•  


    ബാബാ വാങ്കയുടെ പ്രവചനം സത്യമാകുന്നു, റഷ്യ ലോകത്തിന്‍റെ നാഥനാകും


     ബാബാ വാങ്കയുടെ പ്രവചനം സത്യമാകുന്നു, റഷ്യ ലോകത്തിന്‍റെ നാഥനാകും 

    2022 ല്‍ അന്യഗ്രഹജീവികളുടെ ആക്രമണം. ഇന്ത്യയില്‍ കൊടുംചൂട്

    1996 ല്‍ മരണപ്പെട്ട ബള്‍ഗേറിയന്‍ അന്ധപ്രവാചകയായ ബാബാ വാങ്കയുടെ പ്രവചനങ്ങള്‍ റഷ്യ - യുക്രൈന്‍ യുദ്ധത്തോടെ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. യൂറോപ്പ് തകര്‍ന്നടിഞ്ഞ് തരിശുഭൂമിയാകുമെന്നും വ്ലാദിമിറും റഷ്യയും ലോകത്തിന്‍റെ നാഥനാകുമെന്നും ബാബാ വാങ്ക പ്രവചിച്ചിരുന്നു. അത് ശരിയാകുന്ന വിധത്തിലാണ് ഇപ്പോഴത്തെ ലോക സാഹചര്യങ്ങള്‍ വിലയിരുത്തപ്പെടുന്നത്. അമേരിക്കയും നാറ്റോ സഖ്യവും റഷ്യയുടെ മുന്നേറ്റത്തില്‍ മുട്ടുവിറച്ച്ഒളിച്ചോടിയിരിക്കുകയാണ്. പാവപ്പെട്ട യുക്രൈനൈ ഏകപക്ഷീയമായി ആക്രമിച്ചുകൊണ്ട് ലോകത്തെ വെല്ലുവിളിക്കുകയാണ് റഷ്യ. ഇതോടെ അമേരിക്കയുടെ പ്രതാപം അസ്തമിച്ചു. നാറ്റോയും ഐക്യരാഷ്ട്രസഭയും വില കുറഞ്ഞ സംഘടനകളായി മാറി.റഷ്യ, ബെലാറസ്, ചൈന, ചെച്നിയ, ഉത്തര കൊറിയ തുടങ്ങിയ ശക്തികളുടെ പിന്‍ബലത്തോടെ നടത്തുന്ന ഏകാധിപത്യപരമായ നീക്കം ലോകത്തെ അടക്കിഭരിക്കാനാണ് എന്നതില്‍ തര്‍ക്കമില്ല. ആ നിലയ്ക്ക് ബാബാ വാങ്കയുടെ പ്രവചനം സത്യമാകുന്നു എന്നുുവേണം കരുതാന്‍. 2020 ല്‍ പുടിനെതിരെ ഒരു വധശ്രമം നടക്കുമെന്നും അത് സ്വന്തം അംഗരക്ഷകനാല്‍ ആയിരിക്കുമെന്നും വാങ്കയുടെ പ്രവചനം ഉണ്ടായിരുന്നു. അങ്ങനെയൊന്ന് നടന്നോ ഇല്ലയോ അതോ നടക്കാനിരിക്കുന്നതേയുള്ളോ എന്നൊന്നും അറിയില്ല. 

    ബാബ വാങ്ക

    2022 ൽ രാജ്യത്ത് എന്ത് സംഭവിക്കും എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യക്കാർക്ക് മുന്നിൽ ലോകം നേരിടാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് പ്രവചനം നടത്തിരിക്കുകയാണ് ബാബ വാങ്ക.

    ഇന്ത്യയിൽ ഈ വർഷം വെട്ടുക്കിളി ആക്രമണമുണ്ടാകും എന്നാണ് ആദ്യ പ്രവചനം. വ്യാപകമായ കൃഷി നാശത്തിനും ദാരിദ്ര്യത്തിലേക്കും അത് വഴിവയ്ക്കും. കടുത്ത ഉഷ്ണത്തെയാണ് രാജ്യം നേരിടാൻ പോകുന്നതെന്നാണ് മറ്റൊരു പ്രവചനം. ഏതാണ്ട് 50 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ സ്‌ക്രീനിന് മുന്നിൽ ചെലവഴിക്കും എന്നും പറഞ്ഞിട്ടുണ്ട്. എന്തായാലും വെർച്വൽ റിയാലിറ്റിയുടെ സാദ്ധ്യതകൾ ഏറ്റവും കൂടുതൽ കാണാൻ പോകുന്ന വർഷവും ഇതുതന്നെയായിരിക്കുമെന്നാണ് വാങ്കയുടെ പ്രവചനങ്ങളെ കുറിച്ച് ഈ രംഗത്തെ വിദഗ്ദ്ധർ നടത്തുന്ന വ്യാഖ്യാനം.

    ബാബ വാങ്കയുടെ സ്മാരകം 

    അതേസമയം, ലോകത്ത് പുതിയ വൈറസിനെ വീണ്ടും കണ്ടെത്തുമെന്നും സുനാമിയുണ്ടാകുമെന്നും പ്രവചിച്ചിട്ടുണ്ട്. കൊവിഡ് വൈറസിൽ പെട്ട് ജനജീവിതം ബുദ്ധിമുട്ടുമ്പോഴും പിന്നാലെ മറ്റൊരു മാരകമായ വൈറസിനെ സൈബീരിയയിൽ നിന്നും കണ്ടെത്തും. അതും ജനങ്ങളിലേക്ക് അതിവേഗം പടർന്നു പിടിക്കുമെന്നും പ്രവചനത്തിലുണ്ട്. 2004ലെ സുനാമിയെ കുറിച്ച് അവർ പ്രവചിച്ചത് സത്യമായിരുന്നു. ഈ വർഷവും ചില ഏഷ്യൻ രാജ്യങ്ങളിലും ആസ്ട്രേലിയയിലും വൻവെള്ളപ്പൊക്കമുണ്ടാവുകയും നൂറുക്കണക്കിന് മനുഷ്യർ മരണപ്പെട്ടേക്കുമെന്നും പ്രവചനമുണ്ട്.

    ഔമുവാമുവ

    2022ൽ ‘ഔമുവാമുവ’ എന്ന ഒരു ഛിന്നഗ്രഹം ഭൂമിയിലേക്ക് അന്യഗ്രഹജീവികളെ അയയ്ക്കുമെന്നും 2017ൽ ഇത് ഭൂമിയിലൂടെ കടന്നുപോയിട്ടുണ്ടെന്നും അവർ പ്രവചിച്ചിട്ടുണ്ട്. ഇതു സത്യമാണെന്ന് സൂചിപ്പിക്കുന്ന ഒരു സംഭവം ഉണ്ടാവുകയും ചെയ്തു. ഔമുവാമുവ’ എന്നു ശാസ്ത്രജ്ഞര്‍ പേരിട്ട ഒരു വസ്തു ഭൂമിക്കടുത്തുകൂടി കടന്നുപോയത് പത്രവാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഒരു ഛിന്നഗ്രഹം എന്ന് ചിലര്‍ വിശേഷിപ്പിച്ച ഈ വസ്തു ഒരു ഛിന്നഗ്രഹമല്ല, അന്യഗ്രഹപേടകം ആണ് എന്ന് ലീബ് എന്ന ശാസ്ത്രജ്ഞന്‍റെ നേതൃത്വത്തില്‍ കണ്ടെത്തിയിരുന്നു. 2018 ല്‍ ആണ് ഇത് നടന്നത്. അതായത് ബാബാവാങ്ക പറയുന്ന കാര്യങ്ങളെ വ്യാഖ്യാനിച്ചവര്‍ക്ക് കാലഗണനയില്‍ പിഴവുണ്ട് എന്നു പറയേണ്ടിയിരിക്കുന്നു. 

     കൊവിഡ് വ്യാപനം, ഡയാന രാജകുമാരിയുടെ മരണം, സുനാമി, വേൾഡ് ട്രേഡ് സെന്റർ ആക്രമണം തുടങ്ങിയവയെല്ലാം ബാബ വാങ്ക നേരത്തേ പ്രവചിച്ച കാര്യങ്ങളാണ്.


    ഏരിയ 51, അന്യഗ്രഹജീവികളുടെ ദുരൂഹത ഹിലരി ക്ലിന്‍റണ്‍ നീക്കുമോ?

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *