•  


    നിങ്ങളാരും എണ്ണ ഉപയോഗിക്കില്ല ഇത് വായിച്ചാല്‍....

    നിങ്ങളാരും എണ്ണ ഉപയോഗിക്കില്ല ഇത് വായിച്ചാല്‍

    നാം നിത്യേന കടകളില്‍ നിന്ന് വാങ്ങി ഉപയോഗിക്കുന്ന പാചകഎണ്ണകള്‍ എത്ര അപകടകാരിയാണ് എന്ന് അറിയാമോ. പാചക എണ്ണകളുടെ നിര്‍മാണ പശ്ചാത്തലം കണ്ടാല്‍ ആരും അവ ഉപയോഗിക്കില്ല. സണ്‍ഫ്ലവര്‍ ഓയില്‍, തവിടെണ്ണ എന്നൊക്കെ പേരിട്ട് നമ്മള്‍‍ വാങ്ങുന്ന എണ്ണകളൊക്കെ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഉണ്ടാക്കുന്ന കടുത്ത വിഷങ്ങളാണ്. ഈ റിപ്പോര്‍ട്ട് ഒന്നു പരിശോധിക്കാം.


      സണ്‍ഫ്ലവര്‍ എണ്ണ സൂര്യകാന്തിയുടെ വിത്ത് ആട്ടിയാണ് എടുക്കുന്നത് എന്നതാണ് പൊതുവേയുള്ള ധാരണ. എന്നാല്‍  സാധാരണ, സൺ ഫ്ലവർ സീഡ് കറുത്തിരിക്കും. ഇത് ആട്ടിയാൽ കറുത്ത് കൊഴുത്ത് വഴുവഴുപ്പും ദുർഗന്ധവുമുള്ള എണ്ണയാണ് കിട്ടുന്നത്. ഇതിൽ അക്ടിവേറ്റഡ് കാർബൺ, ബ്ലീച്ചിങ്ങ് എർത്ത് എന്നീ കെമിക്കലുകൾ ചാക്ക് കണക്കിന് ചേർത്ത് 300°c ൽ തിളപ്പിച്ച്, അതേ സമയം തന്നെ കടയുന്നു.

     8 മണിക്കുർ കഴിഞ്ഞ് ഇത് ഊറാൻ വയ്ക്കുന്നു. ശേഷം കട്ടിയുള്ള തുണി ഫിൽറ്ററുകളിലൂടെ പല തവണ അരിച്ച് എടുത്ത് നിറത്തിനായ് കളർ, രുചിക്കായ് ഫ്ലേവർ, മണത്തിനായ് പെർഫ്യൂം എന്നിവ ചേർത്ത് വിൽക്കുന്നു. (യഥാർത്ഥ സൺ ഫ്ലവർ 8 കിലോ സീഡ് വേണം ഒരു ലിറ്റർ എണ്ണ എടുക്കാൻ.. ഒരു കിലോ സീഡിന് 180 രൂപയോളം വില വരും.) ഇതിന്റെ കീടൻ ചന്ദനത്തിരി, സോപ്പ് എന്നിവ ഉണ്ടാക്കാൻ പോകുന്നു. ഈ ഒയിൽ കഴിച്ചാൽ Blood Cancer ആണ് ആദ്യത്തെ Side effect. 

    കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രം വ്യാപകമായ എണ്ണയാണ് തവിടെണ്ണ. തവിട് എണ്ണ എന്നാൽ ആദ്യം അറിയുക, തവിടിൽ നിന്നു എണ്ണ എടുക്കാൻ കഴിയില്ല. തവിടിൽ പെട്രോളിയം productഅയ ഒരു Solventഒഴിച്ച് Extract ചെയ്യുന്നു. അങ്ങനെ കിട്ടുന്ന ഓയിൽ ബ്ലീച്ച് ചെയ്ത്, ഫിൽറ്റർ ചെയ്ത് കളറും, ഫ്ലേവറും, പെർഫ്യൂം ഉം ചേർത്ത് മാർക്കറ്റ് ചെയ്യുന്നു. ഇത് Costly ആയതു കൊണ്ട്,  ഇപ്പോൾ ഏറ്റവും കുറഞ്ഞ വേസ്റ്റ് ഓയിലുകൾ ആണ് വിപണിയിൽ കിട്ടുന്നത്. 


    ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ എന്ന പേരില്‍ മായം കലര്‍ത്തി വലിയ പരസ്യങ്ങള്‍ നല്‍കി വില്‍ക്കുന്നവരുടെ ഡ്യൂപ്ലിക്കേറ്റ് ഉല്‍പ്പന്നങ്ങളും ഇറങ്ങുന്നുണ്ട്. 

    തവിട് ഓയിൽ വേണം എന്ന് ആഗ്രഹം ഉള്ളവർ നല്ല തവിട് ഉള്ള അരി വാങ്ങി ഇത് കഞ്ഞി വച്ച് കഴിക്കുക. ഷുഗർ വരാതിരിക്കാൻ തവിട് നഷ്ടമാകാത്ത അരി കഴിക്കുക. ഈ കൃത്രിമ എണ്ണകൾ കഴിച്ചാൽ ബ്ലഡ് ക്യാൻസർ, ലിവർ, കിഡ്നി ഡാമേജ്, പ്രോസ്‌റ്റേറ്റ് ഗ്രന്ഥി തകരാർ, ഷുഗർ, വയർ വീർത്ത് വരിക ,മുട്ട് വേദന എന്നിവയ്ക്ക് കാരണം ആകുന്നു. ഇവിടെ 125 രൂപയിൽ താഴെ കിട്ടുന്നത്, വണ്ടിയിൽ നിന്ന് ഊറ്റുന്ന കരിഓയിലും ക്രൂഡ് ഓയിൽ വേസ്റ്റും ആണ്. എല്ലാ ഡബിൾ റിഫൈൻഡ് ഓയിലും ലിക്വഡ് പാരഫിൻ, മിനറൽ ഒയിൽ, പാം കെർണോ ഓയിൽ, വണ്ടികളിൽ നിന്നു ഊറ്റുന്ന കരി ഓയിൽ എന്നിവയുടെ മിശ്രണം ആണ്. ഡാൽഡ മണ്ണിൽ കുഴിച്ചിട്ടാൽ പോലും കേടാകില്ല.


     പൊറോട്ടയിലും, ബിരിയാണിയിലും സൺ ഫ്ലവർ, തവിട് ഒയിലുകൾ, ഡാൽഡ എന്നിവ കോരി ഒഴിക്കുകയാണ്. കേരളത്തില്‍ പ്രമുഖ ബ്രാന്ഡുകള്‍ നല്ലെണ്ണ എന്ന പേരില്‍ കുപ്പിയിലാക്കി കൊടുക്കുന്ന  എണ്ണ ഒന്നു വാസനിച്ചു നോക്കുക. അത് നല്ലെണ്ണയാണോ അതോ മറ്റേതെങ്കിലും എണ്ണയാണോ എന്ന് വേഗം തിരിച്ചറിയാം.  ഒരു ലിറ്റർ എള്ള് എണ്ണക്ക് 380 രൂപ വില യഥാർത്ഥത്തിൽ വരും. അതുപോലെ തന്നെയാണ് വെളിച്ചെണ്ണയുടെ കാര്യവും.  റോഡ് സൈഡില്‍ ഉന്ത് വണ്ടിയിൽ പൊരിച്ച സാധനങ്ങൾ വറക്കുന്നത് ഒരു മാസം ഹോട്ടലുകളിൽ ഉപയോഗിച്ച ഇത്തരം കരി ഓയിൽ നിസ്സാര വിലക്ക് വാങ്ങിയാണ്. വർദ്ധിച്ചു വരുന്ന ക്യാൻസർ പോലുള്ള നിരവധി രോഗങ്ങൾക്ക് കാരണക്കാരന്‍ ഈ മായ എണ്ണകളാണ് എന്നതാണ് സത്യം. കടയില്‍ നിന്ന് വാങ്ങുന്ന നെയ്യ് ശുദ്ധമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ. ലിക്വിഡ് പാരഫിന്‍റെ മിശ്രിതം ആണ് നിങ്ങള്‍ കഴിക്കുന്ന മിക്കവാറും നെയ്യും. 

    ശുദ്ധമായ വെളിച്ചെണ്ണ കൊളസ്ട്രാൾ, തീപ്പൊള്ളൽ, ചൊറി, ചിരങ്ങ്, ത്വക് രോഗങ്ങൾ ഉൾപ്പെടെ 140 രോഗങ്ങൾക്ക് കൺകണ്ട ഔഷധം ആണ്. മുടിയുടെ ആരോഗ്യത്തിനും തൈറോയിഡ്, ക്യാൻസർ, എന്നിവ വരാതിരിക്കാനും, ശുദ്ധമായ വെളിച്ചെണ്ണ നല്ലതാണ്. ഇപ്പോള്‍ കടയില്‍ നിന്ന് വെളിച്ചെണ്ണ വെളിച്ചെണ്ണയാണോ. ഇനിയുള്ള കാലത്ത് ശുദ്ധമായ വെളിച്ചെണ്ണയും നല്ലെണ്ണയുമൊക്കെ വേണമെങ്കില്‍ നമ്മള്‍തന്നെ സ്വന്തമായി ആട്ടിയെടുക്കേണ്ടി വരും. കാരണം ഭക്ഷണത്തിലെ മായങ്ങളൊന്നും നിയന്ത്രിക്കപ്പെടാന്‍ പോകുന്നില്ല. ഫുഡ് സേഫ്റ്റി നോക്കേണ്ട ഡിപ്പാര്‍ട്ട്മെന്‍റിലെ ഉദ്യോഗസ്ഥര്‍ക്ക് പോക്കറ്റ് നിറയെ കിമ്പളം ഇത്തരം ബ്രാന്‍ഡഡ് കമ്പനിക്കാര്‍ നിറച്ചുകൊടുക്കുന്നത് കൊണ്ട് മായമൊന്നും അവര്‍ കാണില്ല. ദ്രവിച്ചുപോകുന്ന നമ്മുടെ അവയവങ്ങള്‍ മാത്രമാകും ദുരന്തങ്ങള്‍ അനുഭവിക്കുന്നത്.

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *