•  


    ദുരൂഹ ലോഹസ്തംഭങ്ങളുടെ സത്യം എന്ത്?


     ദുരൂഹ ലോഹസ്തംഭങ്ങളുടെ സത്യം എന്ത്?

    ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരൂഹ പടര്‍ത്തി പ്രത്യക്ഷപ്പെട്ട ലോഹസ്തംഭം ഇന്ത്യയിലും അടുത്തിടെ കണ്ടെത്തി.  ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സിംഫണി പാര്‍ക്കിലാണ് സ്തംഭം കണ്ടത്. 30 നടുത്ത് നഗരങ്ങളില്‍ കണ്ടെത്തിയ ഈ സ്തംഭം ഇതാദ്യമായാണ് ഇന്ത്യയില്‍ കാണുന്നത്. ഭൂമിയില്‍ താഴ്ത്തിയ നിലയിലാണ് സ്തംഭമുള്ളത്. എന്നാല്‍ കുഴിച്ചതിന്റെ ലക്ഷണങ്ങളൊന്നുമില്ല.  ആറടി നീളത്തിലുള്ളലാണ് സ്തംഭം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടതിനു സമാനം തന്നെയാണ് ഇതും.


    പാര്‍ക്കില്‍ ഇതു സ്ഥാപിക്കുന്നത് കണ്ടിട്ടില്ലെന്ന് പാര്‍ക്ക് സംരക്ഷിക്കുന്ന ആസാറാം എന്നയാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തലേദിവസം വൈകുന്നേരം പോകുമ്പോള്‍ സ്തംഭം അവിടെയുണ്ടായിരുന്നില്ല. പക്ഷേ, രാവിലെ വരുമ്പോള്‍ സ്ത്ംഭം കാണാനിടയായെന്നും ആസാറാം പറഞ്ഞു.


    ഈ ദുരൂഹ സ്തംഭം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് അമേരിക്കയിലെ യൂട്ടായിലെ മരുഭൂമിയിലാണ്. അതിന് 12 മീറ്റര്‍ ഉയരമുണ്ടായിരുന്നു. അന്യഗ്രഹജീവികളുടെ വരവിന് മുന്നോടിയായുള്ള മുന്നറിയിപ്പ് ഫലകമാണ് ഇതെന്ന് മട്ടില്‍ ഒത്തിരി പ്രചാരണങ്ങള്‍ നടക്കുന്നതിനിടെ റൊമാനിയയിലെ പിയത്രാ നംസ് നഗരത്തിന് സമീപമുള്ള ഒരു കോട്ടക്കടുത്ത് 13 മീറ്റര്‍ ഉയരമുള്ള ഒരു ലോഹ സ്തംഭം പ്രത്യക്ഷപ്പെട്ടു.



     വൈകാതെ ലോകത്തിന്‍റെ പല ഇടങ്ങളിലും ഇത് പ്രത്യക്ഷപ്പെടുകയും അതുപോലെ ദുരൂഹമായ രീതിയില്‍ അപ്രത്യക്ഷമാവുകയും ചെയ്തു. തിളക്കമുള്ള പ്രതലമാണ് ഇതിന്. ചെറു ചിത്രപ്പണികളും ഇതിലുണ്ട്. ദുരൂഹമായ ഈ ത്രികോണ ലോഹസ്തംഭങ്ങളുടെ സത്യാവസ്ഥയെ കുറിച്ചുള്ള ചര്‍ച്കള്‍ പുരോഗമിക്കുന്നതിനിടെ മറ്റൊരു വിവരം ലഭ്യമാകുന്നത് ഇത് ചില ആര്‍ട്ടിസ്റ്റുകളുടെ പണിയാണെന്നാണ്. മോണോലിത്തുകള്‍ കൃത്രിമമായി നിര്‍മിക്കുന്ന സൈറ്റിന്‍റെ ഇന്‍സ്റ്റാഗ്രാം വിവരങ്ങളും ലോഹസ്തംഭം നിര്‍മിക്കുന്ന രീതികളും ഇവര്‍ പുറത്തു വിടുകയും ചെയ്തു. പക്ഷേ പതിമൂന്ന് മീറ്റര്‍ ഉയരമുള്ള ഒരു ലോഹസ്തംഭമൊന്നുമല്ല അവര്‍ നിര്‍മിക്കുന്നത് എന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇവരുടെ അവകാശവാദത്തെ ചോദ്യം ചെയ്യുന്ന സംശയങ്ങള്‍ ഇതാണ്. പതിമൂന്ന് മീറ്റര്‍ ഉയരമുള്ള ഒരു ലോഹസ്തംഭം ആരുമറിയാതെ സ്ഥാപിക്കാന്‍ പറ്റുമോ? ലോകത്തിന്‍റെ നാനാ ഇടങ്ങളിലേക്ക് ഇത്രയും വലുപ്പമുള്ള വസ്തു വില വാങ്ങി അയച്ചുകൊടുക്കാന്‍ പറ്റുമോ?


    സത്യത്തില്‍ ഈ ദുരൂഹ വസ്തുവിന്‍റെ ദുരൂഹമായ ഉടമവകാശികളെന്ന് പറഞ്ഞ് ചുളുവില്‍ പ്രശസ്തരാകാന്‍ നടക്കുന്ന ചിലരുടെ കളി മാത്രമല്ലേ ആ ഇന്‍സ്റ്റാഗ്രാം സൈറ്റ്. അതായത് യഥാര്‍ത്ഥ സത്യം ഇനിയും വെളിവാകേണ്ടിയിരിക്കുന്നു. മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങി എന്ന നാസയുടെ അവകാശവാദത്തിന് വളരെ മുമ്പ് നിര്‍മിക്കപ്പെട്ട ചിത്രമാണ് സ്റ്റാന്‍ലി കുബ്രിക്കിന്‍റെ എ സ്പേസ് ഓഫ് ഒഡീസി. ആ ചിത്രത്തില്‍ മനുഷ്യരുടെ ജീവിതത്തിന്‍റെ ട്വിസ്റ്റുകളുടെ തുടക്കമായി ഓരോ മോണോലിത്തുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആ സ്തംഭങ്ങളുടെ പതിപ്പാണ് ഇപ്പോള്‍ കാണുന്ന ദുരൂഹമായ പില്ലറുകള്‍.


     
    ലോകമാകെ വേരുകളുള്ള ഏതെങ്കിലും അജ്ഞാത സംഘങ്ങള്‍ അതാതിടത്ത് കൃത്യവും ഏകോപിതവുമായ പ്ലാനോടെ നിര്‍മിക്കുകയും ദുരൂഹമായി സ്ഥാപിക്കുകയും അവര്‍ തന്നെ അതിനെ കുറിച്ച് വാര്‍ത്ത സൃഷ്ടിക്കുന്നതാവാം. എന്തായാലും അതിന്‍റെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല. ഇനി അന്യഗ്രഹത്തില്‍ നിന്ന് ഒറിജിനല്‍ ജീവി എങ്ങാനും വന്ന് സ്ഥാപിച്ചതാണോ.. ദുരൂഹത നീങ്ങേണ്ടിയിരിക്കുന്നു. 


    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *