•  


    നമുക്ക് ആഗ്ര പേഡ കഴിക്കാം

    നമുക്ക് ആഗ്ര പേഡ കഴിക്കാം 

    പേഡ എന്നത് സാധാരണഗതിയില്‍ ഒരു പാലുല്‍പ്പന്നമാണ്. എന്നാല്‍ ആഗ്ര പേഡ കഴിച്ചിട്ടുണ്ടോ. ആഗ്ര പേഡ ഒരു പാലുല്‍പ്പന്നമല്ല. ഇത് കുമ്പളങ്ങ കൊണ്ടുണ്ടാക്കുന്ന രുചികരമായ  ഒരു മധുര പലഹാരമാണ്.  

    ഡൽഹിയിലേക്കുള്ള തീവണ്ടി യാത്രകളിൽ സ്ഥിരമായി വിൽപനയ്ക്കെത്തുന്ന ഒന്നാണ് ആഗ്ര പേഡ . നമ്മുടെ നാട്ടില്‍ സുലഭമായ കുമ്പളങ്ങയാണ് ഇതിലെ പ്രധാന ചേരുവ. കറിവയ്ക്കാൻ ഉപയോഗിക്കുന്നതല്ലാതെ കുമ്പളങ്ങ കൊണ്ട് മറ്റ് എന്തൊക്കെ വിഭവങ്ങള്‍ നമുക്ക് ഉണ്ടാക്കാമെന്നറിയാമോ. 

    സ്വാദും പോഷകമൂല്യവും ഒത്തിണങ്ങിയ ഈ പേഡയുടെ ജന്മദേശം ആഗ്രയാണ്.ഇത് നമ്മൾ അറിയുന്ന അതേ  കുമ്പളങ്ങ കൊണ്ടാണ് തയ്യാറാക്കുന്നത്. ഏകദേശം പന്ത്രണ്ട് മണിക്കൂറോളം ചുണ്ണാമ്പ് വെള്ളത്തിൽ മുക്കി വെച്ച കുമ്പളങ്ങ കഷണങ്ങളെ നന്നായി വൃത്തിയാക്കിയ ശേഷം തിളപ്പിച്ച പഞ്ചസാര ലായനിയിൽ വറ്റിച്ച് എടുക്കുന്ന ഒരു അതി മധുര പലഹാരമാണ് ആഗ്ര പേഡ.


    ആഗ്രപേട ഉണ്ടാക്കുന്ന രീതി

    ആലം അരക്കപ്പ് വെള്ളത്തില് കലക്കി മാറ്റി വെക്കുക.ചുണ്ണാമ്പ് 1 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഒരു വൃത്തിയുള്ള തുണിയില്‍ കൂടി ഒന്നോ രണ്ടോ പ്രാവശ്യം അരിച്ചെടുക്കുക.

    വിളഞ്ഞ കുമ്പളങ്ങ അകത്തെ കുരു കളഞ്ഞ് തൊലി ചെത്തി ഒരിഞ്ച് നീളം,രണ്ടിഞ്ച് വീതി,ഒരിഞ്ച് കനം എന്ന വലുപ്പത്തില്‍ കഷണങ്ങളായോ ഇഷ്ടപ്പെട്ട വേറെ ഏതെങ്കിലും രൂപത്തിലോ മുറിച്ചെടുക്കുക.ഇതില് ഒരു കമ്പി കൊണ്ട് ചെറിയ ദ്വാരങ്ങള് ഉണ്ടാക്കുക

    ഈ കഷണങ്ങള്‍ ചുണ്ണാമ്പു വെള്ളത്തില്‍ അര മണിക്കൂര്‍ നേരം മുക്കി വെക്കുക.കുമ്പളങ്ങയുടെ പുറത്തു അധികമുള്ള ചുണ്ണാമ്പു കളയുന്നതിനായി ഈ കഷണങ്ങള്‍ പച്ച വെള്ളത്തില്‍ നന്നായി കഴുകി എടുക്കണം.നേരത്തെ തയ്യാറാക്കിയ ആലം ലായനി എല്ലാ കഷണത്തിലും ഒരു പോലെ പുരളുന്ന വിധത്തില് തളിച്ച് നന്നായി ഇളക്കുക.

    ഈ കഷണങ്ങള് ഊറ്റിയെടുത്ത് അവ മൃദുവായി വെള്ളം ഊറുന്നതു വരെ തിളപ്പിക്കുക. എന്നിട്ട് ഈ കഷണങ്ങള് ഊറ്റിയെടുത്ത് നൂല്പാകത്തിലാക്കിയ പഞ്ചസാര സിറപ്പില് ഇട്ടു തിളപ്പിക്കണം.എന്നിട്ട് ഇതു അടച്ചു വെക്കണം

    അടുത്ത ദിവസം വീണ്ടും ഇതു തിളപ്പിക്കുക.സിറപ്പ് നല്ല പോലെ കൊഴുത്തു കഷണങ്ങളില് തരി രൂപത്തില്‍ പഞ്ചസാരയുടെ ഒരു പാട ഉണ്ടാകുന്നതു വരെ ഇതു തുടരുക. ഈ പരിപാടി ഒരാഴ്ച്ച തുടരാവുന്നതാണ്.

    അതിനു ശേഷം അധികം ഉള്ള സിറപ്പ് ഊറ്റി കഷണങ്ങളില്‍ റോസ് വാട്ടറ് തളിച്ചാല് ആഗ്രാ പേഡ റെഡി. രണ്ടാഴ്ച്ച വരെ ഇതു കേടാകാതെ ഇരിക്കും.

    ഓമനാ നാരായണന്‍റെ നാടന്‍ പാചക വിഭവങ്ങളുടെ റെസിപികള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ 

     

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *