•  


    ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം. വെളിപ്പെടുന്നത് സിനിമയിലെ അധോലോകം

    ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം. വെളിപ്പെടുന്നത് സിനിമയിലെ അധോലോകം
     ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലായതോടെ സിനിമാ രംഗം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അധോലോകത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു തുടങ്ങി. ഷംനയെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനായി കുടുക്കില്‍ പെടുത്താന് ഗുണ്ടാസംഘത്തിന് നമ്പര്‍ കൊടുത്തത് ഒരു സിനിമാ നിര്‍മാതാവ് ആണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം. പിടിയിലായ  ഷെരീഫും റഫീഖുമാണ് മുഖ്യ ആസൂത്രകരെന്ന് ഐ ജി വിജയ് സാഖറെ പറഞ്ഞു. ആകെ ഒമ്പത് പ്രതികളെ ഇതുവരെ തിരിച്ചറിയാനായിട്ടുണ്ട്.
    പ്രധാന പ്രതി അന്‍വര്‍ അലി എന്നു പറയപ്പെടുന്ന ശെരീഫ്
    പ്രമുഖനടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രമുഖ നടന്‍ പങ്കുണ്ടെന്നതും പ്രസ്തുത കേസ് നടന്നുകൊണ്ടിരിക്കെ സമാന സ്വഭാവമുള്ള മറ്റൊരു കേസ് ഉണ്ടായതും മലയാള സിനിമാലോകത്തെ നടുക്കിയിരിക്കുകയാണ്.

    ഷംനയെ കുടുക്കാന്‍ പദ്ധതി തയ്യാറാക്കിയ പ്രധാന പ്രതി ഷെരീഫ് എന്നയാളാണ് എന്ന് ഷംനയുടെ പിതാവ് കാസിം പറഞ്ഞു. വിവാഹാലോചനയ്ക്ക് എന്ന പേരിലാണ് സംഘം ഷംനയുടെ വീട്ടിലെത്തുന്നത്. കാസര്‍ഗോഡുള്ള സുമുഖനായ ടിക് ടോക് താരത്തിന് വിവാഹ ആലോചനയെന്ന് പറഞ്ഞാണ് ആറ് പേരടങ്ങുന്ന സംഘം ഷംന കാസിമിന്റെ വീട്ടില്‍ എത്തുന്നത്.
    മറ്റു പ്രതികള്‍
    സംഘം വീട്ടിലെത്തിയ ശേഷം നടിയുടെ വീടും പരിസരവും വീഡിയോയില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് നടിയുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ പല പ്രാവശ്യം ഇവര്‍ ഫോണിലൂടെ നടിയെ വിളിച്ചു. ഇതിനിടെ നടിയെ വിളിച്ച് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു.

    പണം തന്നില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്നും ഇക്കാര്യം പുറത്തറിഞ്ഞാല്‍ കൊല്ലുമെന്നുമായിരുന്നു ഭീഷണി. അന്‍വര്‍ അലി എന്നയാളാണ് ഭീഷണി മുഴക്കിയത്. ഇതേതുടര്‍ന്ന് നടിയുടെ മാതാവ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
    ഷംന കാസിം
     മുഖ്യപ്രതി ഷെരീഫ് ഇന്ന് പിടിയിലായതോടെ ഈ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി.  വാടാനപ്പിള്ളി സ്വദേശി റഫീഖ് (30), കടവന്നൂര്‍ സ്വദേശി രമേശ് (35), കൈപ്പമംഗലം സ്വദേശി ശരത്ത് (25), ചേറ്റുവ സ്വദേശി അഷ്‌റഫ് (52) എന്നിവരാണ് പിടിയിലായത്. പല സ്‌റ്റേഷനുകളില്‍ നിന്നും നിരവധി പരാതികള്‍ ഇവര്‍ക്കെതിരെ ലഭിച്ചിട്ടുണ്ട്.  നിരവധി മോഡലുകളേയും സീരിയല്‍ നടികളേയും ഇവര്‍ ദുരുപയോഗം ചെയ്തിട്ടുണ്ട്. ഗള്ഫില്‍ നിന്നുള്ള സ്വര്‍ണക്കടത്തിനും ലഹരിക്കടത്തിനും സംഘം ഇത്തരം പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ഉപയോഗിച്ചിരുന്നു. തൃശൂര്‍ വടക്കാഞ്ചേരി, പാലക്കാട് എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ പെണ്‍കുട്ടികളെ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും സ്വര്‍ണവും പണവും കവരുകയും ലഹരി സ്വര്‍ണക്കടത്തുകള്‍ക്ക് മറയായി ഉപയോഗിക്കുകയും ചെയ്തിരുന്നുവത്രേ.
    ഐ ജി വിജയ് സാഖറെ 
    ഒരു സീരിയല്‍ നടിയും മോഡലും തട്ടിപ്പുസംഘത്തിന്റെ ഇരയായി എന്നാണ് പൊലീസ് പറയുന്നത്. ആലപ്പുഴ സ്വദേശിനിയായ മോഡലും കടവന്ത്രയില്‍ താമസമാക്കിയ സീരിയല്‍ നടിയുമാണ് തട്ടിപ്പിന് ഇരയായത്. രണ്ടു പേരും മരട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞാണ് ഇവരില്‍ നിന്ന് പണവും ആഭരണവും തട്ടിയത്. സംഭവത്തില്‍ സിനിമാ മേഖലയില്‍ നിന്നുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. ഒരു നിര്‍മാതാവിന്‍റെ പേര് ഇതിനിടെ ഉയര്‍ന്നു വന്നിട്ടുള്ളത് കുറ്റകൃത്യത്തിന്‍റേയും ഗൂഢസംഘത്തിന്‍റേയും ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *