സിനിമാ സംഘടനകള്‍ക്ക് രൂക്ഷമായ താക്കീതുമായി പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി
ഉയരട്ടെ ഇനിയും ലിജോ ജോസ് പെല്ലിശേരിമാര്‍
സിനിമാ സംഘടനകള്‍ക്ക് രൂക്ഷമായ താക്കീതുമായി പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി രംഗത്തെത്തി. ഇനി താന്‍ സ്വതന്ത്ര സംവിധായകനാണ്. താന്‍ വെറുതെ പണത്തിനുവേണ്ടി മാത്രം സിനിമ ചെയ്യുന്ന ആളല്ല, ഒരു കലാകാരനാണ്. ഒരു സിനിമാ സംഘടനയുടെ നിയന്ത്രണങ്ങളും വിലക്കുകളും തന്നെ ബാധിക്കുന്നില്ല എന്നതാണ് അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ കാതല്‍.ലിജോ ജോസ് പെല്ലിശേരി |
നീരജ് മാധവ് |
ബിഗ് ബജറ്റ് ഫിലിം ഷൂട്ടിംഗ് |
ലോ ബജറ്റ് ഫിലിം ഷൂട്ടിംഗ് |
താനുണ്ടാക്കിയ സിനിമ എവിടെ പ്രദർശിപ്പിക്കണമെന്ന് താൻ തീരുമാനിക്കുമെന്നും ഈ പ്രശ്‌നഭരിതമായ സമയത്ത് കലയിലൂടെ ആളുകളെ ജീവിച്ചിരിക്കാൻ പ്രേരിപ്പിക്കേണ്ടതുണ്ടെന്നും ലിജോ ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെ വ്യക്തമാക്കി,
ലിജോയുടെ ഫേസ് ബുക്ക് കുറിപ്പ് താഴെ,
എനിക്ക് സിനിമ കാശുണ്ടാക്കുന്ന യന്ത്രമല്ല, അതെനിക്ക് എന്റെ കാഴ്ചപ്പാട് പ്രദർശിപ്പിക്കാനുള്ള മീഡിയമാണ്. അതിനാൽ ഇന്ന് തൊട്ട് ഞാൻ ഒരു സ്വതന്ത്ര സിനിമാ പ്രവർത്തകനാണ്.
സിനിമയിൽ നിന്ന് ഞാൻ ഉണ്ടാക്കിയ കാശെല്ലാം നിക്ഷേപിച്ചത് നല്ല സിനിമയുണ്ടാക്കാനുള്ള ഇന്ധനമായാണ്, മറ്റൊന്നിനുമല്ല. എനിക്ക് എവിടെ എന്റെ സിനിമ പ്രദർശിപ്പിക്കണമെന്ന് തോന്നുന്നോ അവിടെ പ്രദർശിപ്പിക്കും. കാരണം ഞാനാണ് അതിന്റെ സ്രഷ്ടാവ്. നമ്മൾ ഒരു മഹാമാരിക്ക് ഇടയിലാണ്. ഒരു യുദ്ധത്തിനിടയിൽ- ജോലിയില്ലാത്ത ആളുകൾ- ഐഡെന്റിറ്റി ക്രൈസിസ്- പട്ടിണിയും മതപരമായ അശാന്തിയും. വീട്ടിലേക്ക് എത്താൻ മാത്രമായി ആളുകൾ 1000 മൈൽ കാൽനടയായി സഞ്ചരിക്കുന്നു. കലാകാരന്മാർ വിഷാദം ബാധിച്ച് മരിക്കുന്നു. അതിനാൽ മഹത്തരമായ കല സൃഷ്ടിച്ച് ആളുകൾക്ക് ജീവിക്കാൻ പ്രേരണ നൽകേണ്ട സമയമാണിത്. എന്തെങ്കിലും രൂപത്തിൽ പ്രതീക്ഷ നൽകി അവരെ ജീവിപ്പിച്ച് നിർത്തേണ്ടിയിരിക്കുന്നു.
ഞങ്ങളോട് പ്രവർത്തിക്കരുതെന്ന് പറയരുത്
ഞങ്ങളോട് സൃഷ്ടി നിർത്താൻ പറയരുത്
ഞങ്ങളുടെ ഇന്റഗ്രിറ്റിയെ ചോദ്യം ചെയ്യരുത്
ഞങ്ങളുടെ സ്വാഭിമാനത്തെ ചോദ്യം ചെയ്യരുത്
നിങ്ങൾ ഭീകരമായി തോറ്റുപോകും; കാരണം ഞങ്ങൾ കലാകാരന്മാരാണ്.
ലിജോ ജോസ് പല്ലിശേരി
സ്വതന്ത്ര സിനിമാ പ്രവർത്തകൻ
ലിജോയുടെ ഇഗ്ലീഷ് ഭാഷാ പരിജ്‌ഞാനത്തെ ആരോ കമന്‍റിലൂടെ വിമര്‍ശിച്ചതിന് മറുപടിയായി, എന്റെ സിനിമയ്ക്ക് ഗ്രാമറില്ല; അതുപോലെ തന്നെ എന്റെ ഭാഷയ്ക്കും എന്നും മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പ്രതികരിച്ചു. ഇനിയും ഇദ്ദേഹത്തെ പോലെ നട്ടെല്ലുള്ള സ്വതന്ത്ര സംവിധായകര്‍ ഇരുമ്പുചട്ടക്കൂടുകള്‍ ഭേദിച്ച് പുറത്തുവരട്ടെ. അഭിനന്ദനങ്ങള്‍ ലിജോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ