•  


    Covid 19 പടിക്കല്‍ കൊണ്ടുവന്നു കലം ഉടയ്ക്കുമോ?


    കൊറോണക്കാലത്ത് പടിക്കല്‍ കൊണ്ടുവന്നു കലം ഉടയ്ക്കുമോ?
    സംസ്ഥാനം കൊവിഡ് 19 ന്‍റെ പിടിയില്‍ നിന്ന് മോചിതമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സര്‍ക്കാരിന്‍റെ ചില നടപടികള്‍ വലിയ ദോഷമുണ്ടാക്കുന്നതാണ്.  മാഹാമാരിയെ ചെറുക്കുന്നതില്‍ വളരെ ഫലപ്രദമായി എല്ലാ രാഷ്ട്രീയക്കളികളും മാറ്റി വച്ച് ശക്തമായി പ്രവര്‍ത്തിച്ച സംസ്ഥാന സര്‍ക്കാര്‍ അവസാനഘട്ടത്തില്‍ പടിക്കല്‍ കൊണ്ടുവന്ന കലമുടയ്ക്കുകയാണോ എന്നാണ് സന്ദേഹം.

    ഇപ്പോള്‍ മാസ്കും ധരിച്ച് സത്യവാങ്ങ്മൂലവും കൈയില്‍ പിടിച്ച് അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവര്‍ കാണുന്ന കാഴ്ച ഞെട്ടിക്കുന്നതാണ്. എല്ലാ ബാങ്കുകളുടെ മുന്നിലും വൃദ്ധന്‍മാരുടെ വമ്പന്‍ ക്യൂ. അവിടെ സാമൂഹിക അകലവുമില്ല, മാസ്കുമില്ല, കൈകഴുകലുമില്ല ഒരു കോപ്പുമില്ല. 60 വയസുകഴിഞ്ഞവര്‍ റിവേഴ്സ് ക്വാറന്‍റീന്‍ എടുക്കണമെന്നും പുറത്തിറങ്ങരുതെന്നും ശഠിച്ച സര്‍ക്കാര്‍ തന്നെയാണ് ഈ അഭ്യാസം കാണിക്കുന്നത്. ഏകനായി പോകുന്ന ഒരുവനെ ഓടിച്ചിട്ടു തല്ലുന്ന പോലീസിനെ ഈ പറഞ്ഞ ആള്‍ക്കൂട്ടങ്ങളുടെ ഏഴയലത്ത് പോലും കാണാനുമില്ല. 6200 രൂപയോളമാണ് ഒരു വൃദ്ധന് പെന്‍ഷനായി ലഭിക്കുന്നത്. ചിലവു ചുരുക്കിപ്പിടിച്ച് പൊതുജനം ആകെ കഴിയുന്ന ഈ സന്ദര്‍ഭത്തില്‍ ഇതിന്‍റെ ആവശ്യമുണ്ടായിരുന്നോ എന്നത് പ്രസക്തമായ ചോദ്യമാണ്. വൃദ്ധര്‍ക്കുള്ള ക്ഷേമകാര്യങ്ങള്‍ അല്ലാതെ നടക്കുന്നുണ്ട്. നോക്കാന്‍ ആളില്ലാത്ത ആളുകള്ക്ക് സാമൂഹിക അടുക്കളകളില്‍ നിന്ന് സൗജന്യഭക്ഷണവും ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാനഖജനാവ് ശൂന്യമാക്കിക്കൊണ്ട് ധൃതിപിടിച്ചുള്ള ഈ പെന്‍ഷന് വിതരണം ഒഴിവാക്കാമായിരുന്നു.



    രണ്ടാമത്തെ തലവേദനയായി ഇപ്പോള്‍ വന്നിരിക്കുന്ന പ്രഖ്യാപനം അക്ഷയകേന്ദ്രങ്ങളില്‍ വഴി ലോക്ക്ഡൗണ്‍ കാലത്തുള്ള ദുരിതം തീര്‍ക്കുന്നതിന് സൗജന്യ സാമ്പത്തിക സഹായം കൊടുക്കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കും എന്നതാണ്. ഇനി അക്ഷയ കേന്ദ്രങ്ങളുടെ മുന്നിലും ഇതുപോലുള്ള ജനക്കൂട്ടം പ്രതീക്ഷിക്കണം. പിന്നെ ബാക്കി വരുന്ന ഒറ്റ ചോദ്യമേയുള്ളൂ. ബാക്കിയുള്ളവരെ ലാത്തി കാണിച്ച് പേടിപ്പിച്ച വീടിനകത്ത് ഇരുത്തുന്നത് എന്തിനാണ്.
    ഇന്നലെ പുനലൂരില്‍ അച്ഛനേയും കൊണ്ട് ഹോസ്പിറ്റലില്‍ നിന്ന് മടങ്ങിയ ഓട്ടോ ഡ്രൈവറെ പോലീസ് തടഞ്ഞു. ഒടുവില്‍ അച്ഛനെ ചുമന്നു കൊണ്ട് അരകിലോമീറ്റര്‍ ആ പാവം ഓട്ടോ ഡ്രൈവര്‍ക്ക് നടക്കേണ്ടി വന്നു. ഇത്തരം പ്രഹസനങ്ങള്‍ എന്തിനാണ്. പന്തല്‍ ഡക്കറേഷന്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് കാര്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം കട തുറക്കാമത്രേ. ജനമെല്ലാം വീടിന് അകത്ത് അടച്ചിരിക്കുമ്പോള്‍ പന്തലും മൈക്കും ആര്ക്കുവേണ്ടിയാണാവോ. വര്‍ക്ക്ഷോപ്പുകള്‍ എല്ലാ ദിവസവും തുറന്നാല്‍ എന്താണു കുഴപ്പം. ബാങ്കിലും അക്ഷയകേന്ദ്രങ്ങളിലുമുള്ള തിരക്ക് അവിടെ അല്ലെങ്കിലും ഉണ്ടാകാറില്ലല്ലോ. സാനിട്ടറി ഹാര്‍ഡ് വേര് കടകള്‍ തുറന്നു പ്രവര്‍ത്തിച്ചുകൂടെ. പൂജാദ്രവ്യക്കടകള്‍ തുറക്കുന്നതിന് തടസമെന്താണ്. കോഴിക്ര്‍ഷകര്‍ നിരവധി കോഴികളെ കൊന്നുകളഞ്ഞു. അവര്‍ക്ക് കോഴിത്തീറ്റ കൊടുക്കുന്നതില്‍ തടസമെന്തായിരുന്നു. ഇപ്പോള്‍ കോഴിക്ക് വിലയും കൂടി. 65 രൂപയില്‍ നിന്ന് കോഴിക്ക് 165 രൂപയായി. പക്ഷിപ്പനി മൂലും കോഴിയുടെ വില വന്‍തോതില് ഇടിഞ്ഞിരുന്നു. ഓണത്തിനിടക്ക് പൂട്ടുകച്ചോടം പോലെ അതിനിടയില്‍ ചില തരികിടക്കളികള്‍.


    മറ്റൊരു വസ്തുത എടിഎമ്മുകളില്‍ പണമില്ല എന്നതാണ്. എടിഎം ഉപയോഗം മേയ 30 വരെ സൗജന്യമാക്കിയതോടെ ബാങ്കുകാര്‍ കണ്ട വിദ്യ അതാണ്. മൊറട്ടോറിയം കാറ്റില്‍ പറന്നുപോയി എന്നതാണ് യാഥാര്‍ത്ഥ്യം. കൊറോണക്കാലം അങ്ങനെ ബാങ്കുകാരുടെ ചാകരക്കാലമായി. മോദിജിയാണെങ്കില്‍ ഉത്തരേന്ത്യന്‍ ജമീന്ദാര്‍മാര്‍ കുടിയാന്മാരെ പറഞ്ഞുപറ്റിക്കുന്നപോലെ ഇരുട്ടു കൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കുന്നു. പാത്രം കൂട്ടിയിടിച്ചും ടോര്‍ച്ച് തെളിച്ചും കൊറോണയെ തുരത്തൂ എന്ന് ആഹ്വാനം ചെയ്യുന്നതിനിടയില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒന്നും ചെയ്യുന്നില്ല. അദ്ദേഹത്തിന്‍റെ ലോണ്‍ മൊറട്ടോറിയം പോലെ തന്നെ ബാക്കി കാര്യങ്ങളും. ആകെ മൊഴിഞ്ഞത് ബിപിഎല്ലുകാര്‍ക്ക് അഞ്ചു കിലോ അരിയാണ്.


    അതുപോലെ ഈ കൊറോണക്കാലത്തെ ഹീറോകള്‍ ആരാണെന്ന് ചോദി്ച്ചാല്‍ ആരോഗ്യപ്രവര്‍ത്തകരാണ് എന്നാരെങ്കിലും പറഞ്ഞാല്‍ അവനു കിട്ടും അടി. അതിഥി തൊഴിലാളികള്‍ എന്ന പുതിയ ഒരു വര്‍ഗമാണ് ഹീറോകള്‍. ഒരു പ്രത്യേക മതവിഭാഗം കൂടുതല്‍ ഉള്ളതുകൊണ്ടാകാം കേരളത്തിലെ ഇടതുവലത് കക്ഷികളും അവരുടെ പത്രങ്ങളും അന്യസംസ്ഥാനതൊഴിലാളികളെ പുതിയ പേരിട്ട് വിളിക്കുന്നു. അതിഥിതൊഴിലാളികള്‍.

    ഇവിടെ ശരാശരി കേരളീയന്‍ ഉള്ളിയും മുളകും ഇടിച്ച് സൗജന്യറേഷന്‍ കൊണ്ട് കഞ്ഞിയും കുടിച്ച് പുരക്കകത്തിരിക്കുമ്പോള്‍ ഈ വിദ്വാന്‍മാര്‍ക്ക് ഊണിനൊപ്പം മീന്‍ വേണം ഇറച്ചി വേണം. കുളം കലക്കാനിറങ്ങുന്ന കുറെ മതേതര വേഷം കെട്ടുകാര്‍ ഇവന്മാരെ പറഞ്ഞിളക്കി റോഡിലിറക്കി, വീട്ടില്‍ കൊണ്ടുപോയി അമ്മയെ കാണിക്കാമെന്ന് പറഞ്ഞ്. കൊറോണക്കാലം കഴിഞ്ഞാല്‍ സര്‍ക്കാര്‍ അടിയന്തിരമായി  ചെയ്യേണ്ട കാര്യം ഇവന്മാര്‍ക്ക് വര്‍ക്ക പെര്മിറ്റ് ഏര്പ്പെടുത്തുക എന്നതാണ്.

    ഗുണപാഠം - ആരുടെ അമ്മ ചത്താലും വേണ്ടില്ല. അടിയന്തിരം ഉണ്ടാല്‍ മതി എന്നു പറഞ്ഞു നടക്കുന്ന ഒരു വിഭാഗമുണ്ട്. പ്രളയം വന്നാലും നിപ്പ വന്നാലും കൊറോണ വന്നാലും ഇവന്മാര്‍ക്ക ചാകരയാണ്. പ്രളയം വന്നിട്ട് കാലിന്‍റെ പെരുവിരല്‍ നനയാത്തവന്‍പോലും സര്‍ക്കാര്‍ സൗജന്യമായ 10000 മേടിച്ചു പോക്കറ്റിലിട്ടു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സെല്ലുകള്‍ ഉണ്ടാക്കിയ 'ബിപിഎല്‍ വിരുതന്മാരുടെ' കാര്യമാണ് പറഞ്ഞത്.  ദുരിതാശ്വാസത്തുകയില്‍ നിന്ന് നേരിട്ട് കൈയിട്ടുവാരിയ രാഷ്ട്രീയപ്പുലിമുരുകന്മാര്‍ വേറേയും. എന്തായാലും ഇവന്മാരുടെയൊക്കെ ശുക്രന്‍ പുളിങ്കൊമ്പത്താണല്ലോ. വെള്ളക്കാര്‍ഡിലും നീലക്കാര്‍ഡിലും അടിച്ചിറക്കിയ ദരിദ്രവാസികള്‍ വായുംപൊളിച്ച് നില്‍ക്കുമ്പോള്‍  കാര്‍ഡുപോലുമില്ലാതെ വാടകയ്ക്കും പുറമ്പോക്കിലും കിടക്കുന്ന മഹാഭൂരിപക്ഷം മേല്‍ക്കൂരയിലെ കീറിപ്പറിഞ്ഞ ഓലക്കിഴുത്തകള്‍ക്കിടയിലൂടെ നിലാവു കണ്ടു കിടക്കുന്നുണ്ടെന്ന് കേന്ദ്ര - കേരളസര്‍ക്കാരുകള്‍ ഓര്‍ത്താല്‍ നല്ലത്. 

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *