•  


    Micro green farming മൈക്രോ ഗ്രീന്‍ ഫാമിങ്ങ് തരംഗമാകുമ്പോള്‍..


    മൈക്രോ ഗ്രീന്‍ ഫാമിങ്ങ് തരംഗമാകുമ്പോള്‍..
    ലോക്ക് ഡൗണ്‍ കാലത്ത് ആളുകള്‍ വീടുകളില്‍ വെറുതെയിരിക്കുമ്പോള്‍ ഓരോ ഐഡിയകള്‍ പൊന്തിവരും.  മൈക്രോ ഗ്രീന്‍ ഫാമിങ്ങ് ഒരു തരംഗമായി മാറിയിരിക്കുകയാണ്. മൈക്രോ ഗ്രീന്‍ ഫാമിങ്ങ് ഒരു പുതിയ ആശയമൊന്നുമല്ല. എന്നാല്‍ ഇപ്പോള്‍ ഇതിന് വലിയ പ്രധാന്യം കൈ വന്നിരിക്കുന്നു. ചെയ്യാന്‍ വളരെ എളുപ്പമായതിനാല്‍ എല്ലാവരും ഇത് വീടുകളില്‍ ചെയ്യുന്നുണ്ട്. ഇലക്കറികളുടെ അപര്യാപ്തത ഇല്ലായ്മ ചെയ്യാന്‍ അത്യുത്തമമാണ് ഈ രീതി. കൃഷി ചെയ്യാന്‍ സ്ഥലവും കുറച്ചു മതി.  അടുക്കളയിലെ സിങ്കിന്‍റെ സമീപത്തുള്ള ജനാലയോ വര്‍ക്ക് ഏരിയയിലെ ജനാലപ്പടിയോ മതി ഈ കൃഷി ചെയ്യാന്‍.


    സംഗതി സിംപിളാണ്. കടയില് നിന്ന് വാങ്ങുന്ന സാധാരണ ചെറു പയര്‍, വന്‍ പയറ്, കടുക്, കടല, മുതലായ ധാന്യങ്ങള്‍ മുളപ്പിക്കുക. 15 ദിവസം കഴിയുമ്പോള്‍ പറിച്ചെടുത്ത് വേരടക്കം തോരന്‍ വച്ച് കഴിക്കുക. കാബേജിനൊപ്പം തോരന്‍ വയ്ക്കാനും ഉപയോഗിക്കാം. ഉഗ്രന്‍ ഇലക്കറിയാണ്. ഇത് കൃഷി വളരെ ചെയ്യാനും എളുപ്പമാണ്.


    പയര്‍ 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്ത്തു വയ്കുക. പഴയ പ്ലാസ്റ്റിക് പാത്രം കഴുകി വൃത്തിയാക്കി എടുക്കുക. പഴയ ഐസ്ക്രീം പാത്രമോ, പരന്ന ഫൈബര്‍ പ്ലേറ്റോ എന്തുമാകാം.  പാത്രം എടുത്ത് അതില്‍ ന്യൂസ് പേപ്പര് മടക്കിച്ചുരുട്ടി കുതിര്‍ത്ത് വച്ചതിന്‍മേല്‍ കുറച്ച് ചകിരിച്ചോര്‍ വിതറുക. ന്യൂസ്പേപ്പര്‍ കാണാത്തവിധം മൂടണം. ചകിരിച്ചോര്‍ വീട്ടില്‍ പൊതിച്ച തേങ്ങയുടേതായാലും മതി. ചകിരിച്ചോര്‍ ഇല്ലെങ്കിലും കുഴപ്പമില്ല, ന്യൂസ് പേപ്പര്‍ ടിഷ്യു പേപ്പര്‍ ഇതെല്ലാം കുതിര്‍ത്ത് ഉപയോഗിക്കാം.
    വീട്ടമ്മയായ ഓമനാ നാരായണന്‍ മൈക്രോ  ഗ്രീന്‍ ഫാമിങ്ങുമായി. 

    മണ്ണു വേണ്ടാത്ത കൃഷി എന്നതാണ് ഇതിന്‍റെ പ്രത്യേകത. അതുകൊണ്ട് കൃഷിഭൂമിയില്ലാത്ത രണ്ട് സെന്‍റുകാര്‍ക്കും വീട്ടുടമ കൃഷി ചെയ്യാന്‍ സമ്മതിക്കാത്ത വാടക വീട്ടുകാര്‍ക്കുമൊക്കെ ഈ കൃഷി രീതി പരീക്ഷിക്കാം.  തയ്യാറാക്കിയ പാത്രത്തില്‍ ന്യൂസ് പേപ്പര്‍ അല്ലെങ്കില്‍ ടിഷ്യു പേപ്പര്‍   വിരിച്ച്  വെള്ളം തളിച്ച് ചകിരിച്ചോര്‍ വിതറിയ പ്രതലത്തിലേക്ക് കുതിര്‍ത്ത പയര്‍  വിതറുക. ദിവസം മൂന്നുനേരം വെള്ളം തളിക്കുക.  അടുത്ത ദിവസം മുതല്‍ ഇലകള്‍ തളിര്‍ത്തു വരുന്നതു കാണാം. പതിനഞ്ചു ദിവസമാകുമ്പോഴേക്കും ചെടികള്‍ പിഴുതെടുക്കാന്‍ പ്രായമാകും.  ഇതാ നിങ്ങളൊരു മൈക്രോ ഗ്രീന്‍ ഫാമിങ്ങ് കര്‍ഷകനായി മാറിക്കഴിഞ്ഞു. തുടരെ തയ്യാറാക്കി വച്ചാല്‍ തുടര്‍ച്ചയായി ഉപയോഗിക്കാനുള്ള ഇലക്കറി ലഭ്യമാകും. വിഷരഹിതമായ, പോഷക സമ്പുഷ്ടമായ ഇലക്കറി ഇനി വീട്ടില്‍ തന്നെ നിങ്ങള്‍ക്കു തയ്യാറാക്കാം.

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *