•  


    കോവിഡ് പ്രതിസന്ധി; വിദ്യാഭ്യാസ മേഖലയില്‍ ബദല്‍ മാര്‍ഗ്ങ്ങള്‍


    കോവിഡ് പ്രതിസന്ധി; വിദ്യാഭ്യാസ മേഖലയില്‍ ബദല്‍ മാര്‍ഗ്ങ്ങള്‍
    കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച വിദ്യാഭ്യാസ മേഖല ബദൽ മാർഗങ്ങൾ തേടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്ന സ്ഥിതിയാണ്.
    സംസ്ഥാനത്തെ സർവകലാശാലകളുടെ ബിരുദ, ബിരുദാനന്തര പാഠഭാഗങ്ങൾ ഓൺലൈൻ മുഖേന വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നുണ്ട്. 450ഓളം പേപ്പറുകളുടെ ഉള്ളടക്ക മോഡ്യൂൾ പൂർത്തിയാക്കിയിട്ടുണ്ട്. പിഡിഎഫ്, പിപിടി, വീഡിയോ ഫോർമാറ്റുകളിലാണ് ഇവ ലഭ്യമാക്കുന്നത്. കൂടുതൽ വിഷയങ്ങൾ താമസിക്കാതെ അപ്ലോഡ് ചെയ്യും.

    2018-19 അക്കാദമിക് വർഷത്തെ സ്‌കോളർഷിപ്പ് തുകയായ 3.35 കോടി രൂപ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തിട്ടുണ്ട്.ലോക്ക്ഡൗൺ കാരണം അടച്ചിട്ട വൈദ്യുതി ബോർഡിന്റെ കാഷ് കൗണ്ടറുകൾ മെയ് നാലു മുതൽ തുറന്ന് പ്രവർത്തിക്കും.

    വൈദ്യുതി ബില്ലടക്കുന്നതിന് ഉണ്ടാകാനിടയുള്ള തിരക്ക് ഒഴിവാക്കാൻ കൺസ്യൂമർ നമ്പർ ക്രമത്തിൽ ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലോക്ക്ഡൗൺ കാലത്തെ ബില്ലുകൾക്ക് മെയ് 16 വരെ സർചാർജ് ഒഴിവാക്കിയിട്ടുണ്ട് എന്നും വൈദ്യുതിബോർഡ് അറിയിച്ചു. വൈദ്യുതി ബില്ലടക്കുന്നതിന് വൈദ്യുതി ഓഫീസിൽ പോകാതെ ഓൺലൈൻ അടക്കാനുള്ള സാധ്യത പരമാവധി ഉപയോഗപ്പെടുത്തണം.

    കോവിഡ് പ്രതിസന്ധി മാധ്യമങ്ങളെ രൂക്ഷമായി ബാധിച്ചത് പരിഹരിക്കാൻ മാധ്യമ സ്ഥാപനങ്ങൾക്ക് നൽകാനുള്ള പരസ്യ കുടിശികയായ 53 കോടി രൂപ റിലീസ് ചെയ്തിട്ടുണ്ട്. പിആർഡി വഴി ഇത് വിതരണം ചെയ്യും. മാധ്യമരംഗത്ത് പ്രതിസന്ധിമൂലം ആർക്കും തൊഴിൽ നഷ്ടപ്പെടാൻ പാടില്ല എന്നതാണ് സർക്കാരിന്റെ നിലപാട്.

    ഉച്ചഭക്ഷണത്തിനുള്ള അരി വിദ്യാലയങ്ങളിൽ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ ബാക്കി വന്ന അരി കമ്യൂണിറ്റി കിച്ചനിൽ നൽകാൻ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ പ്രാദേശികമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സ്‌കൂളുകളും ആശയവിനിമയം നടത്തി അരിയും പയറും കൈമാറണം. സംസ്ഥാനത്ത് ഇന്നലെ 2088 ട്രക്ക് ചരക്കുമായി എത്തിയിട്ടുണ്ട്. അവശ്യ സാധനങ്ങളുടെ വരവ് തൃപ്തികരമാണ്.

    സാർവദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് എല്ലാവർക്കും മെയ്ദിന ആശംസ നേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ദുരിതം നേരിടുന്ന തൊഴിലാളിവർഗത്തോടുള്ള പ്രതിബദ്ധത ആവർത്തിച്ച് വ്യക്തമാക്കുന്നതായും അവർക്ക് കോവിഡ് പ്രതിസന്ധി മറികടക്കാൻ എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *