സംസ്ഥാനത്ത് കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 190 കോടിരൂപ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകൾ കൃത്യമായി സൈറ്റിൽ അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അക്കൗണ്ടിൽ പണമായി മാറിയ ശേഷമാകും അപ്ഡേറ്റ് ചെയ്യുന്നത്. 190 കോടിയിലധികം രൂപയാണ് കോവിഡ് 19ന് മാത്രമായി മാർച്ച് 27നുശേഷം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ദുരിതാശ്വാസ നിധിയിലേക്ക് പണമടയ്ക്കാനും വിവരങ്ങൾ donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അറിയാം.
കോവിഡ്19 ദുരിതാശ്വാസങ്ങൾക്കായി നിരവധി സഹായങ്ങളാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മാർത്തോമാ ഹോസ്പിറ്റൽ ഗൈഡൻസ് സെൻറർ, തിരുവനന്തപുരം 70,000 രൂപയുടെ അവശ്യ സാധനങ്ങൾ കോർപറേഷന്റെ കമ്യൂണിറ്റി കിച്ചൺ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തു. ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപയും നൽകി.
കോഴിക്കോട് ജില്ലാ ഹോമിയോപ്പതിക് ഫിസിഷ്യൻസ് സഹകരണ സംഘം കോഴിക്കോട് കോർപ്പറേഷനിൽ 4 ലക്ഷം രൂപയുടെ പ്രതിരോധ മരുന്ന് വിതരണം നടത്തുന്നുണ്ട്.
കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥിയായിരുന്ന പെരിയ സ്വദേശി അസി: കമാൻറൻറ് രഖിൽ ഗംഗാധരന്റെ സ്മരണക്കായി സഹപാഠികൾ ചേർന്ന് 2,33,000 രൂപയുടെ സാധനങ്ങൾ കണ്ണൂർ, കാസർകോട് ജില്ലകളിലെ കമ്യൂണിറ്റി കിച്ചണിലേക്ക് നൽകി.
മറ്റു ദുരിതാശ്വാസങ്ങൾ ചുവടെ:
മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ 50,000 രൂപ
സിപിഐ എം പിബി അംഗം എം.എ. ബേബി 25,000 രൂപ
എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ 41,000 രൂപ
മുൻ എംഎൽഎ ഡോ. കെ.സി. ജോസഫ് തൻറെ പെൻഷൻ തുകയായ 44,000 രൂപ
ബെഫി 2,30,50,000. നേരത്തെ ഒരു കോടി അഞ്ചു ലക്ഷം കൈമാറിയിരുന്നു.
കോട്ടക്കൽ ആര്യ വൈദ്യശാല 1 കോടി
തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി 50 ലക്ഷം രൂപ
പയ്യന്നൂർ സഹകരണ റുറൽ ബാങ്ക് 42,50,000. 10 ലക്ഷം രൂപ മുമ്പ് നൽകിയിരുന്നു.
മുല്ലക്കൊടി റൂറൽ സഹകരണ ബാങ്ക് 37 ലക്ഷം
തളിപ്പറമ്പ് കാർഷിക വികസന ബാങ്ക് 25 ലക്ഷം
കൊടകര ഫാർമേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് 25 ലക്ഷം രൂപ
കൊട്ടാരക്കര അർബൻ ബാങ്ക് 24,00,562 രൂപ
കോഴിക്കോട് വല്ല്യപ്പള്ളി ബാങ്ക് 23,34,073 രൂപ
ഓൾ കേരള ബാങ്ക് റിട്ടയേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി 15,00,000 രൂപ
കേരള പന്നി കർഷകരുടെ കൂട്ടായ്മ 11,52,500 രൂപ
രാജസ്ഥാൻ ആസ്ഥാനമായ ആർഎംസി ഡയറക്ട് മാർക്കറ്റിങ് കമ്പനിയുടെ കേരളത്തിലെ ജീവനക്കാർ സ്വരൂപിച്ച 11 ലക്ഷം രൂപ
എയർപോർട്ട് അതോറിറ്റി എംപ്ലോയീസ് യുണിയൻ 9,40,428 രൂപ
സെക്രട്ടറിയറ്റ് സ്റ്റാഫ് സഹകരണ സംഘം 7.65 ലക്ഷം രൂപ
സംസ്ഥാന ആൻറി സോഷ്യൽ ആക്റ്റിവിറ്റി (പ്രിവൻഷൻ) ആക്റ്റ് അഡൈ്വസറി ബോർഡ് ചെയർമാനും റിട്ട. ഹൈക്കോടതി ജഡ്ജുമായ ജസ്റ്റിസ് ജി. ശിവരാജൻ ഒരു മാസത്തെ ശബളം 2,12,625 രൂപ.
ഗവ. സെക്രട്ടറിയറ്റ് സ്റ്റാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളത്തുകയായ 7,65,000 രൂപ. സെക്രട്ടറിയറ്റ് സ്റ്റാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നേരത്തേ ഒരുകോടി രൂപ നൽകിയിരുന്നു.
ആൻറി സോഷ്യൽ ആക്റ്റിവിറ്റി (പ്രിവൻഷൻ) ആക്റ്റ് അഡൈ്വസറി ബോർഡ് അംഗങ്ങളായ പി. മുരളീധരൻ (റിട്ട.ജില്ല ജഡ്ജ്), അഡ്വ. കെ.വി. സെയ്ദ് മുഹമ്മദ് എന്നിവർ ഒരു മാസത്തെ ശബളമായ 2,81,706 രൂപ.
സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ തൻറെ ഓണറേറിയമായ 40,000 രൂപ മൂന്നു മാസത്തേക്ക് നൽകി.
സാഹിത്യ അക്കാദമി അധ്യക്ഷൻ വൈശാഖൻ തൻറെ ഓണറേറിയത്തിൽ നിന്ന് 5,000 രൂപ വീതം ആറ് മാസത്തേക്ക് സംഭാവന ചെയ്തു.
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ തിരുവനന്തപുരം ശാഖ ജീവനക്കാർ രണ്ടു ദിവസത്തെ ശമ്പളമായ 3 ലക്ഷം രൂപ.
തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലെ 1983 ബാച്ച് വിദ്യാർത്ഥികൾ ചേർന്ന് 3,75,000 രൂപ.
ട്രാൻസ്പോർട്ട് റിട്ടയേർഡ് ഓഫീസർസ് ഫോറം 2,50,000 രൂപ.
ഫോർച്ച്യൂൺ ഗ്രൂപ്പ് 2,50,000 രൂപ.
വി അബ്ദുറഹ്മാൻ എംഎൽഎ 2,10,000 രൂപ.
ലേക്ഷോർ ആശുപത്രി കാൻസർ സർജൻ ഡോ. ചിത്രതാര 2 ലക്ഷം രൂപ.
പ്രൈവറ്റ് പാരമെഡിക്കൽ ഇൻസ്റ്റിട്യൂട്ട് അസോസിയേഷനും, രാജസ്ഥാനിലെ സിംഗാനിയ യുണിവേഴ്സിറ്റിയും ചേർന്ന് 2 ലക്ഷം രൂപ.
ഇ. ശ്രീധരൻ 1.8 ലക്ഷം, ഡിഎംആർസിയിൽ നിന്ന് കിട്ടുന്ന പ്രതിമാസ ഓണറേറിയമാണ് അദ്ദേഹം കൈമാറിയത്.
കേരള ഗവ. ഹോസ്പിറ്റൽ ഡെവലപ്പ്മെൻറ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ 1,50,000 രൂപ.
കണ്ണൂർ ചക്കരക്കല്ലിലെ, കാട്ടുമാടം സക്കറിയ 1 ലക്ഷം.
ചിറ്റൂർ പഴയന്നൂർക്കാവ് ക്ഷേത്ര ഉപദേശക സമിതി 1 ലക്ഷം രൂപ
കടകംപള്ളി ആനയറ അമ്പലത്തിൽവീട് കുടുംബയോഗം ഒരുലക്ഷം രൂപ.
ഗ്ലോബൽ ലോ ഫൗണ്ടേഷൻ 1 ലക്ഷം രൂപ
എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ജയിൻ വി പപ്പു 1 ലക്ഷം രൂപ
അങ്കമാലി സ്വദേശി ദിവാകരൻ 1 ലക്ഷം രൂപ, അദ്ദേഹം കാൻസർ രോഗം സംബന്ധിച്ച് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളാണ്.
കാസർകോട് പടന്ന ബിലാൽ മുസ്ലീം ജമാഅത്ത് 1 ലക്ഷം രൂപ
തൃക്കരിപ്പൂർ സ്വദേശിനി എം വി കുഞ്ഞിക്കോരൻ അമ്മയുടെ മരണാന്തര ചടങ്ങുകൾ ഒഴിവാക്കി കുടുംബം 1 ലക്ഷം രൂപ
കണ്ണൂർ കുന്നോത്ത്പറമ്പ് പനോളി കുഞ്ഞിക്കണ്ണൻ 1 ലക്ഷം
ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്ന തൃപ്പൂണിത്തുറ ഗവ. ആയുർവേദ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കെ മുരളി 1 ലക്ഷം രൂപ
തിരുവനന്തപുരം വള്ളക്കടവിൽ പ്രവർത്തിക്കുന്ന യത്തീംഖാന അന്തേവാസികൾക്ക് റംസാനിൽ സക്കാത്തായി ലഭിച്ചതിൽ നിന്നും 1 ലക്ഷം രൂപ
കേരള യുണിവേഴ്സിറ്റി സെക്ഷൻ ഓഫീസർ സിന്ദു ദാസ് 1 ലക്ഷം രൂപ
പടിയാർ ഹോമിയോ മെഡിയ്ക്കൽ കോളേജ് അധ്യാപകൻ ഡോ. നാരായണ പൈ ഒരു മാസത്തെ ശമ്പളമായ 83,000 രൂപ
ബിപിസിഎൽ കൊച്ചിൻ റിഫൈനറിയിൽനിന്ന് ഇന്ന് വിരമിച്ച രാമസ്വാമി 50,000 രൂപ
പത്തനംതിട്ട ചന്ദനപ്പള്ളി ഓർത്തഡോക്സ് വലിയ പള്ളി പെരുനാൾ ആഘോഷം മാറ്റിവച്ച് 50000 രൂപ
പലക്കാട് സ്വദേശി മുജീബ് റഹ്മാൻ കെ എച്ച് സക്കാത്ത് ധനസഹായത്തിൽ നിന്ന് 50,000 രൂപ
ഉദിനൂർ എഡ്യുക്കേഷൻ സൊസൈറ്റി 50,000 രൂപ
പടന്ന സ്വദേശി ഹസൻ അബ്ഷാർ 55,555 രൂപ
അഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന കയ്യൂരിലെ തനയ് 5000 രൂപ
പന്തൽ കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് സി.ബി.ജി തിലകൻ 1 ലക്ഷം
പാലക്കാട് സ്വദേശി രിജിത് മകളുടെ മുന്നാം പിറന്നാൾ ആഘോഷത്തിന് കരുതിയ തുക 5001 രൂപ
റിട്ട. അധ്യാപകൻ സി.ആർ. ചന്ദ്രൻ, പലക്കാട് ഒരു മാസത്തെ പെൻഷൻ 30,351 രൂപ
തമിഴ്നാട് കേന്ദ്ര സർവകലാശാല വിദ്യാർത്ഥിനി ആർഷവാസുദേവ് തനിക്ക് കാർട്ടൂൺ ഫിലിം ഡബ്ബിംഗിന് പ്രതിഫലമായി കിട്ടിയ 25000 രൂപ സംഭാവനയായി നൽകി.
മലപ്പുറം ജില്ലയിലെ എടരിക്കോട് പികെഎംഎം ഹയർ സെക്കൻററി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി ഫാത്തിമ ഷഹാന 10,000 രൂപ. കാൻസർ സംബന്ധമായ ബുദ്ധിമുട്ടുകൾക്കിടയിലാണ് ഫാത്തിമ തുക കൈമാറിയത്
മുംബൈ ബാബ റിസേർച്ച് അറ്റോമിക് സെൻററിലെ സൈൻറിസ് സ്റ്റാൻലി എം കെയുടെ മകൻ ജിനെറ്റ് 7650 രൂപ
പള്ളുരുത്തി സ്വദേശിനി ജയാവിനു 11,350 രൂപ
കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കൺസോർഷ്യം 6,829 രൂപ
പട്ടം കേന്ദ്രീയ വിദ്യാലയം പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി ഐശ്വര്യ വി എസ് ചിത്രം വരച്ച് വിറ്റു കിട്ടിയ 3000 രൂപ
കൊച്ചി തേവര സെക്രട്ട് ഹാർട്ട് ഹയർസെക്കഡറി സ്‌കൂൾ, പ്ലസ്ടു വിദ്യാർത്ഥിനി ദിയ മരിയ മേച്ചേരി 1000 രൂപ. മാസ്‌ക്ക് നിർമിച്ച് വിറ്റു കിട്ടിയ തുകയാണ് ദിയ കൈമാറിയത്
പത്തനാപുരം സ്വദേശികളായ ജോൺ യോഹന്നാൻ റീജാ യോഹന്നാൻ ദമ്പതികളുടെ മകൻ ടെറിൻ തനിക്ക് ലഭിച്ച് ഭിന്നശേഷി പെൻഷൻ തുകയായ 7,300 രൂപ
ലോക്ക്ഡൗണിൽ വീട്ടിനുള്ളിൽ ഇരിക്കേണ്ടി വരുന്ന കുട്ടികളുടെ മാനസികസമ്മർദ്ദം കുറയ്ക്കുന്നതിനും വിജ്ഞാനം വളർത്തുന്നതിനുമായി കോന്നി താഴത്ത് സംഘടിപ്പിച്ച നിറം ടോക് ഷോയിൽ കുട്ടികൾ കുട്ടികൾ സമാഹരിച്ച 10,110 രൂപ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ