•  


    Drinkers in Kerala കൊറോണക്കാലം മദ്യാസക്തരുടെ നല്ലകാലം


    കൊറോണക്കാലം മദ്യാസക്തരുടെ നല്ലകാലം

    കൊറോണ ബാധയിൽ രാജ്യം ലോക് ഡൗൺ ആയപ്പോൾ വീടുകളിൽ ലോക് ഇൻ ആയിരിക്കുന്ന ഏവർക്കും ഈ കാലം പ്രയോജനപ്രദമാക്കാൻ പല അവസരങ്ങളും സാധ്യതകളും ഉണ്ട് ഈ സാധ്യത മദ്യപാനികൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണിവിടെ കുറിക്കുന്നത്

                കേരളത്തിൽ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ അന്നു മുതൽ ആരംഭിച്ച് ഇപ്പോഴും അവസാനിക്കാത്ത വിവാദ വിഷയമാണ് മദ്യ വിതരണവും അതിന്റെ അവസാനിപ്പിക്കലും ഇത് അരി വിതരണത്തെക്കാൾ അധികം സർക്കാറിന് തലവേദന ഉണ്ടാക്കുന്ന ഒന്നാണ് ,കാരണം മദ്യത്തിന് അതിന്റെ അടിമയായി മാറിയവർക് ജീവൻ പോലും നഷ്ടപ്പെടുത്തി മദ്യം നേടാൻ തക്കവിധം ഒരാളെ മാനസിക രോഗിയാക്കി മാറ്റാൻ കഴിവുണ്ട്  കേരളത്തിലെ മൂന്നര കോടിയോളം വരുന്ന ജനസംഖ്യയിൽ ഒരു കോടിയോളം പേർ മാസത്തിൽ ഒരിക്കൽ എങ്കിലും മദ്യം രുചിക്കുന്നവരാണന്നാണ് കണക്കുകൾ കാണിക്കുന്നത്.

                മദ്യപാനം അവസാനിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല അവസരമാണിപ്പോൾ കൈവന്നിരിക്കുന്നത് കാരണം മദ്യത്തിന്റെ സുലഭമായ ലഭ്യതയാണ് കൂടുതൽ മദ്യപൻമാരെ സൃഷ്ടിക്കുന്നതിലെ ഒരു പ്രധാന കാരണം ഇപ്പോൾ ആ ലഭൃത ഇല്ലാതായിരിക്കുകയാണ് നേരത്തെ സൂചിപ്പിച്ച കണക്കിൽ പെടുന്നവരിൽ മഹാഭൂരിപക്ഷവും " സാമൂഹ്യ മദ്യപാനികൾ "എന്ന ഗണത്തിൽ പെടുന്നവരാണ് ഇവർ സാധാരണയായി വിവാഹ പാർട്ടികളിലും വിരുന്നു സൽക്കാരങ്ങളിലും പങ്കെടുത്ത് ഒരല്പം മദ്യം അകത്താക്കുന്നവർ മാത്രം ആയിരിക്കും ഇത്തരക്കാർ സാധാരണായി മദ്യപാന രോഗികൾ എന്നു വിളിക്കാവുന്നവർ അല്ല.
     അവർക്ക് ഇപ്പോഴത്തെ സാഹചര്യം ജീവിതത്തിൽ തങ്ങൾ സന്തോഷവസരങ്ങൾ എന്നു കരുതിയിരുന്ന പലതും നഷ്ടപ്പെട്ട കൂട്ടത്തിൽ നഷ്ടമായ ഒന്നു മാത്രമാണ് ഇപ്പോഴത്തെ മദ്യത്തിന്റെ നഷ്ടവും.


          അമിത മദ്യാസക്തി ഉള്ളവർക്കും മദ്യത്തിന് അടിമയായിരുന്നവർക്കും മദ്യം ലഭിക്കാതെ വരുന്ന സാഹചര്യം വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെങ്കിലും അവർക്ക് അവയിൽ നിന്ന് മോചനം നേടുവാൻ ഇതിനെക്കാൾ നല്ല അവസരം ഇനി വേറെ ഇല്ല. ഇക്കൂട്ടർക്ക് ഒരു ചികിത്സ എന്ന രീതിയിൽ തന്നെ വലിയ പരിചരണം ആവശ്യമായി വരും കാരണം അമിത മദ്യാസക്തി ഒരു രോഗം തന്നെയാണ് .മദ്യത്തിന് അടിമയായ വ്യക്തി സാധാരണയായി കാണിക്കുന്ന രോഗലക്ഷണങ്ങൾ ഇവയാണ്,, മദ്യം ഉപയോഗിക്കുന്നതിനുള്ള തീവ്രമായ നിയന്ത്രിക്കാനാവാത്ത ആഗ്രഹം, നിയന്ത്രണമില്ലാത്ത അളവിൽ മദ്യം കഴിക്കുക. ആഗ്രഹിക്കുന്നതിൽ അധിക സമയം മദ്യപാനത്തിൽ മുഴുകുക മദ്യം ലഭിച്ചില്ലങ്കിൽ ആ ദിവസം ഉറക്കകുറവ്, വിറയൽ.ഉത്കണം മറ്റിതര ആഹ്ളാദങ്ങളിൽ താത്പ്പര്യം ഇല്ലായ്മ ഏതുവിധേനയും മദ്യം ലഭ്യമാക്കി കഴിക്കുക ഈ ലക്ഷണങ്ങൾ ഉള്ള ഒരാൾ മദ്യത്തിന് അടിമയാണ് എന്നനുമാനിക്കാം.


    നേരത്തെ സൂചിപ്പിച്ചതു പോലെ ചികിദ്ധിച്ച് ഭേദമാക്കാൻ കഴിയുന്ന ഒരു രോഗമാണ് മദ്യപാനം പലപ്പോഴും ആഗ്രഹം ഉണ്ടെങ്കിലും മദ്യപാനിക്ക് രോഗത്തിൽ നിന്ന് മോചനം നേടാൻ കഴിയുന്നില്ല. മദ്യത്തിന് അടിമയായ ഒരാൾ പെട്ടെന്ന് മദ്യം നിറുത്തിയാൽ പല പ്രത്യാഘാതങ്ങളും ഉണ്ടാകും കാലങ്ങളായി മദ്യ ബന്ധത്തിൽ ആയിരുന്ന തലച്ചോറിന് പൊടുന്നനെ അതില്ലാതെ വരുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളാണ് മദ്യപാനി കാണിക്കുന്ന സ്വഭാവ വ്യത്യാസങ്ങൾ ഇത് അഞ്ചു മുതൽ പത്ത് ശതമാനം വരെ പേരിൽ ഗുരുതരമായ രോഗലക്ഷണങ്ങൾ കാണിക്കുന്ന അവസ്ഥയിലേക്കു പോകും ഇവരിൽ വേണ്ടത്ര പരിചരണവും ചികിത്സയും ലഭിച്ചില്ലങ്കിൽ 5% പേർ ആത്മഹത്യയിലേക്ക് വരെ പോകുന്നതിന് സാധ്യതയുണ്ട്. ഈ ലക്ഷണങ്ങളാണ്നാം കേരളത്തിൽ കണ്ടുവരുന്ന മദ്യം കിട്ടാതെയുള്ള മരണങ്ങളും ആത്മഹത്യകളും


    മദ്യപാനത്തിൽ നിന്ന് പിൻവാങ്ങുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങൾ തടയുന്നതിനുള്ള ധാരാളം മരുന്നുകൾ ഇന്നു ലഭിക്കുന്നുണ്ട് ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുകൾക്കൊപ്പം രോഗിക്ക് ജീവകങ്ങളും, ലവണങ്ങളും ആവശ്യമാണ്
    മദ്യപാനം മൂലം തകർന്നു പോയ ശരീരത്തെയും അതിന്റെ നാഡീവ്യവസ്ഥകളെയും ശരിയാക്കി എടുക്കുക എന്നതാണ് അടുത്ത ഘട്ടം. ഇതിനൊപ്പം ശരിയായ വ്യക്തിയിൽ നിന്നും ശരിയായ അളവിൽ ശരിയായ സമയത്ത് കിട്ടുന്ന മാനസിക ചികിത്സയും കുടുംബാംഗങ്ങളുടെ പരിപൂർണ പിന്തുണയും മദ്യത്തിന് അടിമയായ ഒരു രോഗിക്കു സാധരണ ജീവിതത്തിലേക്ക് വരാൻ ആവശ്യമാണ്.

    ലേഖകന്‍: ജോഷി മേരി വർഗീസ്

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *