മൊറട്ടോറിയം വെറും കണ്‍കെട്ടുവിദ്യ ലോണെടുത്തവര്‍ വലയും
കൊവിഡ് 19 ന്‍റെ വ്യാപനത്തെ തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഇന്ത്യയിലെ ജനങ്ങള്‍ വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നുറപ്പായി. ജനങ്ങളുടെ സാമ്പത്തികപ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ ബാങ്കുകളില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി ലോണ്‍ എടുത്തവര്‍ക്ക് മൂന്നുമാസത്തേക്ക് ആര്‍ബിഐ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 24 ാം തീയതിയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപനം വരുന്നത്. പക്ഷേ മാര്‍ച്ചുമാസമടക്കം മൂന്ന് മാസത്തേക്കായിരുന്നു മൊറട്ടോറിയം പ്രഖ്യാപനം. അതു തന്നെ തട്ടിപ്പാണ്. കാരണം മാര്‍ച്ച് 24 ആയപ്പോഴേക്കും എല്ലാവരും ലോണ്‍ ഗഡു അടച്ചിരിക്കും.
പക്ഷേ ഇപ്പോള്‍ പുറത്തുവരുന്ന വസ്തുകള്‍ ആരേയും രോഷം കൊള്ളിക്കുന്നതാണ്. കാരണം മൊറട്ടോറിയം സംബന്ധിച്ച് ബാങ്കുകളുടെ നിലപാടുകള്‍ പുറത്തു വന്നിരിക്കുന്നു. അതില്‍ പ്രധാനമായ കാര്യം എല്ലാ ബാങ്കുകാരും മൊറട്ടോറിയം കാലത്ത് പലിശ ഒഴിവാക്കുന്നില്ല എന്നതാണ്. ലോണ്‍ എടുത്തയാള്‍ക്ക് മൊറട്ടോറിയം ആനുകൂല്യം അതായത് ഇനിയുള്ള രണ്ട് മാസത്തേക്ക് തിരിച്ചടക്കാതിരിക്കാനുള്ള സാവകാശം നേടണമെങ്കിലും വന്‍ പുകിലുകളാണ് ബാങ്കുകള്‍ സൃഷ്ടിച്ചിരിക്കുന്നത്. എച്ച്ഡിഎഫിസിയിലൊക്കെ സാധാരണ സാങ്കേതി പരിജ്ഞാനമുള്ള ഒരാള്‍ക്ക് മൊറട്ടോറിയം സാവകാശം നേടുക വിഷമകരമാണ്. തിരിച്ചടവ് അക്കൗണ്ടില്‍ നിന്ന് ഓട്ടോമാറ്റിക് ആയി പോകുന്നവര്‍ക്ക് ഒന്നും ചെയ്യാനാകില്ല. ഫലത്തില്‍ പാടുപെട്ട് മൊറട്ടോറിയം സാവകാശം നേടിയാലും അതു കൊണ്ട് പ്രയോജനം ഒന്നും തന്നെ ഇല്ല. കാരണം ആ മാസങ്ങളിലെ പലിശ കുറയുന്നില്ല. സാധാരണഗതിയില്‍ 10 ലക്ഷം രൂപ ഭവനവായ്പ എടുത്തയാള്‍ക്ക് 11000 രൂപയോളം മാസം തിരിച്ചടവ് വരും. അതില്‍ ശരാശരി 8000 രൂപയോളം മാസ പലിശ വരും. ഈ പലിശ കുറയില്ല, ഗഡു അടക്കാതിരുന്നാല്‍ അക്കൗണ്ടില്‍ കുമിഞ്ഞുകൂടുമെന്നര്‍ത്ഥം.
ഇത് അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളെ വഞ്ചിക്കുന്നതല്ലേ. ഈ കുരുക്കില്‍ പെട്ടുപോകുന്നത് സര്‍ക്കാരിന് നികുതി കൊടുക്കുന്ന സാധാരണക്കാരായ ചെറുകിട സ്വയം തൊഴില്‍ ബിസിനസുകാരാണ്. നോട്ടുനിരോധനത്തിനം സൃഷ്ടിച്ച വന്‍സാമ്പത്തിക പ്രത്യാഘാതങ്ങള്‍ അവസാനിപ്പിക്കുന്നതിന് മുമ്പ് ജിഎസ്ടി എന്ന പേരില്‍ ബിസിനസുകാരെ കുത്തിപ്പിഴിയുന്ന ഒരു ഏര്‍പ്പാട് കൊണ്ടുവന്നു. ജിഎസ്ടി വന്നാല്‍ വില കുറയും എന്നു വിചാരിച്ചിരുന്നവരെ മണ്ടന്മാരാക്കിക്കൊണ്ട് പൊതുവെ വിലക്കയറ്റം സൃഷ്ടിക്കപ്പെടുകയാണ് ചെയ്തത്.
അതുകൂടാതെയാണ് പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില കുറയാതിരിക്കുന്നതും. രാജ്യത്തെ പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില കുറഞ്ഞാല്ത്തന്നെ പൊതുവേ സാധനസാമ്ഗ്രികളുടെ വില കുറയുകയും ജനങ്ങള്‍ക്ക് ജീവിക്കാനുള്ള സാഹചര്യം ലഭ്യമാവുകയും ചെയ്യും. മൂന്നു വിഭാഗം ആളുകളിലേക്ക് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നത്. ഒന്ന് കോര്‍പറേറ്റുകള്‍. രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മൂന്ന് ബിപിഎല് വിഭാഗങ്ങള്‍. ഇവരൊഴിച്ചുള്ള മുഴുവനാളുകളേയും സര്‍ക്കാര്‍ ദ്രോഹിക്കുകയാണ്. ഈ സര്‍ക്കാര്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്, ഏതാനും രൂപ സൗജന്യം കൊടുത്തുകൊണ്ട് രാജ്യത്ത് പുരോഗതി ഉണ്ടാക്കാമെന്ന് വിചാരിക്കുന്നത് തികച്ചും മണ്ടത്തരമാണ്. ഉദാഹരണമായി കര്‍ഷകരെ ഉദ്ധരിക്കാനെന്ന പേരില്‍ 6000 രൂപവീതം സൗജന്യമായി കര്ഷകര്‍ക്ക് അക്കൗണ്ടിലിട്ടുകൊടുക്കുന്ന ഒരു ഏര്‍പ്പാടുമായി മോദി സര്‍ക്കാര്‍ വന്നു. ഇന്നു വരെ ഒരു തൈ പോലും നട്ടിട്ടില്ലാത്തവനും കിട്ടി ചുമ്മാ 6000 രൂപ. അതേ സമയം യഥാര്‍ത്ഥ കര്‍ഷകര്‍ കൃഷി നശിച്ച് ആത്മഹത്യ ചെയ്യുകയോ കൃഷി ഉപേക്ഷിക്കുകയോ ചെയ്തു.
ജനങ്ങള്‍ക്ക് ജോലി ചെയ്യാനും ബിസിനസ് ചെയ്യാനുമുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതെ അഞ്ഞൂറോ ആയിരമോ സൗജന്യം കൊടുത്ത് മടിയന്മാരെ സൃഷ്ടിക്കലല്ല സര്‍ക്കാരിന്‍റെ ഡ്യൂട്ടി. കടലാസിലെ ഉടോപ്യന്‍ സാമ്പത്തിക തിയറികള്‍ സര്‍ക്കാരിന്‍റെ മേശപ്പുറത്ത് വക്കുന്ന സാമ്പ്ത്തിക ഉപദേഷ്ടാക്കളും കണ്ണുമടച്ച് അതെടുത്ത് പ്രയോഗിക്കുന്ന സര്ക്കാരും രാജ്യത്തെ നശിപ്പിക്കുകയാണ്.
ഗുണപാഠം ഒരു ക്ലാസിലേക്ക് പാമ്പുകളെപറ്റി പഠിപ്പിക്കാന്‍ ഒരു കൂട നിറയെ പാമ്പുകളുമായി ഒരു പാമ്പാട്ടി വന്നു, ക്ലാസ് ടീച്ചറും പാമ്പാട്ടിയുമായി സംസാരിച്ചുനില്‍ക്കേ കൂട തുറന്ന് വിഷപ്പാമ്പുകള്‍ ക്ലാസിന്‍റെ തറയിലൂടെ പരക്കം പാഞ്ഞു. അതുകണ്ട് പേടിച്ചരണ്ട് കുട്ടികളും പരക്കം പാഞ്ഞു. പാമ്പാട്ടിയുംക്ലാസ് ടീച്ചറും കൂടി ചുരലെടുത്ത് കുട്ടികളെ പൊതിരെ തല്ലാന്‍ തുടങ്ങി. ഹെഡ്മിസ്ട്രസ് വന്ന് പരക്കം പാഞ്ഞ കുട്ടികളുടെ പേരില്‍ കേസെടുത്തു. ഈ പ്രശ്നത്തില്‍ ആരാണ് തെറ്റുകാര്‍, വിഷപ്പാമ്പുകളെ അശ്രദ്ധമായി കൊണ്ടു വന്ന പാമ്പാട്ടിയോ, പാമ്പാട്ടിയെ നിയന്ത്രിക്കേണ്ട ക്ലാസ് ടീച്ചറോ, പേടിച്ചു പരക്കം പാഞ്ഞ പിള്ളേരോ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ