•  


    National Book Trust ലോക്കൗട്ട് കാലത്ത് നാഷണല്‍ ബുക്ക് ട്രസ്റ്റിന്‍റെ സൗജന്യ ഇബുക്കുകള്‍


    ലോക്കൗട്ട് കാലത്ത്  നാഷണല്‍ ബുക്ക് ട്രസ്റ്റിന്‍റെ സൗജന്യ ഇബുക്കുകള്‍
      കോവിഡ് 19 വ്യാപനം ഭയന്ന്  മുന്‍കരുതലായി പ്രഖ്യാപിച്ചിരിക്കുന്ന ലോക്കൗട്ട് കാലത്ത് ഇ ബുക്കുകളുടെ ലോകം തുറന്നിട്ടുകൊണ്ട് നാഷണല്‍ ബുക്ക് ട്രസ്റ്റ് രംഗത്തു വന്നിരിക്കുന്നു. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന പുസ്തകങ്ങളുടെ പിഡിഎഫ് പതിപ്പാണ് അവരുടെ വെബ്സൈറ്റിലൂടെ ലഭ്യമാകുന്നത്. മലയാളമടക്കം എല്ലാ ഇന്ത്യന്‍ ഭാഷകളിലേയും പുസ്തകങ്ങള്‍ നാഷണല്‍ ബുക്ക് ട്രസ്റ്റ് വഴി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ഡിജിറ്റല്‍ പുസ്തകങ്ങളുടെ പ്രചാരണത്തെ ശക്തിപ്പെടുത്തുക വഴി മരനശീകരണം മൂലമുള്ള പാരിസ്ഥിതിക ആഘാതം തടുക്കാനും കഴിയും എന്ന് ഓര്മപ്പെടു്തതുക കൂടിയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള നാഷണല്‍ ബുക്ക് ട്രസ്റ്റ്.
    നാഷണല്‍ ബുക്ക് ട്രസ്റ്റിന്‍റെ സൗജന്യ പുസ്തകങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ



    ഒരു പുസ്തകം അച്ചടിക്കുന്നതിന് നിരവധി മരങ്ങള്‍ നശിപ്പിക്കേണ്ടി വരുന്നുണ്ട്. അതിനാല്‍ ലോകത്താകെ ഇബുക്കുകള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു. ആമസോണ്‍ എന്ന ഭീമന്‍ പുസ്തകവ്യാപാരിയടക്കം ഇബുക്കുകളെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ചില പിന്തിരിപ്പന്മാരായ മലയാളി പ്രസാധാകര്‍ മാത്രം ഇതിനെ എതിര്‍ത്ത് രംഗത്തു വരികയാണ്. ലോകമൊട്ടാകെ ഇബുക്ക് വ്യാപാരം പടര്‍ന്നു പന്തലിക്കുമ്പോള്‍ മലയാളി മാത്രം പിന്നോട്ടാകുന്നതിന്‍റെ കാരണം ഇത്തരം പ്രസാധകരാണ്. കാരണം രാഷ്ട്രീയ പ്രേരിതമായി മാത്രം പുസ്തകം കച്ചവടം ചെയ്യാനേ അത്തരക്കാര്ക്ക് കഴിയുന്നുള്ളൂ. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തണല്‍പറ്റി നിന്ന് രാഷ്ട്രീയത്തിന്‍റെ ചുവട്ടില്‍ വളരുന്ന സംസ്ഥാന സാഹിത്യഅക്കാദമി വഴിയോ ലൈബ്രറി കൊണ്‍സില്‍ വഴിയോ പുസ്തക വില്‍പന നടത്തി ആളാകുന്നവരാണ് അത്തരക്കാര്‍. അങ്ങനെയുള്ള പ്രസാധകര്‍ അവരുടെ രാഷ്ട്രീയഭിക്ഷാംദേഹികളായ ചില സാഹിത്യകാരന്മാരെ പൊക്കിപ്പിടിച്ചുകൊണ്ടുനടക്കും. അരസികമായ  സാഹിത്യം എഴുതുന്ന ഇത്തരം സാഹിത്യകാരന്മാര്‍ രാഷ്ട്രീയം കളിച്ചുമാത്രം പരിചയമുള്ളവരായിരിക്കും. പക്ഷേ ഇവര്‍ക്ക് ആളുകളെ രസിപ്പിക്കാനും ചിന്തിപ്പിക്കാനുമുള്ള പുസ്തകം എഴുതാന്‍ കഴിവില്ലാത്തവരായിരിക്കും. ഒരു ഓപണ്‍ മാര്‍ക്കറ്റില്‍ ഇത്തരക്കാരുടെ പുസ്തകങ്ങള്‍ പുറംതള്ളപ്പെട്ടുപോയേക്കും. അതിനാല്‍ പല സൂത്രങ്ങളും കൊണ്ടാണ് പ്രസാധകര്‍ ‍ഇവരുടെ പുസ്തകങ്ങള്‍ വിറ്റഴിക്കുന്നത്.

    ചില സാഹിത്യകാരന്മാര്‍ രാഷ്ട്രീയ സ്വാധീനം കൊണ്ട് ചില അവാര്‍ഡുകളൊക്കെ കരസ്ഥമാക്കി വച്ചിരിക്കും.  അവര്‍ അവരുടെ കക്ഷിരാഷ്ട്രീയ വാരികയിലോ പത്രത്തിലോ ചാനലിലോ പണം കൊടുത്തോ സൗഹൃദബന്ധം വച്ചോ ചില പ്രമോഷണല്‍ റിവ്യൂകളൊക്കെ പ്രസിദ്ധീകരിക്കും. അങ്ങനെ രാഷ്ട്രീയ തണല്‍പറ്റി സഞ്ചരിക്കുന്ന ഇന്നത്തെ മലയാളി പ്രസാധകനും സാഹിത്യകാരനും മലയാളിക്കായി ഒന്നും സംഭാവന ചെയ്യാന്‍ കഴിയില്ല. ഡിസി കിഴക്കേമുറി എന്ന മനുഷ്യന്‍റെ കാലം അസ്തമിച്ചതോടെ ഇവിടെ തലപൊക്കിയതെല്ലാം പടുമുളകള്‍. കാലത്തെ അതിജീവിക്കുന്ന കൃതികള്‍  മലയാളത്തില്‍ ഉണ്ടാവുന്നില്ലല്ലോ എന്ന് പലരും പരാതി പറയുന്നു. എന്താണ് കാരണമെന്ന് ഇനിയെങ്കിലും മനസിലാക്കൂ പ്രിയപ്പെട്ട വായനക്കാരാ. 

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *