•  


    ഡോ. രജിത് കുമാര്‍...ജനരോഷത്തില്‍ നടുങ്ങി ഏഷ്യാനെറ്റും മോഹന്‍ലാലും.


    മത്സരാര്‍ത്ഥിയെ അഞ്ചു ദിവസം തടവിലാക്കി ഏഷ്യാനെറ്റിന്‍റെ ക്രൂരമായ നടപടി. 
    വന്‍പ്രതിഷേധം!
    ജനരോഷത്തില്‍ നടുങ്ങി ഏഷ്യാനെറ്റും മോഹന്‍ലാലും.

    ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ്ബോസ് സീസണ്‍ ടു വിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. അധ്യാപകനും പ്രഭാഷകനുമായ ഡോ. രജിത് കുമാര്‍ എന്ന് മത്സരാര്‍ത്ഥിയേയാണ് ചാനല്‍ അഞ്ച് ദിവസം തടവിലിട്ടത്. ഒടുവില്‍ അദ്ദേഹത്തെ പുറത്താക്കുന്നത് ഒരു എപിസോഡ് ആയി ചിത്രീകരിച്ച് പ്രക്ഷേപണം ചെയ്യുകയും ചെയ്തു.  മത്സരത്തിന്‍റെ ഭാഗമായ ഒരു ടാസ്കില്‍ യുവതിയുടെ കവിളില്‍ മുളകുനീര് പുരട്ടിയതുമായി ബന്ധപ്പെട്ടാണ് ചാനല്‍ ഈ നടപടിയെടുത്തത് എന്നു പറയുന്നു.  യുവതിയോടും വീട്ടുകാരോടും കാലില്‍ തൊട്ടു മാപ്പു പറയാനും ചാനല്‍ നിര്‍ദേശിച്ചു. അതെല്ലാം അനുസരിച്ച ശ്രീ രജിത് പുറത്താക്കപ്പെടുകയാണുണ്ടായത്. അതിനു മുമ്പുള്ള അഞ്ചു ദിവസവും അദ്ദഹേം ഒരു തടവറയിലായിരുന്നുവത്രേ. നാമമാത്രമായ ഭക്ഷണം മാത്രം കൊടുത്ത് പുറം ലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കാതെ ഒരു അറയിലാണ് അദ്ദേഹത്തെ ചാനല്‍ അധികൃതര്‍ പൂട്ടിയിട്ടിരുന്നത്. അദ്ദേഹം വേച്ചുവേച്ചാണ് ഫ്ളോറിലേക്ക് കടന്നുവരുന്നത് തന്നെ. അദ്ദേഹത്തിന് ക്രൂരമായ മര്‍ദ്ദനമേറ്റിരുന്നോ എന്നും സംശയമുണ്ട്. ഇത് ഒരു സീക്രട്ട് ടാസ്ക് ആണെന്ന നിലയില്‍ ഇദ്ദേഹത്തിന് മുന്‍കൂര്‍ നിര്‍ദേശം നല്‍കി ചില സാധനങ്ങള്‍ ചാനല്‍ അധികൃതര്‍ ഏല്‍പിച്ചിരുന്നു. പച്ചമുളക്, ബലൂണ്‍, ബീറ്റ്റൂട്ട് ഇവയാണ് വികൃതി നടത്താന്‍ കൊടുത്തിരുന്നത്. പക്ഷേ, സീക്രട്ട് ടാസ്ക് എന്ന നിലയില്‍ നിന്നും ചാനല്‍ പൊടുന്നനെ കാര്യങ്ങള്‍ ട്വിസ്ററ് ചെയ്യുകയായിരുന്നു.


    ഡോക്ടര്‍ രജിതിനെ ഈ പരിപാടിയില്‍ ചാനല്‍ എടുത്തതുതന്നെ ഒരു കോമാളി എന്ന നിലയില്‍ രണ്ടാഴ്ച നിര്‍ത്തി റേറ്റിംഗ് കൂട്ടിയ ശേഷം പറഞ്ഞുവിടാം എന്ന രീതിയിലായിരുന്നു. ഇതിന്‍റെ വിന്നറെ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. പക്ഷേ സീരിയല്‍ മേഖലയില്‍ നിന്നെത്തിയ കുറേ പേര്‍ ഈ ഷോയുടെ ആദ്യം തന്നെ ഡോ.രജിതിനെ ക്രൂരമായി പരിഹസിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് കണ്ടതോടെ ഒരു വലിയ സഹതാപ തംരംഗം ഡോ രജിതിന് അനുകൂലമായി ആഞ്ഞടിക്കാന്‍ തുടങ്ങി. രജിത് ആര്‍മി എന്ന പേരില്‍ ആര്‍മികള്‍ ഉണ്ടായി. അതിലെ അംഗ സംഖ്യ ഏഷ്യാനെറ്റിന്‍റേയും അവതാരകനായ മോഹന്‍ലാലിന്‍റേയും ഫാന്‍ പേജുകളെ മറി കടന്നപ്പോള്‍ ചാനല്‍ വിഭ്രാന്തിയിലായി. അവതാരകനായ മോഹന്‍ലാലും അസൂയയിലാണ്ടു എന്നു പറയുന്നതാവും ശരി. ചാനല്‍ പലരീതിയിലും ഡോ.രജിതിനെ അവഹേളിക്കാനും സഹമത്സരാര്‍ത്ഥികളെ കൊണ്ട് അപായപ്പെടുത്താനും ശ്രമിച്ചെങ്കിലും ഡോ. രജിത് മത്സരാര്‍ത്ഥി എന്ന നിലയില്‍ ആത്മാര്‍ത്ഥമായി ഷോയില്‍ നില കൊള്ളുകയായിരുന്നു. ശനിയും ഞായറും പ്രക്ഷേപണം ചെയ്യുന്ന മോഹന്‍ലാല്‍ ഷോകളില്‍ തടിച്ചുകൂടുന്ന ജനം ഡോ. രജിതിന്‍റെ പേര് പറയുന്ന മാത്രയില്‍ ആരവം മുഴക്കാന്‍ തുടങ്ങി. ഇത് മോഹന്‍ലാലിനെ കുറച്ചൊന്നുമല്ല രോഷം കൊള്ളിച്ചത്. കാരണം അറുപതു വര്‍ഷം വെള്ളത്തുണിയിലെ നിഴല്‍ കഥാപാത്രങ്ങളെ കണ്ട് ജനം കൈയടിച്ച് കൊടുത്ത താരപട്ടത്തെ 60 ദിവസങ്ങള്‍ കൊണ്ട് വ്യക്തിത്വം കൊണ്ടു മാത്രം ഒരാള്‍ കൈയിലെടുത്തത് ആ നടനെ അക്ഷരാര്‍ത്ഥത്തില്‍ അസൂയയില്‍ ആഴ്ത്തി എന്നത് വ്യക്തമാണ്. കാരണം അയാളുടെ ഡോ. രജിതിനോടുള്ള പെരുമാറ്റത്തില്‍ അത് പരക്കെ ദൃശ്യമായിരുന്നു. 

    ഷോയിലെ ഒരു ക്രിമിനല്‍ വിഷയത്തില്‍ മത്സരാര്‍ത്ഥി ഔട്ടായെങ്കില്‍ അത് ഷോയ്ക്ക് പുറത്ത് പോലീസിലും കോടതിയിലുമായി തീര്‍ക്കേണ്ട വിഷയമാണ്. അതിനെ രണ്ടോ മൂന്നോ മണിക്കൂര്‍ നീണ്ടു നിന്ന ഹരാസിങ്ങിലേക്ക് രജിതിനെ എത്തിച്ചത് എന്തിന്. മാത്രമല്ല മോഹന്‍ ലാല്‍ ഡോക്ടര്‍ രജിതിനെ ഡിഗ്രികള്‍ ചോദിച്ച് പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ആ വിഷയത്തില്‍ ഡോ. രജിത് തെറ്റുകാരന്‍ അല്ലാതിരുന്നിട്ടും ചാനല്‍ യുവതിയോടും അവരുടെ കുടുംബാംഗങ്ങളോടും കാലു പിടിച്ചു മാപ്പു പറയാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. ഡോ. രജിത് പുറത്തുപോകാന്‍ തയ്യാറായാണ് നില്‍ക്കുന്നത് എന്ന് ഷോയില്‍ വ്യക്തമാണ്. പക്ഷേ മോഹന്‍ലാല്‍ യുവതിയുടെ മാപ്പു കിട്ടിയാല്‍ രജിതിനെ അകത്തേക്കു വിടും എന്ന മട്ടില്‍ നില്‍ക്കുന്നുണ്ട്. പക്ഷേ യുവതി മാപ്പു കൊടുക്കുന്നില്ല. അതോടെ രജിതിനെ ഔട്ടായതായി പ്രഖ്യാപിക്കുന്നു. മോഹന്‍ലാല്‍ ഡോ.രജിതിനെ വീണ്ടും കുറേ പരിഹസിച്ച ശേഷം ഹസ്തദാനം പോലും കൊടുക്കാന്‍ തയ്യാറാകാതെ സ്ററുഡിയോയില്‍ നിന്ന് ആട്ടിയിറക്കുന്നു. ഡോ.രജിതിന്‍റെ പുറത്താകലിനുശേഷം സിനിമയിലേയും മുഖ്യാധാരാസമൂഹത്തിലെയും പല പ്രമുഖരും ക്ഷോഭത്തോടെ രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയായി. കുഞ്ഞുങ്ങളും വൃദ്ധരും അടക്കമുള്ള ആളുകള്‍ പ്രതിഷേധമായി ലൈവ് വിടുന്ന തിരക്കിലായിരുന്നു. നേരമിരുട്ടി വെളുത്തപ്പോഴേക്കും ഏഷ്യാനെറ്റിന്‍റേയും മോഹന്‍ലാലിന്‍റേയും ഫേസ്ബുക്ക് പേജ് പൊങ്കാല കൊണ്ടു നിറഞ്ഞു. ഏഷ്യാനെറ്റും ഹോട്ട്സറ്റാറും വന്‍തോതില്‍ റിമൂവ് ചെയ്യപ്പെട്ടു. അവരുടെ റേറ്റിംഗ് ഇടിഞ്ഞു. 

    മോഹന്‍ ലാല്‍ ഇതിന് മുമ്പ് രജിതിനോട് പരിഹാസത്തോടെ ഒരു ചോദ്യം ചോദിച്ചിരുന്നു, രണ്ടു നാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍ മാളികമുകളേറിയ മന്നന്‍റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍ എന്ന്. രജിതിനെ പുറത്താക്കാന്‍ നാടകീയമായ നീക്കം അണിയറയില്‍ നടക്കുന്നുണ്ട് എന്ന സൂചന അതില്‍ നിന്ന് വ്യക്തമായിരുന്നു. സോഷ്യല്‍മീഡിയയില്‍ തരംഗമായ ഡോ.രജിതിനെ തങ്ങള്‍ തെണ്ടിയെപ്പോലെ ആട്ടിയിറക്കും എന്നായിരുന്നു മോഹന്‍ലാല്‍ സൂചിപ്പിച്ചത്. അവരതു നടപ്പാക്കുകയും ചെയ്തു. പക്ഷേ നേരം വെളുത്തപ്പോള്‍ കാര്യങ്ങള്‍ തിരച്ചടിക്കുകയാണുണ്ടായത് മോഹന്‍ലാലിന്‍റെ വാചകങ്ങള്‍ അയാള്‍ക്കുതന്നെ വന്‍തിരിച്ചടിയായി. ഇപ്പോള്‍ ജനഹൃദയങ്ങളില്‍ മോഹന്‍ലാല്‍ വെറുക്കപ്പെട്ടവനും ഡോ. രജിത് താരവുമായി എന്ന അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാനാകാതെ നില്‍ക്കുകയാണ് ഏഷ്യാനെറ്റും മോഹന്‍ലാലും.



    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *