ബിഗ്ബോസ് മലയാളം സീസണ്‍ 2 നിര്‍ത്തി വച്ചു.
ബിഗ്‌ബോസ് റിയാലിറ്റി ഷോ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അതിന്‍റെ സംഘാടകര്‍ എന്റമോള്‍ ഷൈന്‍ ഇന്ത്യ വ്യക്തമാക്കി കൊറോണ വൈറസിനെ തുടര്‍ന്നാണ് ഷോ താല്‍ക്കാലികമായി നിര്‍ത്തി വച്ചത് എന്ന് കമ്പനിയുടെ പത്രക്കുറിപ്പില്‍ പറയുന്നു. ബിഗ്‌ബോസിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന മത്സരാര്ഥികളുടെയും അണിയറപ്രവര്‍ത്തകരുടെയും ആരോഗ്യം കണക്കിലെടുത്ത് കൊണ്ട് കൂടിയാണ് താത്കാലികമായി ഷോ നിര്‍ത്തി വെയ്ക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നത്. ബിഗ്‌ബോസില്‍ നിന്ന് രജിത്ത് കുമാറിനെ അകാരണമായി പുറത്താക്കിയതില്‍ പ്രതിഷേധിച്ച് രജിത്ത് കുമാറിന്റെ ആരാധകര്‍ അടങ്ങുന്ന സംഘം ബിഗ്‌ബോസ് പ്രോഗ്രാമിന്റെ ഉള്ളടക്കത്തിനെ കുറിച്ച് ബ്രോഡ്‌കാസ്റ്റ് മന്ത്രാലയത്തിന് പതിനായിരക്കണക്കിന് പരാതികള്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പരിപാടി നിര്‍ത്തി വച്ചിരിക്കുന്നതെന്ന് രജിത്ത് ആര്‍മി അവകാശപ്പെടുന്നു. മറ്റൊരു വാദമുള്ളത് മോഹന്‍ലാല്‍ പരിപാടിയുടെ അവതാരകസ്ഥാനത്തു നിന്ന് പിന്മാറിയതുകൊണ്ടാണ് പരിപാടി നിലച്ചത് എന്നും പറയുന്നുണ്ട്.അതേസമയം ഡോ. രജത് കുമാര്‍ ചാനലിനെതിരെ കേസുമായി ഹൈക്കോടതിയെ സമീപിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. രജിത് കുമാറിന്‍റെ പേരില്‍ എയര്‍പോര്‍ട്ടില്‍ ആള്‍ക്കൂട്ടം ഉണ്ടായത് സംബന്ധിച്ച് മുന്‍നിര പത്രങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിരുന്നു. രജിത് കുമാര്‍ ഒളിവില്‍ പോയി. പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു, തിരച്ചില്‍ വ്യാപകം എന്നൊക്കെയാണ് പല മുന്‍നിര മാധ്യമങ്ങളും വാര്‍ത്ത കൊടുത്തത്. മാത്രമല്ല, മന്ത്രി സുനില്‍കുമാറും ഈ വിധത്തില്‍ തന്നെയാണ് പെരുമാറിയത്. പക്ഷേ രജിത് ആറ്റങ്ങലെ വീട്ടില്‍തന്നെയുണ്ടായിരുന്നു. അവിടത്തെ സിഐയുമായി ബന്ധപ്പെട്ട് പോലീസ് എസ്കോര്‍ട്ടില്‍ രജിത് നെടുമ്പാശേരി പോലീസ്റ്റേഷനില്‍ എത്തി ജാമ്യം നേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കിയത് ഇതായിരുന്നു- ഞാന്‍ 65 ദിവസമായി പുറംലോകവുമായി ബന്ധമില്ലാത്ത ഒരു ഷെല്‍ട്ടറിലായിരുന്നു. ഇവിടെ കൊറോണ വിലക്കുള്ള വിവരമൊന്നും തനിക്കറിയില്ല. മാത്രവുമല്ല ആള്‍ക്കൂട്ടം കൂട്ടി സ്വീകരണം നല്‍കാന്‍ താന്‍ ആരേയും ചുമലതപ്പെടുത്തിയിട്ടുമില്ല എന്നായിരുന്നു വിശദീകരണം.
സംഭവിച്ചത് ഭരണകൂടവീഴ്ചയായിരുന്നെങ്കില്‍ മുന്‍നിര മാധ്യമങ്ങളുടേത് പണവും പദവിയും കാണിച്ച ചെറ്റത്തരത്തിന് സ്തുതി പാടി രജിതിനെ ആക്രമിക്കുന്നതില്‍ ആവേശം കാണിക്കലുമായിരുന്നു. എന്തായാലും ടിവി ഷോകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുമായി ബിഗ്ബോസ് ഷോയ്ക്ക് തിരശീല വീഴുമ്പോള്‍ പണത്തിന്‍റേയും പദവിയുടേയും ധാര്‍ഷ്ട്യത്തിന്‍റെ കൊമ്പു് പിഴുതെടുത്ത വിജയവുമായാണ് രജിത്കുമാര്‍ എന്ന മനുഷ്യന്‍ മലയാളിയുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.
ഇതില്‍ രജിത് ആര്‍മിയുടെ അവകാശവാദങ്ങള്ക്ക് കഴമ്പുണ്ട് എന്നുവേണം അനുമാനിക്കാന്‍. കാരണം കൊറോണ ബാധിക്കുന്നത് ബിഗ്ബോസ് ഹൗസിലെ ആളുകളെ മാത്രമല്ലല്ലോ. അല്ലെങ്കില്‍ത്തന്നെ അവര്‍ ഐസലേറ്റഡ് ആണല്ലോ. പക്ഷേ സീരിയലുകള്‍ അടക്കമുള്ള മറ്റു ഷോകളും കൊറോണ കാരണം നിര്‍ത്തേണ്ടതല്ലേ എന്ന സ്വാഭാവികമായ സംശയം പ്രേക്ഷകര്‍ക്കുമുണ്ടായാല്‍ കുറ്റം പറയാനൊക്കില്ല.
പരസ്യചിത്രങ്ങളിലും സിനിമയിലും തല കാണിച്ച ഒരു സംവിധായകനാണ് ഈ പരിപാടിയുടെ ഡയറക്ടര്‍. അദ്ദേഹത്തിന്‍റെ ഏക സിനിമ പരാജയവുമായിരുന്നു. ഈ സംവിധായകന്‍റെ പരിചയക്കുറവാണ് ബിഗ്ബോസ് ഷോ എന്ന പ്രോഗ്രാമിന്‍റെ അടിവേര് അറുത്തത്.
ഗുണപാഠം: ആരോ എഴുതിയ കഥാപാത്രം വെള്ളത്തുണിയില്‍ നിഴലായ് ചലിച്ചപ്പോള്‍ ആ നിഴലിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തിയവരും ആ നിഴലിന്‍റെ പണമണം പിടിച്ചു മനഃസാക്ഷി വിഴുങ്ങിയ മാധ്യമക്കുറുക്കന്മാരും നിഴലിനെ പിണക്കിയാല്‍ ഞങ്ങളെ സിനിമയില്‍ എടുക്കില്ല എന്നു ഭയന്ന കുബുദ്ധിജീവികളും നടുങ്ങിപ്പോയത് ഒരു പാവപ്പെട്ട മനുഷ്യന്‍ മനുഷ്യമനസാക്ഷി പിടിച്ചു പറ്റി നിഴലിന്‍റെ കടയ്ക്കല്‍ കത്തിവച്ചപ്പോഴായിരുന്നു. എന്നിട്ടും മനുഷ്യത്വം കാണിച്ച വലിയ ജനതയോട് ഇക്കൂട്ടര്‍ പറഞ്ഞത് നിങ്ങള്‍ മണ്ടന്മാരല്ലേ എന്നായിരുന്നു. പൊയ്മുഖാരാധാനയോ നിഴലാരാധനയോ അല്ല നമുക്കുവേണ്ടത് മനുഷ്യത്വമാണ്.
ഇതുകൂടി വായിക്കുക. ബിഗ്ബോസ് മലയാളം സീസണ്‍ 2 മോഹന്‍ലാലിന് വിനയാകുമോ?
ഇതുകൂടി വായിക്കുക. മത്സരാര്‍ത്ഥിയെ അഞ്ചു ദിവസം തടവിലാക്കി ഏഷ്യാനെറ്റിന്‍റെ ക്രൂരമായ നടപടി. വന്‍പ്രതിഷേധം! ജനരോഷത്തില്‍ നടുങ്ങി ഏഷ്യാനെറ്റും മോഹന്‍ലാലും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ