•  


    Big Boss Malayalam 2 ബിഗ്ബോസ് പരിപാടി മോഹന്‍ലാലിന് വിനയാകുമോ?


    ബിഗ്ബോസ് പരിപാടി മോഹന്‍ലാലിന് വിനയാകുമോ?
    ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ്ബോസ് സീസണ്‍ ടു പരിപാടി മോഹന്‍ലാലിന് വിനയാകുമോ എന്ന ഭയത്തിലാണ് മോഹന്‍ലാല്‍ ആരാധകരും വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും. ശനി ഞായര്‍ ദിവസങ്ങളിലാണ് മോഹന്‍ലാല്‍ ബിഗ്ബോസ് പരിപാടി അവതരിപ്പിക്കാനായി പ്രത്യക്ഷപ്പെടുന്നത്. ഒരാഴ്ചയിലെ ബിഗ്ബോസ് പരിപാടി വിലയിരുത്തപ്പെടുന്നത്  ഈ സമയത്താണ്.


    ബിഗ്ബോസ് ഒന്നാം സീസണിലെ നിലവാരം രണ്ടാം സീസണില്ല എന്നത് വളരെ ദുഖഃകരമായ കാര്യമാണ്. ഡോക്ടര്‍ രജിത് കുമാര്‍ ഒഴികെ നിലവാരമുള്ള മത്സരാര്‍ത്ഥികള്‍ ഷോയില്‍ ഇല്ല. സീരിയല്‍ രംഗത്തുള്ള പണിയില്ലാത്ത സ്ത്രീകളേയും സോഷ്യല്‍മീഡിയയിലെ വിവാദടീമുകളേയും കൊണ്ട് നിറച്ചിരിക്കുന്ന ഒരു മാലിന്യക്കൊട്ടയാണ് ബിഗേബോസ് സീസണ്‍ ടു എന്നു പറയാം. ഡോക്ടര്‍ രജിത് കുമാര്‍ എന്ന വ്യക്തിയെ കടുത്ത രീതിയില്‍ ഒറ്റപ്പെടുത്തുകയും മ്ലേച്ഛമായ ഭാഷയില്‍ ആക്ഷേപിക്കുകയും ചെയ്യുകയാണ് മറ്റംഗങ്ങള്‍. അദ്ദേഹം പക്ഷേ ഈ പറഞ്ഞ കൂതറ വ്യക്തിത്വങ്ങളോട് പിടിച്ചു നില്‍ക്കുന്നു എന്നത് അമ്പരിപ്പിക്കുന്ന വസ്തുതയാണ്. അതുകൊണ്ട് തന്നെ രജിത് കുമാര്‍ മുമ്പ് ചില വിവാദങ്ങളുടെ പേരില്‍ ഉണ്ടായ ചീത്തപ്പേരുകളൊക്കെ മാറ്റി ആരാധകരുടെ വന്‍ ശൃംഘല സൃഷ്ടിച്ചെടുത്തിരിക്കുകയാണ്. രജിത് ആര്‍മി എന്ന പേരില്‍ നിരവധി ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ രംഗത്തുണ്ട്. അവയിലോരോന്നിലും 20000 - 300000 അംഗങ്ങളുമുണ്ട്.


    രജിത് കുമാറിന് കിട്ടിയിട്ടുള്ള വന്‍ ജനപ്രീതി പക്ഷേ ബിഗ്ബോസ് ടീമിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിട്ടുണ്ട്. അതിനാല്‍ രജിതിനെ ഒതുക്കാനുള്ള എല്ലാ ശ്രമവും അവര്‍ നടത്തുന്നു. നേരിട്ടെതിര്‍ക്കാന്‍ ജെസ്ല മാടശേരിയേയും പ്രണയം നടിച്ച് എതിര്‍ക്കാന്‍ ദയ യേയും രംഗത്തിറക്കിയെങ്കിലും രണ്ടും ചീറ്റിപ്പോയി. ബിഗ് ബോസിന്‍റെ ഓമനപുത്രിയായ ആര്യയെയും ഗ്രൂപ്പിനേയും രക്ഷിക്കാന്‍ വലിയ ശ്രമങ്ങള്‍ നടത്തുന്നതായി തോന്നുന്നുണ്ട്. അതുതന്നെ പരിപാടിയില്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണ്. ബിഗ്ബോസിന്‍റെ പ്രതിനിധിയായി ശനി ‍ഞായര്‍ ദിവസങ്ങളില്‍ എത്തുന്ന മോഹന്‍ ലാല്‍ ഈ പക്ഷഭേദങ്ങള്‍ കാണിക്കുകയും ചെയ്യുന്നത് ജനത്തെ നന്നായി ദേഷ്യം പിടിപ്പിക്കുന്നുണ്ട്. ഇത് ലാലിന്‍റെ ജനപ്രീതിയെ തെല്ലൊന്നുമല്ല ബാധിച്ചിരിക്കുന്നത്.


    ബിഗ് ബോസിലൂടെ ലാലിന് വന്‍ ജന്‍പ്രീതി കിട്ടുമെന്ന ധാരണയില്‍ എടുത്ത സിദ്ദിഖിന്റെ ബിഗ് ബ്രദര്‍ സിനിമ എട്ടു നിലയില്‍ പൊട്ടിയത് ഇതിന് ഉദാഹരണം മാത്രമാണ്. ഇനി വരാനിരിക്കുന്ന കുഞ്ഞാലിമരക്കാരെ ഈ ഷോ നെഗറ്റീവായി ബാധിക്കുമെന്നതില്‍ യാതൊരു തര്‍ക്കവും ഇല്ല. മോഹന്‍ലാലിനെ കൂടാതെ വീണ നായരും ആ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. വീണയുടെ മോശം പ്രകടനം ചിത്രത്തെ സാരമായിത്തന്നെ ബാധിക്കുമെന്നത് ഉറപ്പാണ്. സൂര്യ ടിവിക്കു കൈപൊള്ളിയ മലയാളി ഹൗസിന്‍റെ അവസ്ഥയായിരിക്കും ബിഗ് ബോസ് സെക്കന്‍റ് സീസണിന് സംഭവിക്കുക. അതില്‍ നിന്ന് കര കയറാന്‍ മോഹന്‍ ലാല്‍ വിഷമിക്കുകയും ചെയ്യും.

    ഒടുവിലാന്‍ - ഇനി വലിയ കളികളുമല്ല, കളി വേറേ ലെവല്‍.. പറയുന്നത് വേറേയാരുമല്ല...മീശ പിരിച്ച് ലാലേട്ടന്‍.. പക്ഷേ നടക്കുന്ന കളി ഒരുമാതിരി റെഡ് സ്ട്രീറ്റ് ലെവല്‍ കളിയാണല്ലോ.. അമ്മാതിരി തറപ്പെണ്ണുങ്ങളുടെ കളി.. നാണമില്ലല്ലോ ലാലേട്ടാ.



    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *