•  


    Covid 19 പണി തന്ന് കൊറോണ, പണിയില്ലാതെ മലയാളി

    കൊറോണഭീതി നാട് പട്ടിണിയിലേക്ക്..
    കൊറോണ വൈറസ് ഡിസീസ് അഥവാ കോവിഡ് 19 ഭീതിയില്‍ നാട് നടുങ്ങി നില്‍ക്കുകയാണ്. ജനങ്ങള്‍ വീട്ടിലേക്ക് ഒതുങ്ങിയതോടെ കച്ചവടവും ഗതാഗതവും മറ്റ് സാമ്പത്തികംരംഗങ്ങളും സ്തംഭിച്ചു. ലോട്ടറി വില്‍ക്കുന്നവര്‍, മത്സ്യം വില്‍ക്കുന്നവര്‍, പലചരക്കു കടക്കാര്‍, ഹോട്ടലുകാര്‍ ഇവരെല്ലാം വില്‍പന നടക്കാതെ ദുരിതത്തിലായി. ബസ് സര്‍വീസുകള്‍ പലതും നിര്‍ത്തിവയ്ക്കേണ്ട അവസ്ഥയാണ് ഉള്ളത്.  

    തീയറ്ററുകള്‍ അടഞ്ഞുകിടക്കുന്നു. ഓരോ തീയറ്ററിനെയും ചുറ്റിപറ്റി ജീവിക്കുന്ന ജീവനക്കാരുടെ കാര്യം കഷ്ടത്തിലായി. അതുപോലെതന്നെ സ്വകാര്യബസ്ജീവനക്കാരുടെ കാര്യവും. ബസില്‍ കയറാന്‍ ആളില്ല. എവിടേയും ഹര്‍ത്താലിന്‍റെ പ്രതീതിയാണ്.  ടൂറിസം മേഖലയെയാണ് കൊറോണ ഭീതി കാര്യമായി ബാധിച്ചിരിക്കുന്നത്. 


    ഇനിയുള്ള ഒരാഴ്ചക്കാലം കൊറോണവ്യാപനത്തെ സംബന്ധിച്ച് ദുഷ്കരായിരിക്കും എന്ന മുന്നറിയിപ്പാണ് ആരോഗ്യരംഗത്തെ വിദഗ്ദര്‍ നല്‍കുന്നത്. കാരണം കൊറോണ പടരാനുള്ള സാധ്യത കൂടുതലാണ്. പതിനാലുദിവസത്തിനുള്ളിലെ കൊറോണയുടെ ലക്ഷണങ്ങള്‍ പ്രകടമാകൂ എന്നതിനാല്‍ വിദേശത്തു നിന്നും വന്നി്ടടുള്ള വ്യക്തികളോട് ഇടപഴകിയവരില്‍ കൊറോണ വൈറസ് കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അത് പുറത്തുവരിക ഈ ഘട്ടത്തിലാണ്. മാത്രമല്ല, ബാഹ്യലക്ഷണങ്ങളില്ലാതെ കൊറോണവൈറസ് ശരീരത്തില്‍ വഹിക്കുന്ന അവസ്ഥയിലും ഇത് പടരാമെന്നതാണ് ഏറ്റവും ആപല്‍ക്കരം.  അത്തരം മുന്നറിയിപ്പുകള്‍  ഗൗരവത്തോടെ എടുക്കുന്നവര്‍ക്ക് വൈറസ് ബാധ വരില്ല. ദയവായി ആളുകള്‍ വീടിന് പുറത്തിറങ്ങാതെ പത്ത് ദിവസമെങ്കിലും കഴിച്ചുകൂട്ടുക. പൊതുചടങ്ങുകള്‍ ഒഴിവാക്കുക. 


    തകര്‍ന്ന സാമ്പത്തികരംഗത്തെയൊക്കെ തിരിച്ചുപിടിക്കാന്‍ അദ്ധ്വാനിക്കുന്ന മലയാളിക്കു തീര്‍ച്ചയായും കഴിയുന്നതാണ്. അതുകൊണ്ട് ഇനിയുള്ള രണ്ടാഴ്ചക്കാലമെങ്കിലും നാം സഹിച്ചേ പറ്റൂ. കേരളത്തിന് ഏറ്റവും വലിയ ആശ്വാസം പകരുന്ന കാര്യം കൊറോണ മരണങ്ങള്‍ ഇവിടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ്. മാത്രമല്ല, വിദേശത്തു നിന്നു വന്ന ഒരു രോഗാണുവാണിത്. ഒരു ജൈവായുധം എന്നും കേള്‍ക്കുന്നുണ്ട്. അതിനാല്‍ തദ്ദേശിയമായി സ്വയം ഇത് ഉത്പാദിപ്പിക്കപ്പെടുന്നില്ല. വിദേശികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ വഴി മാത്രമേ ഇത് പടരൂ. പ്രിയപ്പെട്ട മലയാളി, ജാഗ്രത.

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *