തികച്ചും കുത്സിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുകയാണ് മലയാളസാഹിത്യം എന്നു പറയാതെ വയ്യ. ഒരു വാരികയോ ഒരു നോവലിസ്റ്റോ ഒരു പ്രസാധകനോ എന്തുചെയ്തു എന്നതിലുപരി ഇടതുപക്ഷവും അവരുടെ ബുദ്ധിജീവികളും എടുക്കുന്ന ഇരട്ടത്താപ്പുള്ള നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. മലയാളസാഹിത്യത്തിന്‍റെ അപചയമായി കരുതാവുന്നതും വിരലിലെണ്ണാവുന്നതുമായ ഏതാനും കുത്തക ശക്തികളുടെ പ്രസിദ്ധീകരണങ്ങള്‍ മലയാളിയുടെ വായനയെ അന്ധകാരത്തിലേക്ക് തള്ളിവിടുന്നു എന്നത് നിസ്തര്‍ക്കമാണ്. ബുദ്ധിജീവികള്‍ ചമയുന്ന സ്വാര്‍ത്ഥമതികളും കുത്സിത ചിന്താഗതിക്കരുമായ അത്തരം പ്രസിദ്ധകരണങ്ങളുടെ സാഹിത്യ നടത്തിപ്പുകാര്‍ കളിക്കുന്ന വില കുറഞ്ഞ കളികളുടെ പ്രതിഫലനമാണ് ഇക്കാണുന്ന വിവാദങ്ങളൊക്കെയും. പല കാരണങ്ങള്‍ കൊണ്ടും വിവാദമാക്കിയ ഒരു നോവലിനെ ചുറ്റിപ്പറ്റിയുള്ള പുകപടലങ്ങള്‍ കേരളത്തിന്‍റെ സാംസ്കാരിക അന്തരീഷത്തെ മലിനമാക്കുമ്പോള്‍ മലയാളസാഹിത്യത്തിന് എന്തു സംഭവിക്കുന്നു എന്ന് ചര്‍ച്ച ചെയ്യപ്പെടണം. കൂടുതുല്‍ വായനയ്ക്ക് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ