കുടവയര്‍ കുറയ്ക്കാന്‍ ചില വ്യായാമങ്ങള്‍
തടി കുറയ്ക്കുന്നതിനോടൊപ്പം തന്നെ പലരിലും തലവേദന ഉണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും കുറയാത്ത കുടവയര്‍. ഇത് പലരുടേയും ആരോഗ്യത്തെ വരെ പ്രശ്‌നത്തിലാക്കുന്നു. എത്രയൊക്കെ ശ്രദ്ധിച്ചാലും പലര്‍ക്കും ഈ പ്രശ്‌നത്തെ മാത്രം പരിഹരിക്കാന്‍ സാധിക്കുകയില്ല. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെല്ലാം ഒതുങ്ങിയാലും പലപ്പോഴും വയറ് കുറയുക എന്നത് അല്‍പം പ്രശ്‌നമുള്ള ഒന്ന് തന്നെയാണ്. അതിനായി എന്താണ് ചെയ്യേണ്ടത് എന്ന് പലരും തല പുകഞ്ഞ് ആലോചിക്കുന്നതാണ്.
എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് എത്തുന്നതിന് മുന്‍പ് തടിയും വയറും കുറയ്ക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് അതിരാവിലെ തന്നെ ശീലമാക്കാം. ഇത് വഴി പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ രാവിലെ ചെയ്യേണ്ട ചില വ്യായാമങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഇത് വഴി അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും അതോടൊപ്പം തന്നെ കുടവയറിനെ കുറയ്ക്കുന്നതിനും സാധിക്കും.
ജമ്പിംഗ് ജാക്‌സ്
കാര്‍ഡിയോ വ്യായാമങ്ങളില്‍ ഏറ്റവും മികച്ചതാണ് എപ്പോവും ജമ്പിംഗ് ജാക്‌സ്, ഇത് നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിനെ വളരെ പെട്ടെന്ന് തന്നെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല അടിവയറ്റിലെ കൊഴുപ്പ് പെട്ടെന്ന് തന്നെ അപ്രത്യക്ഷമാക്കുകയും ചെയ്യുന്നു. ഇത് ദിനവും മൂന്ന് സെറ്റ് വീതം ചെയ്യുന്നത് നിങ്ങളിലെ അമിതവണ്ണം എന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. അത് മാത്രമല്ല ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു.
സൈക്കിള്‍ ക്രഞ്ചുകള്‍
കൈകള്‍ തലക്ക് പിന്നില്‍ വെച്ച് മലര്‍ന്ന് കിടന്ന് സൈക്കിള്‍ ചവിട്ടുന്നത് പോലെ ചെയ്യുന്നതിനെയാണ് സൈക്കിള്‍ ക്രഞ്ച് എന്ന് പറയുന്നത്. ഇത് സ്ഥിരമായി ചെയ്യുന്നവരെങ്കില്‍ തടി മാത്രമല്ല അടിവയറ്റിലെ കൊഴുപ്പും പൂര്‍ണമായും ഇല്ലാതാവുന്നു. ഇത് ഇരു വശത്തും കൃത്യമായി ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ കൈകാലുകളില്‍ വേദനയുണ്ടാക്കും. അതുകൊണ്ട് തന്നെ കൃത്യമായി ചെയ്താല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിങ്ങള്‍ക്ക് മാറ്റം മനസ്സിലാക്കാന്‍ സാധിക്കും.
ജമ്പ് സ്‌ക്വാട്‌സ്
ഇത് ദിനവും ചെയ്യുന്നത് നിങ്ങളുടെ അടിവയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും കൈകാലുകള്‍ക്ക് ശക്തി നല്‍കുകയും ചെയ്യുന്നു. സ്ഥിരമായി അല്‍പ സമയം ഈ വ്യായാമത്തിന് വേണ്ടി സമയം കണ്ടെത്തേണ്ടതാണ്. സ്ഥിരമായി ചെയ്താല്‍ വളരെ എളുപ്പത്തില്‍ തന്നെ അടിവയറ്റിലെ കൊഴുപ്പിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ശരീരത്തിലെ അമിതമായ കൊഴുപ്പിന് പരിഹാരം കാണുന്നതിനും സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അല്‍പ സമയം എന്ത് സംഭവിച്ചാലും വ്യായാമത്തിനായി മാറ്റി വെക്കുക.
ലെഗ് റൈസ്
കാലുകള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നത് ക്രമമായ രീതിയിലെങ്കില്‍ അതും ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. നിങ്ങളുടെ കാലുകല്‍ നേരെ വെച്ച് മലര്‍ന്ന് കിടന്ന് പതിയേ തറയില്‍ നിന്ന് കാല്‍മുട്ട് വളയാതെ മുകളിലേക്ക് പൊക്കുക. ഇത് തറയില്‍ തൊടാതെ ചെയ്താല്‍ പെട്ടെന്ന് ഫലം ലഭിക്കുകയും ആരോഗ്യം മികച്ചതാവുകയും ചെയ്യും. കൂടാതെ കൊഴുപ്പെന്ന കുടവയറിന്റെ പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ വ്യായാമം.
ബര്‍പീസ്
മുഴുവന്‍ ശരീരത്തെയും പ്രവര്‍ത്തിപ്പിക്കുന്ന ഉയര്‍ന്ന തീവ്രതയുള്ള വ്യായാമമാണ് ഇത്. ചെയ്യുമ്പോള്‍ വളരെയധികം ഗുണാനുഭവങ്ങള്‍ ശരീരത്തിന് മൊത്തത്തില്‍ നല്‍കുന്നു. ഇത് കാലുകള്‍ക്ക് ബലം നല്‍കുന്നതിനും അത് വഴി ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കുടവയറിനെ കുറയ്ക്കുന്നത് പോലെ തന്നെ ശരീരത്തിന് വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്ന കാര്യത്തില്‍ നിസ്സാരമല്ല. കുടവയര്‍ കാറ്റഴിച്ച് വിട്ടപോലെ ഈ വ്യായാമത്തിലൂടെ കുറയ്ക്കാന്‍ സാധിക്കും. എന്നാല്‍ എന്ത് വ്യായാമം ചെയ്യുമ്പോഴും കൃത്യമായി മനസ്സിലാക്കിയതിന് ശേഷം മാത്രം ചെയ്യണം. അല്ലെങ്കില്‍ അത് വിപരീത ഫലമുണ്ടാക്കും.
ആതിര ജോഷി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ