•  


    എം. മുകുന്ദന്‍റ 'കുഴിയാന' ഗ്രാഫിക് പുസ്തകരൂപത്തില്‍


     

    എം. മുകുന്ദന്‍റ 'കുഴിയാന' ഗ്രാഫിക് പുസ്തകരൂപത്തില്‍ 

    നൈന ബുക്സ് പ്രസിദ്ധീകരിച്ച 'കുഴിയാന' എന്ന പുസ്തകത്തിന്‍റെ പ്രകാശനം  ചെമ്പ് ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറി വായന പക്ഷാചരണത്തോടനുബന്ധിച്ച് നടന്നു. എട്ടാം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥിനിയായ മാളവിക സജിയാണ് പുസ്തകത്തിന്‍റെ സ്വതന്ത്ര പുനരാവിഷ്കാരവും ചിത്രീകരണവും നിര്‍വഹിച്ചത്. 

    ഈ പുസ്തകം ശ്രീ എം മുകുന്ദന്റെ 'കുഴിയാന' എന്ന കഥയുടെ ഗ്രാഫിക് ആവിഷ്കാരമാണ്. ലളിതകലാ അക്കാദമി അവാർഡ് ജേതാവ് ഡി മനോജ് വൈക്കം പുസ്തകം പ്രകാശനം ചെയ്തു. ചെമ്പു ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുകന്യ സുകുമാരൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.അമൽരാജ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ആശാ ബാബു, വാർഡ് മെമ്പർ ശ്രീ സുനിൽ മുണ്ടക്കൽ, സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി സുനിത അജിത്ത്, ശ്രീ ജി എസ് മോഹനൻ, ശ്രീ.ടി ആർ സുഗതൻ, ശ്രീ.പിജി ശ്രീവത്സൻ, ശ്രീമതി ജീന തോമസ്, ശ്രീമതി.ഐറിൻ മാത്യു, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ മനോജ് ജി, ശ്രീ.സജി കൊല്ലം തടത്തിൽ,  പുസ്തക രചയിതാവായ കുമാരി മാളവിക സജി എന്നിവർ സംസാരിച്ചു.


    ദരിദ്രനായ ഒരു നെയ്യുറുമ്പും ഒരു പിടിയാനയും തമ്മിലുള്ള പ്രണയകഥയാണ് ഇവിടെ ചിത്രരൂപത്തിലേയ്ക്ക് മാറ്റപ്പെടുന്നത്. നേര്‍ത്ത രേഖകളിലൂടെ അതിമനോഹരമായി കഥയും അതിന്‍റെ പശ്ചാത്തല വര്‍ണ്ണനയുമൊക്കെ വ്യക്തമായി നമ്മിലേയ്ക്ക് സംക്രമിക്കുന്നുമുണ്ട്. സ്നേഹം,വിശ്വാസം,പരിഗണന, സമാശ്വാസം, സൗഹൃദം,ശത്രുത എന്നിങ്ങനെ മാനുഷികം എന്നു നാം കരുതുന്ന വിശേഷവികാരങ്ങളെല്ലാം  പ്രകൃതിയിലെ മറ്റു ജീവിവര്‍ഗങ്ങള്‍ക്കുംകൂടി ബാധകമാണ് എന്ന വസ്തുത കഥാവസ്തുവിനോടൊപ്പം നര്‍മ്മരൂപേണ അവതരിപ്പിക്കുകയാണ്  കഥാകാരന്‍. ചിത്രകാരി അതില്‍ തന്‍റെ സര്‍ഗ്ഗശേഷികൂടി കലര്‍ത്തി ആസ്വാദ്യമായ ഒരു വിശിഷ്ടവിഭവമാക്കി നമ്മുടെ മുമ്പില്‍ എത്തിക്കുന്നു.

    മാളവിക സജി

    ചിത്രകാരിയായ  മാളവിക തന്‍റെ ഉള്ളിലെ തിങ്ങലും വിങ്ങലും ആര്‍പ്പും അലിവും ഇളനീരുപോലെ പാല്‍നുരപോലെ ശര്‍ക്കരവെള്ളംപോലെ പൂനിലാവുപോലെ പൊരിവെയില്‍ പോലെ വ്യത്യസ്ത രുചിഭാവങ്ങളില്‍ സമപ്രായക്കാരുടെ ഉള്ളിലേയ്ക്കു പകര്‍ത്തുകയാണ്....



    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *