•  


    ഓണപ്പാചകം ; സേമിയ ശര്‍ക്കര പ്രഥമന്‍

     

    ഓണപ്പാചകം ; സേമിയ ശര്‍ക്കര പ്രഥമന്‍

    സേമിയ കൊണ്ട് സാധാരണയായി പാലൊഴിച്ച് പഞ്ചസാരയുമിട്ടല്ലേ പായസം വയ്ക്കുന്നത്? തേങ്ങാപ്പാലൊഴിച്ച്, ശർക്കരയുമിട്ട് പ്രഥമൻ തന്നെ ആയാലെന്താണ്. ഇതാ സേമിയാ ശര്‍ക്കര പ്രഥമന്‍ നമുക്ക് ഉണ്ടാക്കാം.


    വേണ്ടത് എന്തൊക്കെയാണെന്ന് പറയാം. പായസം ഉണ്ടാക്കുന്നത് എളുപ്പമാണ്.

    സേമിയ/വെർമിസെല്ലി - നൂറ് ഗ്രാം.



    അണ്ടിപ്പരിപ്പും മുന്തിരിയും കുറച്ച്

    നെയ്യ് - കുറച്ച്. സേമിയ വറുക്കാനും, അണ്ടിപ്പരിപ്പും മുന്തിരിയും വറവിടാനും ആവശ്യമുള്ളത്.


    ശർക്കര - നല്ല ശരക്കര വാങ്ങുക. അച്ചുരൂപത്തില്‍ ഉള്ള ശര്‍ക്കരയാണെങ്കില്‍ (ആണി എന്നും പറയും) 10 ആണി. കല്ലൊക്കെ ഉള്ളതാണെങ്കിൽ അത് അടുപ്പത്ത് വെച്ച് ഉരുക്കി അരിച്ചെടുത്താൽ നല്ലത്. പായസത്തിൽ കല്ലുകടി ഒഴിവാക്കാം.


    തേങ്ങാപ്പാൽ - സാധാരണ പാലിന്‍റെ കട്ടിയിൽ 300 എം എൽ.

    വെള്ളം ഒരു ലിറ്റർ. ചൂടുള്ളതാണ് നല്ലത്.

    സേമിയ അല്പം നെയ്യൊഴിച്ച് വറുക്കുക. അധികം ചുവക്കേണ്ട കാര്യമൊന്നുമില്ല.


    വറുത്തുകഴിഞ്ഞാൽ അതിലേക്ക് വെള്ളം ഒഴിച്ച് വേവിക്കുക

    വെന്തോന്ന് നോക്കിയിട്ട് ശർക്കര ചേർക്കുക.



    ശർക്കരയും കുറച്ചുനേരത്തോളം വേവണം. വെള്ളം ഉണ്ടാവും മിക്കവാറും. ഇല്ലെങ്കിൽ കുറച്ചുകൂടെ ഒഴിക്കാം. 

    ശർക്കരയും വെന്തുയോജിച്ചാൽ തേങ്ങാപ്പാൽ ചേർക്കുക. ഇഷ്ടമാണെങ്കിൽ കുറച്ചും കൂടെ തേങ്ങാപ്പാൽ ചേർക്കാം. അതിന്‍റെ സ്വാദ് മുന്നിൽ നിൽക്കും.


    തേങ്ങാപ്പാല് ചേർത്തശേഷവും കുറച്ചുനേരം വേവിക്കുക.

    ആയാൽ വാങ്ങിവച്ച് അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്ത് ഇടുക

    നല്ലപോലെ തണുത്താലാണ് ഏറ്റവും സ്വാദ് തോന്നുന്നത്. വെള്ളം പാകം നോക്കിയിട്ട് ചേർക്കണം. സേമിയ ആയതുകൊണ്ട് തണുക്കുമ്പോൾ കട്ടിയാവും. ഏലയ്ക്കപ്പൊടിയും ഇടാം. തേങ്ങ പിഴിഞ്ഞിട്ട് പാലെടുക്കുകയാണെങ്കിൽ ആദ്യം വെള്ളം അധികമുള്ള പാലൊഴിച്ച് വേവിക്കുക. പിന്നെ കുറച്ച് കട്ടിയുള്ളത്. പിന്നെ വാങ്ങിവച്ചതിനുശേഷം ആദ്യം പിഴിഞ്ഞുവച്ച കട്ടിയുള്ള, കുറച്ചുമാത്രമുള്ള പാൽ ചേർക്കുക.


    കൊട്ടത്തേങ്ങയും ചെറുതായി മുറിച്ച് വറവിടാം.


    ഓമന നാരായണന്‍


    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *