•  


    അയ്യപ്പചരിതത്തിലെ ദുരൂഹതകള്‍ നീങ്ങുന്നു....എന്‍എം. നൂലേലി


     ഗ്രന്ഥകാരനും പ്രസാധകനുമായ പാലക്കാട്ടെ എൻ.എം.നൂലേലിമാഷ് The untold epic of Ayyappan എന്ന നോവലിനെ പറ്റി എഴുതുന്നു.

    കലിയുഗ വരദനായ സ്വാമി അയ്യപ്പന്റെ കഥ പുരാണം, ഐതിഹ്യം ചരിത്രം വിശ്വാസം എന്നിവയുമായി കെട്ടു പിണഞ്ഞു കിടക്കുന്നതാണ്. പലേടത്തും വിശ്വാസവും ചരിത്ര വസ്തുതകളുമായി ഇടഞ്ഞു നില്ക്കുന്നതും കാണാം. ഹരിഹരപുത്രനായി മോഹിനീപുത്രനായി അയ്യപ്പൻ അവതരിക്കുന്നത് ഭാഗവത കഥയിലാണ് നാം കാണുന്നത്. പാലാഴി മഥന കഥയിൽ കടഞ്ഞെടുത്ത അമൃതിന്റെ വിതരണവുമായി ബന്ധപ്പെട്ടാണ് നാം മോഹിനിയെ പരിചയപ്പെടുന്നത്. മണികണ്ഠനെന്ന അയ്യപ്പ സ്വാമിയാവട്ടെ എഡി 1300 നടുത്ത് പാണ്ഡ്യ രാജൻ കേരളക്കരയിൽ വന്നപ്പോഴാണ് പ്രത്യക്ഷനാവുന്നത്. ശബരിമല ക്ഷേത്രം ഇന്നത്തെപ്പോലെ ഹിന്ദു ക്ഷേത്ര മായി വികസിച്ചിട്ട് ആയിരത്തിൽ താഴെ വർഷങ്ങളേ ആയിട്ടുള്ളൂ. ശബരിമലയ്ക്കാകട്ടെ രാമായണ കാലത്തോളം പഴക്കമുണ്ട്. ഇത്തരം സമസ്യകളെ കൂട്ടിയോജിപ്പിക്കാൻ ഒട്ടേറെ ഗവേഷണങ്ങളും പഠനങ്ങളും നടന്നിട്ടുണ്ട്. എല്ലാം ഭാഗികസത്യങ്ങൾ മാത്രം വെളിപ്പെടുത്തുന്ന വയാണ്. ഇന്നും ശബരിമല രഹസ്യങ്ങൾ ഒരു വലിയ അളവിൽ നിഗൂഢ പരിവേഷം അണിഞ്ഞ് നില നിലക്കുന്നു.
    ശബരിമല അയ്യപ്പനെപ്പറ്റിയുളള നിഗൂഢതകളുടെ ചുരുളഴിക്കാനുള്ള ഏറ്റവും പുതിയ ശ്രമമാണ് ശ്രീ വിനോദ് നാരായണന്റെ The untold epic of അയ്യപ്പൻ എന്ന ഗ്രന്ഥം

    3 ഭാഗങ്ങളായി ഈ കൃതി വിഭജിച്ചിരിക്കുന്നു. ഒന്നാം ഭാഗത്തിൽ ശബരിമല ആ പേരിൽ അറിയപ്പെടാനിടയായതെങ്ങനെയെന്നു വിശദമാക്കുന്നു. ശബരി എന്നാണ് ഈ ഭാഗത്തിന് ഗ്രന്ഥകാരൻ നൽകുന്ന ശീർഷകം. രണ്ടാം ഭാഗം പാലാഴി മഥന കഥയാണ്. മോഹിനീ സുതനായി ഹരിഹരപുത്രനായി മണികണ്ഠനായി ധർമ്മശാസ്താവ് പിറവി കൊള്ളുന്നതും മഹിഷാസുരന്റെയും മഹിഷിയുടെയും പരാക്രമങ്ങളും മഹിഷന്റെ അന്ത്യവുമെല്ലാം ഈ ഭാഗത്തിൽ പ്രതിപാദിക്കുന്നു. ആദി പാണ്ഡ്യ രാജ്യത്തിന്റെ ഒരൂ പ്രവിശ്യയായി പന്തള രാജ്യം ഉടലെടുക്കുന്നതും പന്തള രാജാവിനു കളഞ്ഞു കിട്ടിയ തങ്കമായി മണികണ്ഠനെ ലഭിക്കുന്നതും തൊട്ട് മഹിഷീ വധം വരെയുള്ള സംഭവ ബഹുലമായ കഥാസന്ദർഭങ്ങൾ ഈ ഭാഗത്തിൽ വിവരിക്കുന്നു.

    പുരാണത്തെയും ഐതിഹ്യങ്ങ ളെയും ചരിത്ര വസ്തുതകളുമായി ബന്ധിക്കുന്നതാണ് അയ്യപ്പനെന്ന മൂന്നാം ഭാഗം. കൊള്ളക്കാരനായ ഉദയനന്റെ ആക്രമണത്താൽ പന്തള രാജ്യം ശോഷിക്കുകയും ഒരു പന്തള രാജകുമാരി അയാളുടെ തടവുകാരിയാവുകയും ചെയ്തു ഉദയനനാൽ കൊല്ലപ്പെട്ട ശബരിമല മേശാ ന്തിയുടെ പുത്രൻ ജയന്തൻ പ്രതികാരവാഞ്ഛയോടെ ഉദയനനെ എതിർത്തു തോല്പിക്കുകയും തടവിലായിരുന്ന രാജകുമാരിയെ മോചിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് അവർ വിവാഹിതരായി. അവർക്കുണ്ടായ പുത്രനാണ് അയ്യപ്പൻ. അയ്യപ്പൻ സർവ്വ വിദ്യാപാരംഗതനായി വളർന്ന് ശത്രുസംഹാരം നടത്തി പൊന്നമ്പലമേട്ടിലേക്കു പോകുന്നു. അവിടെ താരക ബ്രഹ്മമായി പരിലസിക്കുന്നു.

    കേട്ടറിവുകളെയും ഐതിഹ്യങ്ങളെയും ചരിത്രവുമായി ഉചിതമായി സന്നിവേശിപ്പിക്കുന്നതിൽ ഗ്രന്ഥകാരൻ വലിയൊരളവിൽ വിജയിച്ചിട്ടുണ്ട്. അരവണപ്പായസം എന്താണ്? ചീരപ്പൻ ചിറ കളരിയും വാവരു സാമിയും പൂങ്കുടിയും കൊച്ചു കടുത്ത യും കറുപ്പസ്സാമിയും അയ്യപ്പകഥയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു ആരാണ് മാളികപ്പുറം അയ്യപ്പൻ ബ്രഹ്മചാരിയോ തുടങ്ങി ഒട്ടേറെ സംശയങ്ങൾക്ക് തൃപ്തികരമായ ഉത്തരം ഈ കൃതി നൽകുന്നുമുണ്ട്.

    ചരിത്ര വസ്തുതകൾ ആമുഖത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് ഗവേഷണ ബുദ്ധിയോടെ അയ്യപ്പകഥ പഠിക്കുന്നവർക്ക് ഉപകാരപ്രദമാണ്.
    നൈനാ ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതിക്ക് 240 രൂപയാണ് വില Please click here

    എൻ.എം. നൂലേലി മാഷ്, പാലക്കാട്.
    9249 96 55 66 

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *