ശ്രീ വിനോദ് നാരായണന്‍ എഴുതിയ അയ്യപ്പന്‍ പതിനെട്ട് മലകളുടെ തമ്പുരാന്‍ എന്ന നോവലിന്‍റെ പ്രകാശനം പ്രശസ്ത താന്ത്രിക ജ്യോതിഷ പണ്ഡിതനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ മേല്‍ശാന്തിയുമായ ഡോ. കുടമാളൂര്‍ ശര്‍മ നിര്‍വഹിച്ചു. ലോകമെമ്പാടും പ്രശസ്തമായ കേരളത്തിന്റെ അഭിമാനമായ ശബരിമല ശ്രീഅയ്യപ്പന്റ കഥ നോവൽ രൂപത്തിൽ അവതരിപ്പിക്കുകയാണ് ശ്രീ വിനോദ് നാരായണൻ. ഭാരതഖണ്ഡത്തിന്റെ പുരാണ - പുരാതന ചരിത്രം മുതലുള്ള വ്യക്തമായ കാലഗണനയോടെ കേരളോൽപ്പത്തിയും മഹിഷസാമ്രാജ്യസ്ഥാപനവും ഉൾപ്പെടെ വിശദമായി വിവരിച്ചിരിക്കുന്നു ഈ നോവലിൽ. ശ്രീ അയ്യപ്പന്റെ ചരിത്രം ഇതുവരെ അറിഞ്ഞതെല്ലാം കുഴഞ്ഞുമറിഞ്ഞ കഥകളായിരുന്നു. ഈ നോവലിലൂടെ ശ്രീ അയ്യപ്പന്റ വ്യക്തമായ ചരിത്രകഥ പൂർണമായി തെളിയുന്നു. ഈ പുസ്തകത്തിന് ചിത്രങ്ങള്‍ രചിച്ചിരിക്കുന്നത് പ്രശസ്ത ചിത്രകാരനായ അനില്‍ നാരായണന്‍ ആണ്. നൈന ബുക്സ് ആണ് പ്രസാധകര്‍. പുസ്തകം ആമസോണിലും നൈന ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലും ലഭ്യമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ