•  


    മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ എച്ച്ഡിഎഫ്സി ബാങ്കിന്‍റെ പകല്‍ കൊള്ള

    മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ എച്ച്ഡിഎഫ്സി ബാങ്കിന്‍റെ പകല്‍ കൊള്ള

    നരേന്ദ്രമോദിയുടെ ദുസഹമായ ഭരണം കോവിഡ് കാലഘട്ടത്തിലും ദയയില്ലാതെ തുടരുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ രൂക്ഷമായ വിലക്കയറ്റം തുടരുന്നതിനിടെയാണ് ബാങ്കുകളുടെ കൊള്ളയും ജനങ്ങള്‍ സഹിക്കേണ്ടി വരുന്നത്. കള്ളപ്പണത്തെ തടയുന്നതിനായി മോദി കൊണ്ടുവന്ന നോട്ടു നിരോധനം ഫലപ്രദമായില്ല പക്ഷേ  പണമിടപാടുകള്‍ കറന്‍സിരഹിതമാക്കാന്‍ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുകയും ബാങ്കുകള്‍ക്ക് വലിയ പ്രാധാന്യം കൈവരികയും ചെയ്തതോടെ ബാങ്കുകള്‍ കൊള്ളക്കാരായി മാറി.

    എച്ചഡിഎഫ്സി എന്ന കൊള്ളബാങ്കിന്‍റെ കസ്റ്റമറായ ഒയു യുവാവിന്‍റെ അനുഭവം പറയാം. അദ്ദേഹം ഒരു പേഴ്സണല്‍ ലോണ്‍ എടുത്തു. കൊള്ളപ്പലിശയാണ് പക്ഷേ കോവിഡ് കാലത്തെ അതിജീവിക്കാന്‍ വേറേ മാര്‍ഗമൊന്നുമില്ല. പത്തോ പതിനഞ്ചോ തവണയായിട്ടും ഒരു മുടക്കം പോലും വന്നില്ല. ഓട്ടോമാറ്റിക് ആയി തിരിച്ചടവ് നടക്കുന്ന സംവിധാനമാണ്. 2000 രൂപയോളമാണ് മാസതിരിച്ചടവ്. പക്ഷേ ഈ കഴിഞ്ഞ മാസം 531 രൂപ ലോണ്‍ തിരിച്ചവ് പിഴ എന്നു പറഞ്ഞ് തുക എടുത്തിരിക്കുന്നു. അതേ സമയം ലോണ്‍ തിരിച്ചടവ് തുക ആയ 2000 രൂപ ബാങ്ക് സ്വീകരിച്ചിട്ടുമുണ്ട്. ഈ കസ്റ്റമര്‍ പരാതി കൊടുക്കാന്‍ കയറിയപ്പോള്‍ കുറേ നൂലാമാലകള്‍. ഈ പരാതി കൊടുക്കാനുള്ള ഓപ്ഷനൊന്നും ബാങ്ക് സിസ്റ്റത്തില് ‍ഇല്ല. പരാതി നമ്പറില്ലാതെ ഓംബുഡ്സ്മാന് പരാതി കൊടുക്കാന്‍ പറ്റില്ല. ഇനി ആര്‍ബിഐക്ക് പരാതി കൊടുക്കണമെങ്കില്‍ ഓംബുഡ്സാമ്ന്‍റെ പരാതി നമ്പര്‍ വേണം. അങ്ങനെ മോദിഭരണത്തില്‍ എല്ലാം ഒരു നമ്പറായി മാറി. കസ്റ്റമര്‍ ബ്രാഞ്ചില്‍ വിളിച്ചു നാലു തെറി പറഞ്ഞു, അപ്പോള്‍ അവര്‍ ലോണ്‍ ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ നമ്പര്‍ കൊടുത്തു. അതില്‍ വിളിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു.   പറഞ്ഞ തീയതിയില്‍ ബാങ്കില്‍ ബാലന്‍സുണ്ടായിരുന്നില്ല. എന്നാല് ‍അതിനടുത്ത ദിവസം  ബാലന്‍സ് വരികയും തുക പിന്‍വലിച്ചിട്ടുണ്ട്.  പക്ഷേ ആദ്യം ബാങ്ക് അയച്ച ചെക്ക് ബൗണ്‍സ് ആയത്രേ. അതിനാല്‍ ആണ് 531 രൂപ പിഴ ഈടാക്കിയതെന്ന്. നോക്കണേ എച്ചഡിഎഫ്സി ബാങ്കിന്‍റെ പകല്‍ കൊള്ള. അതായത് തിരിച്ചടവ് തുക എടുക്കുകയും ചെയ്തു, പിഴ ഈടാക്കുകയും ചെയ്തു. അതായത് 2000 രൂപ തിരിച്ചടവ് തുകക്ക് 531 രൂപ പിഴ. എന്താല്ലേ മോദിയുടെ ഡിജിറ്റല്‍ ഭാരതം.

    അതുകൂടാതെ മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയിലെ വേറൊരു ബാങ്ക് കൊള്ള കേട്ടോളൂ. നിങ്ങള്‍ ആമസോണ്‍ വഴിയും ഫ്ലിപ്കാര്‍ട്ടുവഴിയുമൊക്കെ സാധനങ്ങള്‍ വാങ്ങുന്നുണ്ടല്ലോ. ഗൂഗിള്‍ പേ വഴി പണം കൈമാറുന്നുമുണ്ട്. ഈ സേവനത്തിന് എച്ച്ഡിഎഫ്സി ബാങ്ക് വര്‍ഷം 800 രൂപ ഈടാക്കുന്നുണ്ട് എന്നറിയാമോ. മാസത്തില്‍ 4 തവണയില്‍ കൂടുതല്‍ എംടിഎം ഉപയോഗിച്ചാല്‍ പിന്നെ ഓരോ തവണയും 24 രൂപ ബാങ്ക് നിങ്ങളില്‍ നിന്ന് അടിച്ചുമാറ്റുന്നുണ്ടെന്ന് അറിയാമോ.ഇതാണ് മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ. പാവപ്പെട്ടവനെ കൊണ്ട് ഗ്യാസ് സബ്സിഡി കൊടുക്കാമെന്ന് ബാങ്ക് അക്കൗണ്ടുകള്‍ എടുപ്പിക്കുക. എന്നിട്ട് സബ്സിഡി  നിര്‍ത്തലാക്കുക, ബാങ്കുകളെക്കൊണ്ട് ജനത്തെ കൊള്ളയടിക്കുക. ഇതാണ് മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ.


    ഇതും വായിക്കുക - രാഷ്ട്രീയ വര്‍ഗീയ കോമരങ്ങളുടെ സിനിമാ അവാര്‍ഡുകളി

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *