രാഷ്ട്രീയ വര്‍ഗീയ കോമരങ്ങളുടെ സിനിമാ അവാര്‍ഡുകളി
പതിവുപോലെ ഇത്തവണയും സര്‍ക്കാര്‍ സിനിമാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇത് ഒരു പ്രത്യേകതരം ജീവി വര്‍ഗം അവരുടെയിടയില്‍ വിതരണം ചെയ്യുന്ന ഒരു പ്രത്യേകസാധനമാണ് എന്നു മാലോകര്‍ക്കെല്ലാം മനസിലായതിനാല്‍ ആരും ഒന്നും മിണ്ടുന്നില്ലെന്ന് മാത്രം. ഹിന്ദുവിരുദ്ധത, ഇസ്ലാമിക- ഇടതുപക്ഷ ജിഹാദിനെ വാഴ്ത്തല്‍ എന്നിവയാണ് ഈ ജീവികളുടെ അവാര്‍ഡിന് വേണ്ട ചേരുവകള്‍. ഇത്തവണ ജൂറിയില്‍ ഉണ്ടായിരുന്ന എന്‍ ശശിധരന്‍ മറ്ര് ജൂറി അംഗങ്ങളുടെ ഇത്തരം വര്‍ഗീയ രാഷ്ട്രീയ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ക്കെതിരെ രംഗത്തു വന്നു.
മികച്ച സിനിമ എന്ന പേരില്‍ അവാര്‍ഡ് നേടിയ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഒരു നല്ല സിനിമയേ അല്ലെന്ന് ചലച്ചിത്ര അക്കാദമി പുരസ്‌കാര നിർണ്ണയ സമിതി അംഗം എൻ. ശശിധരൻ പറഞ്ഞു.. മികച്ച സംവിധായകനുള്ള അവാർഡ് നേടിക്കൊടുത്ത സിനിമ മത മൗലികവാദികളുടെ ഫണ്ട് ഉപയോഗിച്ചുണ്ടാക്കിയ തികച്ചും നെഗറ്റീവായ സന്ദേശം പ്രചരിപ്പിക്കുന്ന സിനിമയാണെന്ന് ശശിധരൻ പറഞ്ഞു. സ്ത്രീപക്ഷ സിനിമ എന്നുപറയുന്നത് തെറ്റാണ് എന്ന അഭിപ്രായക്കാരനാണ് താൻ. നായികയുടെ ഇത്രയും സഹനങ്ങളും സിനിമയിൽ കാണിക്കുന്ന സ്ത്രീപക്ഷ നിലപാടുകളും വ്യാജമാണ്. താൻ ആ സിനിമയ്‌ക്കെതിരാണെന്ന് ശശിധരൻ പറഞ്ഞു.
നല്ല സിനിമകൾക്കുവേണ്ടി ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ എന്ന വേദനയാണ് ഉള്ളത്. കേരള ചലച്ചിത്ര അക്കാദമി അവാർഡ് നിർണ്ണയ കമ്മിറ്റി അംഗം എന്ന നിലയിൽ പ്രഖ്യാപിക്കപ്പെട്ട പുരസ്‌കാരങ്ങൾക്കെതിരായി നിലകൊള്ളുന്നു എന്നതിനർഥം ആ പുരസ്‌കാരങ്ങളെല്ലാം താൻ മാനസികമായി റദ്ദാക്കി എന്നുതന്നെയാണ്. ഭാവിയിൽ ഇനിയൊരു പുരസ്‌കാരനിർണയ കമ്മിറ്റിയിലും തന്റെ സാന്നിദ്ധ്യമുണ്ടാകില്ല. ഇത്തരത്തിൽ അപമാനിതനാവാൻ താൻ ഇനിയില്ല. അദ്ധ്യക്ഷയുടെ തീരുമാനങ്ങൾ പക്ഷപാതപരമായിരുന്നുവെന്നും ശശിധരൻ കൂട്ടിച്ചേർത്തു.
പുരസ്‌കാരനിർണയം സംബന്ധിച്ച് തികച്ചും നിരാശാജനകമായ അനുഭവമാണ് തനിക്ക് ഉണ്ടായത്. ഒരുപാട് നല്ല സിനിമകൾ ഉണ്ടായിരുന്നു. ഒരു സിനിമയ്‌ക്കുവേണ്ടി ജൂറി അംഗം എന്ന നിലയിൽ വാദിക്കുമ്പോൾ ജൂറി ചെയർമാൻ ഉൾപ്പെടെയുള്ളവർ വോട്ടുചെയ്താണ് അഭിപ്രായത്തെ മാനിക്കുന്നതും വിയോജിപ്പ് അറിയിക്കുന്നതും. തികച്ചും യാന്ത്രികമായി നടന്ന അവാർഡ് നിർണയമായിരുന്നു ഇത്തവണത്തേത്. സിനിമകളെ കലാപരമായും ആശയപരമായും ഉൾക്കൊള്ളാനുള്ള പാടവം സമിതിയിൽ ഒന്നോ രണ്ടോ പേരൊഴികെ ആർക്കും തന്നെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ അപമാനിതനായ സന്ദർഭം കൂടിയായിരുന്നു ഈ പുരസ്‌കാര നിർണ്ണയമെന്ന് ശശിധരൻ പറഞ്ഞു. ജൂറി അംഗം എന്ന നിലയിൽ ജനം പ്രതീക്ഷിക്കുന്നത് മികച്ച സിനിമകളുടെ തിരഞ്ഞെടുപ്പാണ്. ആ തിരഞ്ഞെടുപ്പ് പ്രക്രിയയിലാണ് താൻ കബളിപ്പിക്കപ്പെടുന്നത്. തികച്ചും വ്യക്തിപരമായി പരാജയപ്പെടുത്തിയും തന്നെ അപമാനിക്കുന്ന തരത്തിലുമുള്ള പുരസ്‌കാരനിർണ്ണയമാണ് നടന്നത്. വേദനയല്ല, പക്ഷേ സ്വന്തം വിശ്വാസ്യത നഷ്ടപ്പെട്ടു പോയ അവസ്ഥയുടെ പകപ്പിലാണ് ഇപ്പോൾ താൻ നിൽക്കുന്നതെന്നും ശശിധരൻ വ്യക്തമാക്കി.
അതുപോലെ കപ്പേള എന്ന സിനിമ കണ്ടാല്‍ അതിലെ വര്‍ഗീയത മനസിലാകും. കുങ്കുമപൊട്ടു കുത്തി കൈയില്‍ രാഖി കെട്ടിയ ഒരു യുവാവ് ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വശീകരിച്ച് പെണ്‍വാണിഭസംഘത്തിന് വില്ക്കാന്‍ ശ്രമിക്കുന്നതും കഞ്ചനായ ഒരു മുസ്ലിം യുവാവ് നായകനായി വന്ന് കുങ്കുമപ്പൊട്ടുകാരനെ ഇടിച്ചു തോല്‍പിച്ച് രക്ഷപ്പെടുത്തുന്നതുമാണ് സിനിമയുടെ പ്രമേയം. കുങ്കുമപ്പൊട്ടുകാരന്‍റെ വീട്ടിലുള്ളവരെല്ലാം പെണ്‍വാണിഭസംഘത്തിലെ അംഗങ്ങളായിരുന്നുവെന്നും അവര്‍ക്കെല്ലാം ചന്ദനക്കുറി തൊട്ട കുലസ്ത്രീകളുടെ ലുക്കും ആയിരുന്നു എന്നും മതേതര സംവിധായകനായ മുസ്തഫ പറഞ്ഞുവയ്ക്കുന്നുണ്ട്.
മലയാളസിനിമയിലെ ഇത്തരം ജിഹാദ് അവാര്‍ഡുകള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ഇടതുപക്ഷ ജിഹാദിയായ ഒരു പഴയ മലയാള സംവിധായകനാണ്. ഇദ്ദേഹത്തിന് മേല്‍ നിരവധി വിമര്‍ശനങ്ങള്‍ വന്നുചേര്‍ന്നിരുന്നുവെങ്കിലും വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍ അതെല്ലാം മറയപ്പെട്ടു. മലയാളസിനിമയിലൂടെ സംസ്കാരത്തെ ജിഹാദിവല്‍ക്കരിക്കാന്‍ ജിഹാദി സംഘടനകള്‍ ഒത്തിരി പണം ഒഴുക്കുന്നുണ്ടെന്ന് സമീപകാല സിനിമകള്‍ തെളിയിക്കുന്നുണ്ട്. ഇത് നാടിന് വളരെ ദോഷം ചെയ്യും. ഇത്തരം രാഷ്ട്രീയ വര്‍ഗീയ അവാര്‍ഡ് രീതി നിശ്ചയമായും തിരുത്തപ്പെടേണ്ടതുണ്ട്. അതിനായി നട്ടെല്ലുള്ള സാസ്കാരിക പ്രവര്‍ത്തകര്‍ മുന്നോട്ടു വരണം.
ഒടുവിലാന്‍
അമൃതാനന്ദമയി എന്ന പേരില്‍ ഒരു സന്യാസിനിയുണ്ട്. ഹിന്ദുസംസ്കാരത്തെ പുഷ്ടിപ്പെടുത്തലാണ് ഈ സന്യാസിനിയുടേയും സംഘത്തിന്‍റേയും ജോലി എന്നാണ് വയ്പ്. ഇവര്‍ക്ക് അമൃത എന്ന പേരില്‍ ഒരു ചാനലുണ്ട്. ഈ ചാനലില്‍ രാത്രി ഒമ്പതുമണിയാകുമ്പോള്‍ കോമഡി സ്റ്റാര്‍ എന്ന ഒരു മിമിക്രിപരിപാടി ഉണ്ട്. അതിന്‍റെ ജഡ്ജസ് മുതല്‍ അണിറക്കാര്‍ വരെ മുസ്ലിം നാമധാരികളാണ്. ഇവരുടെ പരിപാടികള്‍ ആണെങ്കിലോ ഹിന്ദുക്കളുടെ ആചാരങ്ങളും ചടങ്ങുകളുമായ ബലിയിടല്‍ മുതലായ കര്‍മങ്ങളെ അധിക്ഷേപിക്കുകയും യമധര്‍മന്‍, ഹനുമാന്‍, തുടങ്ങിയ ദേവതകളെ കളിയാക്കി സ്കിറ്റ് ഉണ്ടാക്കലുമാണ്. എന്നാല്‍ ഈ കൂട്ടര്‍ ഒരിക്കല്‍ പോലും ഇവരുടെ മതത്തിലെ ഒരു ഉസ്താദിനെപ്പോലും കളിയാക്കി മിമിക്രി ഉണ്ടാക്കാന്‍ മുതിര്‍ന്നിട്ടില്ല. അതായത് സ്വന്തം മതം മഹത്തരമെന്നും മറ്റുള്ളവരുടെ മതം പരിഹസിക്കപ്പെടാനുള്ളതുമാണെന്ന സന്ദേശമാണ് ഇവര്‍ ഹിന്ദു സന്യാസിനിയുടെ ചാനലിലൂടെ വിളമ്പിക്കൊണ്ടിരിക്കുന്നത്. മടലുവെട്ടി അടിക്കേണ്ടത് സ്വന്തം മതത്തെ അവഹേളിക്കാന്‍ പ്ലാറ്റോഫോം ഒരുക്കിക്കൊടുക്കുന്ന ആ ചാനലുകാരെയാണ്
ഇതും വായിക്കുക - മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പാളി ..ബാങ്കുകളുടെ പകല്‍ കൊള്ള കൂടി..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ