•  


    വരും മൂന്നാം തരംഗം, വാക്സിന്‍ മാത്രം പോര, ജാഗ്രത കൈവിടരുത്


     വരും മൂന്നാം തരംഗം, വാക്സിന്‍ മാത്രം പോര, ജാഗ്രത കൈവിടരുത്....

    കൊറോണയെ കീഴടക്കി എന്നാനന്ദിക്കാന്‍ വരട്ടെ. ഒരിക്കല്‍ക്കൂടി അവന്‍ വരും. വാക്സിന്‍ കൊണ്ടു മാത്രം അവനെ പ്രതിരോധിക്കുക സാധ്യമല്ല. ലോകരാജ്യങ്ങള്‍ വാക്സിനേഷനില്‍ മാത്രം ശ്രദ്ധ ചെലുത്തുന്നു. ജാഗ്രത കൈവിടുന്നു. മാസ്ക് ധാരണവും കൈകഴുകലും സാനിറ്റൈസര്‍ ഉപയോഗവും സാമൂഹിക അകലം പാലിക്കലും കുറയുന്നു. വാക്സിന്‍ എടുക്കുന്നത് കൊറോണയെ പൂര്‍ണമായും പ്രതിരോധിക്കും എന്ന പ്രതീതി സര്‍ക്കാരുകള്‍ സൃഷ്ടിക്കുകയാണ്. പക്ഷേ അത് ഏറ്റവും അപകടകരമായിരിക്കും. കേരളത്തില്‍ മാത്രമല്ല മിക്ക ഇടങ്ങളും വാക്സിന്‍ എടുത്തവര്‍ക്ക് സര്‍വ സ്വാതന്ത്ര്യവും നല്‍കുന്നു. ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കാന്‍ വരെ രണ്ട് ഡോസ് വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതി എന്നായിരിക്കുന്നു. വാക്സിന്‍ എടുത്തതുകൊണ്ട് പൂര്‍ണ സുരക്ഷിതരായി എന്നു വിശ്വസിക്കുന്ന ജനങ്ങള്‍ എല്ലാ ജാഗ്രതകളും കാറ്റില്‍ പറത്തി ഇടപഴകുന്നു. ഫലമോ, കൊറോണ വീണ്ടു വരും. വാക്സിന്‍ രണ്ട് ഡോസ് എടുത്തവര്‍ക്ക് കൊറോണ വരുന്നു. മരണവും സംഭവിക്കുന്നു. അവര്‍ രോഗവാഹകര്‍ അല്ലാതാകുന്നില്ല. 


    ഇനി ചില പ്രവചനങ്ങളിലേക്ക് കടക്കാം. 

    ജ്യോതിഷം അന്ധവിശ്വാസമാണെന്ന് കരുതുന്നവര്‍ ഇതിന് സാധുത നല്‍കേണ്ടതില്ല.

    2020 മാര്‍ച്ച് മുതല്‍ ലോകം അടച്ചിടപ്പെടുമെന്ന് അഭിന്‍ഗ്യാ എന്ന ബാലന്‍ ജ്യോതിഷത്തെ അടിസ്ഥാനമാക്കി പ്രവചിച്ചിരുന്നു. ആ ഗ്രഹനില താഴെ കൊടുക്കുന്നു. അതില്‍ വ്യക്തമായ കാളസര്‍പ്പയോഗത്തെ സൂചിപ്പിക്കുന്നു. കാളസര്‍പ്പയോഗത്തിന്‍റെ പ്രധാനഫലം കാരാഗൃഹവാസമാണ്. 


    സൗരയൂഥത്തിലെ ഭൂമിയുടെ നില അനുസരിച്ച് ഭൂമിക്കടുത്തുള്ള ഗ്രഹങ്ങളും  സൂര്യനും ചന്ദ്രനും അവയുടെ കോസ്മിക് രശ്മികളുടെ സ്വാധീനം ഭൂമിയിലും ഭൂമിയിലെ വസ്തു ജൈവാദികളിലും പ്രകടമാക്കുന്നു. രാഹു, കേതു എന്നിവ ഭൂമിയുടെ ഭ്രമണത്തിനിടയില്‍ സൂര്യ ചന്ദ്ര രേഖകളുടെ ഖണ്ഡനമാണ്. ഈ നിഴലുകള്‍ക്ക് കാര്യമായ സ്വാധീനം ചെലുത്താനാകും.    രാഹുവിനും കേതുവിനും ഇടയില്‍ എല്ലാ ഗ്രഹങ്ങളും അടക്കപ്പെടുന്ന അവസ്ഥയാണ് കാളസര്‍പ്പയോഗം. 


    2020 മാര്‍ച്ച്, 2021 മാര്‍ച്ച് ഇനി 2022 മാര്‍ച്ചു മാസവും ഈ യോഗത്തെ പ്രകടിപ്പിക്കുന്നുണ്ട്. അതോടൊപ്പം അപകടകാരിയായ വസുന്ധരായോഗവും ഉണ്ടാകുന്നു. 


    മൂന്നു വര്‍ഷങ്ങളായി ആവര്‍ത്തിച്ചുവരുന്ന ഗ്രഹയോഗമാണിത്. ആ കാലയളവില്‍ എത്തിയപ്പൊഴൊക്കെ ലോക്ക്ഡൗണ്‍ സംഭവിക്കുകയും ജനങ്ങളെല്ലാം കാരാഗൃഹവാസത്തിലാവുകയും ചെയ്തു.

    2022 മാര്‍ച്ചിലും ഇതുതന്നെ സംഭവിക്കും. ആ ഗ്രഹനില താഴെ കൊടുക്കുന്നു. ഫെബ്രുവരി പകുതി മുതല്‍ മേയ് പകുതി വരെ നിര്‍ണായകമായിരിക്കും. കൊറോണയുടെ മൂന്നാം തരംഗത്തെ ഫെബ്രുവരി പകുതിയോടെ പ്രതീക്ഷിക്കാം. അതിന്‍റെ പല തെളിവുകളും കണ്ടുതുടങ്ങി.



    വാക്സിന്‍ പൂര്‍ണമായി ഫലപ്രദമാകുന്നില്ല. വാക്സിന്‍ എടുത്തു എന്നതിന്‍റെ പേരില്‍ അഹങ്കരിക്കുന്ന രാജ്യങ്ങള്‍ വൈകാതെ ഇതിന് വലിയ വില കൊടുക്കേണ്ടി വരും. 

    ജ്യോതിഷത്തെ മാറ്റി നിര്‍ത്തിയാല്‍ പ്രായോഗികമായ വിലയിരുത്തലില്‍ ഈ പരാജയങ്ങള്‍ എണ്ണേണ്ടിയിരിക്കുന്നു.

    1. വാക്സിന്‍ എടുത്തവര്‍ രോഗവാഹകര്‍ ആണ്. എവിടേയും ഇറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കു കൊടുത്തിരിക്കുന്നതുവഴി രോഗം എളുപ്പം പടരും.

    2. വാക്സിന്‍ എടുത്തവര്‍ക്കും രോഗം വരുന്നു.

    3. വാക്സിന്‍ എടുത്തവരും മരിക്കുന്നു.

    4. വാക്സിന് ‍എടുത്തിട്ടുണ്ട് എന്ന അഹങ്കാരം കൊണ്ട് മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നീ ഫലപ്രദമായ പ്രതിരോധമാര്‍ഗങ്ങളെ അവഗണിക്കുക വഴി കൂടുതല്‍ അപകടം വിളിച്ചു വരുത്തുന്നു.

    5. വാക്സിന്‍ എടുത്തവര്‍ക്ക് കോവിഡ് ടെസ്റ്റുകള്‍ വേണ്ട എന്ന സര്‍ക്കാര്‍‍ നിലപാട് തെറ്റ്. (വാക്സിന്‍ എടുത്തവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ തീര്‍ച്ചയായും കാണിക്കും. ടെസ്റ്റ് ചെയ്താല്‍ കോവിഡ് പോസിറ്റീവ് ഗണത്തില്‍ ആവുകയും ചെയ്യും. ഈ കാര്യം വിലയിരുത്താന്‍ പ്രത്യേകം സംവിധാനം വേണമായിരുന്നു)


    2021 സെപ്തംബര്‍ 29 ന് മനോരമയിലെ വാര്‍ത്തയനുസരിച്ച് പുതിയ കോവിഡ് രോഗികളില്‍ മൂന്നില്‍ രണ്ടും വാക്സിന്‍ സ്വീകരിച്ചവരാണത്രേ. പത്രം അത് വളച്ചൊടിച്ചാണ് കൊടുത്തിരിക്കുന്നത് എന്നത് ഇവിടത്തെ മാഫിയയുടെ സ്വാധീനത്തെ കാണിക്കുന്നു. കൊറോണ വൈറസ് സ്വയം ജനിതകമാറ്റം വരുത്തുന്നു എന്നാണ് ശാസ്ത്രജ്ന്മാരുടെ കണ്ടെത്തല്‍. അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇവിടെ മനുഷ്യന്‍ വാക്സിന്‍ കൊണ്ട് കീഴടക്കിയ നിരവധി രോഗങ്ങള്‍ ഉണ്ട്. അതിനൊന്നിനും സ്വമേധയാ ജനിതകമാറ്റം സംഭവിച്ചിട്ടില്ല. അതിനാല്‍ കൊറോണയുടെ ഉറവിടം പോലെ തന്നെ അതിന്‍റെ ജനിതകമാറ്റവും ദുരൂഹമാണ്. 


    ഈ വൈറസ് മനുഷ്യ നിര്‍മിതമാണ്. ഇതിനെ ജനിതകമായി അപ്ഡേറ്റ് ചെയ്തു വ്യാപിപ്പിക്കുന്നതും ചില മനുഷ്യര്‍ തന്നെയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ലോകത്തെ സാമ്പത്തികമായും വ്യാവസായികമായും എല്ലാ രീതിയിലും തകര്‍ത്തുകളഞ്ഞ ഈ വൈറസിന്‍റെ സൃഷ്ടാക്കളെ തീര്‍ച്ചയായും കണ്ടെത്തണം. 


    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *