•  


    സവാള പ്രഷര്‍ കുറയ്ക്കും... സവാളയുടെ ഔഷധഗുണങ്ങള്‍

     

    സവാള പ്രഷര്‍ കുറയ്ക്കും... സവാളയുടെ ഔഷധഗുണങ്ങള്‍

    ഭക്ഷണ പദാർഥങ്ങളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് സവാള. ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉപയോഗിക്കാന്‍ മാത്രമല്ല ഔഷധഗുണങ്ങളുടെ കാര്യത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് സവാള . സള്ഫഗറിന്റെങയും, ക്യുവെര്സെരറ്റിന്റെ്യും സാന്നിധ്യമാണ് സവാളക്ക് ഔഷധഗുണം നല്കുന്നത്. മികച്ച ആന്റി് ഓക്സിഡന്റുകളായ ഇവ ശരീരത്തിലെ ദ്രോഹകാരികളായ മൂലകങ്ങളെ നിര്വീതര്യമാക്കുന്നു. നൂറ്റാണ്ടുകളായി സവാളയെ ഔഷധാവശ്യങ്ങള്ക്കായി മുനഷ്യന്‍ ഉപയോഗിച്ചുവരുന്നുണ്ട്. കാല്സ്യം , സോഡിയം, പൊട്ടാസ്യം, സെലെനിയം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. അണുബാധക്കെതിരെ പ്രവര്ത്തിക്കാനുള്ള സവാളയുടെ കഴിവ് ഏറെ പ്രസ്തമാണ്.

    സവാളയുടെ ഏറ്റവും പ്രധാന ആരോഗ്യപരമായ ഗുണങ്ങള്‍…

    1. സവാളയുടെ ഉപയോഗം രക്‌തത്തിലെ കൊഴുപ്പിന്റെ അളവ്‌ കുറയ്‌ക്കുകയും രക്‌താതി സമ്മര്ദം തടയുകയും ചെയ്യുന്നു. രക്‌തക്കുഴലുകള്ക്കുിള്ളില്‍ കൊഴുപ്പ്‌ അടിഞ്ഞു കൂടുന്നതിനെയും (അതീറോസ്‌ക്ലീറോസിസ്‌) ഇത്‌ തടയുന്നു. ഇതു കൂടാതെ രക്‌തത്തിലെ പ്ലേറ്റ്‌ലറ്റുകളില്‍ അടിഞ്ഞു കൂടി രക്‌തം കട്ടപിടിക്കുന്നതിനെ തടയാനുള്ള പ്രകൃതിദത്തമായ ഗുണവും സവാളയ്‌ക്കുണ്ട്‌.


    2. ആന്ജൈയന എന്ന നെഞ്ചു വേദനയ്‌ക്ക് ചൈനീസ്‌ മെഡിസിനില്‍ സവാള ഔഷധമായി ഉപയോഗിക്കുന്നുണ്ട്‌.


    3. ചുമ, ശ്വാസംമുട്ടല്‍, ജലദോഷം, അലര്ജിഡമൂലമുള്ള ബ്രോങ്കൈറ്റിസ്‌, ആസ്‌ത്മ, ശ്വാസകോശത്തെ ബാധിക്കുന്ന ബാക്‌ടീരിയല്‍ അണുബാധ എന്നിവയില്‍ നിന്നൊക്കെ സംരക്ഷണം നല്കാിന്‍ സവായ്‌ളക്ക്‌ കഴിയും.


    4. സവാളയുടെ നീരും, തേനും ഒരേ അളവില്‍ കലര്ത്തി കഴിച്ചാല്‍ തൊണ്ടവേദനയും, ചുമയും കുറയും. 


    5. തേനീച്ച കുത്തിയാലുണ്ടാകുന്ന വേദനക്ക് ഉള്ളി നീര് പുരട്ടുന്നത് നല്ലതാണ്.


    6. പ്രാണികളോ, തേളോ കുത്തിയാല്‍ സവാളയുടെ നീരോ, സവാള അരച്ചതോ പുരട്ടിയാല്‍ മതി. 


    7. കടുത്ത ചെവിവേദനയുണ്ടെങ്കില്‍ ഏതാനും തുള്ളി സവാളനീര് ചെവിയില്‍ ഇറ്റിക്കുക. 


    8. ചെവിയില്‍ മൂളല്‍ അനുഭവപ്പെടുന്നതിന് ഒരു കോട്ടണ്‍ തുണിയില്‍ സവാളയുടെ നീര് മുക്കി ചെവിയില്‍ ഇറ്റിച്ചാല്‍ മതി.


    9. സവാള നീരും തേനും അല്ലെങ്കില്‍ സവാള നീരും ഒലിവെണ്ണയും ചേര്ന്ന മിശ്രതം ത്വക്കിന്‌ തിളക്കമേകുന്നു. മുഖക്കുരു കുറയ്‌ക്കാനും സഹായിക്കുന്നു.


    10. ലൈംഗിക ശേഷി ശക്തിപ്പെടുത്താന്‍ കഴിവുള്ളതാണ് ഉള്ളി. ഒരോ സ്പൂണ്‍ ഉള്ളിനീരും, ഇഞ്ചി നീരും പരസ്പരം കലര്ത്തി ദിവസം മൂന്ന് പ്രാവശ്യം കഴിക്കുന്നത് ലൈംഗികശേഷി കൂട്ടാന്‍ സഹായിക്കും.


    11. വയറ്റില്‍ അസിഡിറ്റി മൂലമുണ്ടാകുന്ന പ്രശ്നങ്ങള്ക്കും, ബാക്ടീരിയ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്ക്കും ഉള്ളി നല്ലൊരു മരുന്നാണ്.


    12. സവാള ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത് മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നു...


    13. സവാളയും തുല്യ അളവില്‍ ചക്കരയും ചേര്‍ത്ത് കഴിക്കുന്നത്‌ തടി വെയ്ക്കാന്‍ സഹായകമാണ്..


    14. സവാളയുടെ ഏതാനും അല്ലി അരിഞ്ഞ്‌ തിളപ്പിച്ച വെള്ളം കുടിക്കുന്നത്‌

    മൂത്രമൊഴിക്കുമ്പോള്‍ വേദന ഉള്ളവര്ക്ക് ‌ ആശ്വാസം നല്കും.

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *