യതിയെയാണോ ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്? സോഷ്യല്‍ മീഡിയയില്‍ വാദവും പ്രതിവാദവും സജ്ജീവമാണ്.അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും ഇക്കാര്യം പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്ത് വരികയാണ്.അജ്ഞാത മഞ്ഞു മനുഷ്യന്‍ യതിയുടെ കാല്‍പ്പാടുകള്‍ നേപ്പാളിലെ മക്കാളു ബേസ് ക്യാമ്ബിനു സമീപം കണ്ടെത്തിയെന്നാണ് ഇന്ത്യന്‍ കരസേന പറയുന്നത്. കരസേനയുടെ പര്‍വതാരോഹണ സംഘമാണ് യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതെന്നാണ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.
ഹിമാലയസാനുക്കളിൽ കാണപ്പെടുന്നു എന്ന് മിത്തുകൾ പറയുന്ന യതിജെനറ്റിക് മ്യൂട്ടന്റുകളുമായി ചേർത്ത് വായിക്കാവുന്ന മറ്റൊരു നിഗൂഡമായ ജീവവർഗ്ഗമാണ് ഹിമാലയസാനുക്കളിൽ കാണപ്പെടുന്നു എന്ന് മിത്തുകൾ പറയുന്ന യതി എന്ന മഞ്ഞുമനുഷ്യൻ. ഇന്ത്യയിൽ മാത്രമല്ല..ലോകത്താകമാനമുള്ള മനുഷ്യവാസമില്ലാത്ത ഭൂവിഭാഗങ്ങളിൽ പ്രത്യേകിച്ച് മലനിരകൾക്കു സമീപമാണ് ഈ അഞ്ജാത ജീവിയെ കണ്ടതായി റിപ്പോർട്ടുകൾ ലഭിക്കുന്നത്..
1951ൽ എവറസ്റ്റ് കൊടുമുടിയിൽ 18000 അടി ഉയരത്തിൽ ബ്രിട്ടീഷ് എക്സ്പ്ലോറേഴ്സ് ഒരു മൈലോളം നീളത്തിൽ മനുഷ്യസാദ്യശ്യമുള്ള എന്നാൽ അസാമാന്യവലിപ്പമുള്ള കാലടികൾ കണ്ടെത്തുകയുണ്ടായി. ഗ്രാമനിവാസികളുടെ ലെജൻഡുകളിൽ ഉള്ള യതി എന്ന ഹിമമനുഷ്യന്റെ സാന്നിധ്യം വ്യക്തമാക്കുന്നവയായിരുന്നു അവ.
1874ൽ അമേരിക്കയിലെ സിസ്കിയോവ് മലനിരകൾക്ക് സമീപം ഗവേഷകനായ ഡോ.ഡേവിഡ്സ്ൺ ഭൂമിക്കടിയിൽ 500 ഏക്കറോളം വ്യാപ്തിയിൽ ഗുഹകൾ കണ്ടെത്തുകയുണ്ടായി..അവ മൊത്തം ഇത് വരെ ചാർട്ട് ചെയ്ത് കഴിഞ്ഞിട്ടില്ല..പല അഞ്ജാതമായ ജീവികളെയും മറ്റും ഇവിടെനിന്ന് കണ്ടെത്തുകയുണ്ടായി. ഏതോ ഒരഞ്ജാത ജീവവർഗ്ഗത്തിന്റെ വാസസ്ഥലമായിരുന്നു ഈ ഗുഹകൾ…ഈ പ്രദേശം പണ്ട് മുതൽക്കേ യതികൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച സ്ഥലമായിരുന്നു..
ഗ്രീക്ക് മിഥോളജി പ്രകാരം ഭൂമിക്കടിയിൽ വസിക്കുന്ന മനുഷ്യനും കുരങ്ങുമായ ജീവികളെപ്പറ്റി പരാമർശിക്കുന്നുണ്ട്.മറ്റൊരു സവിശേഷത എന്ന് വച്ചാൽ യതികളെ കണ്ടെന്ന് പറയപ്പെടുന്ന സമയങ്ങളിൽത്തന്നെ ഈ പ്രദേശങ്ങളിൽ യു.എഫ്.ഒ സാന്നിദ്ധ്യവും റീപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്തോ ചില ഉദ്ദേശങ്ങൾക്കായി ജെനറ്റിക്കലി സ്യഷ്ടിച്ച മനുഷ്യന്റെ ബുദ്ധിയും മ്യഗത്തിന്റെ കരുത്തുമുള്ള ജീവികളാവാം ഇവ.
1935ൽ ഹോങ്കോങ്ങിൽ വച്ച് ഗവേഷകനായ ഡോ.ഗസ്റ്റേവിന് ഒരു ആന്റിക്ക് കടയിൽ നിന്ന് പുരാതനമായ, അസാമാന്യവലിപ്പമുള്ള ഒരു താടിയെല്ല് ലഭിക്കുകയുണ്ടായി.അവ പരിശോധിച്ചതിൽ നിന്ന് യതികളുടെ വിവരണങ്ങളുമായി സാമ്യമുള്ളതായി കണ്ടെത്തുകയുണ്ടായി…
ലഭ്യമായ വിവരണങ്ങൾ വച്ച് ഇവ ജീവിക്കുന്നത് ഭൂമിക്കടിയിലെ ടണലുകളാൽ ബന്ധിപ്പിച്ച ഗുഹകളിലാണ്..മനുഷ്യദ്യഷ്ടികളിൽ നിന്ന് എളുപ്പം ഓടിയൊളിക്കാൻ തക്ക ശക്തി അവയ്ക്കുണ്ട്.അത് കൊണ്ട് തന്നെ യതികൾ ഒരു മിത്തായി തുടരുന്നു..
പക്ഷേ 1927ൽ മനുഷ്യനെയും കുരങ്ങിനെയും തമ്മിൽ ജനറ്റിക്കളി ബ്രീഡ് ചെയ്യിക്കാനുള്ള ശ്രമങ്ങളിൽ റഷ്യൻ ശാസ്ത്രഞ്ജ്യനായ ഇവാനോഫ് വിജയിച്ചതായാണ് കണക്കാക്കപ്പെടുന്നത്.ഒരു മനുഷ്യന്റെ സ്പേമും ഏപിന്റെ എഗ്ഗും തമ്മിൽ യോജിപ്പിച്ചതിൽ വിജയിച്ച അദ്ദേഹത്തിനെ അന്ന്
റഷ്യ അറസ്റ്റ് ചെയ്യുകയാണുണ്ടായത്.പക്ഷേ സയന്റിഫിക്കലി ഇന്ന് ഇത് സംഭവ്യമാണ്..ഈ സംഭവങ്ങളിൽ നിന്നും പുരാതന കാലം മുതൽക്കേ മനുഷ്യരിൽ ഏലിയൻസ് ജെനറ്റിക്കൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ട് എന്ന് വ്യക്തമായ നിഗമനങ്ങളിൽ എത്തിച്ചേരാൻ നമുക്ക് സാധിക്കും..ഇന്ന് ബയോ എഞ്ചിനീയറിങ്ങ് ആ ഭാവിയിലേയ്ക്കകാം കുതിച്ചുകൊണ്ടിരിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ