•  


    ഭക്ഷ്യ വസ്തുക്കളിലെ മായം എങ്ങനെ തിരിച്ചറിയാം?


     ഭക്ഷ്യ വസ്തുക്കളിലെ മായം എങ്ങനെ കണ്ടെത്താം?

    ഇന്നത്തെ കാലത്ത് മായം കലരാത്ത ഒരു വസ്തുവും നമുക്ക് ലഭിക്കുന്നില്ല. പല കാരണങ്ങള്‍ കൊണ്ടും ആരോഗ്യ പ്രശ്‌നങ്ങള്‍ വിട്ടുമാറാത്തതാണ് പലപ്പോഴും ഭക്ഷണത്തെ ശ്രദ്ധിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാവുന്നത്. മായം കലരാത്ത ഭക്ഷണം കഴിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് മായം കലരാത്ത ഭക്ഷണം ഉണ്ടാക്കണമെങ്കില്‍ അല്‍പം കഷ്ടപ്പെടേണ്ടി വരും. കാരണം എന്തിലും ഏതിലും മായം കലരുന്നത് പല വിധത്തില്‍ അത് ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഭക്ഷണത്തിലെ മായം പലപ്പോഴും മരണത്തിലേക്ക് തന്നെ എത്തിക്കുന്നു. ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം ഭക്ഷണ മായങ്ങളെ ആദ്യം തിരിച്ചറിയണം. ഭക്ഷണത്തില്‍ മായം ചേര്‍ന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് നോക്കാം. വീട്ടില്‍ തന്നെ ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങളെ നമുക്ക്  മനസ്സിലാക്കാവുന്നതാണ്. ഭക്ഷ്യവിഷബാധയാണ് ഇത്തരത്തില്‍ മായം കലര്‍ന്ന ഭക്ഷണം കഴിക്കുന്നത് കൊണ്ട് ഉണ്ടാവുന്ന പ്രധാന ആരോഗ്യ പ്രശ്‌നം. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന് കാര്യങ്ങളില്‍ ചിലത് നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മായം കലര്‍ന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊണ്ട് അത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ മായം കലര്‍ന്നത് എങ്ങനെയെന്ന് തിരിച്ചറിയാന്‍ പലപ്പോഴും കഴിയുന്നില്ല. എങ്ങനെ മായം കലര്‍ന്ന ഭക്ഷണങ്ങള്‍ തിരിച്ചറിയാം എന്ന് നോക്കാം. ഇത് നോക്കി നമുക്ക് പല ഭക്ഷ്യ വസ്തുക്കളിലേയും മായം മനസ്സിലാക്കാവുന്നതാണ്.


     1. പഴകിയ മീൻ എങ്ങനെ തിരിച്ചറിയാം?

    തിളക്കമില്ലാത്ത കുഴിഞ്ഞ ഇളം നീല നിറമുള്ള കണ്ണുകളാണെങ്കിൽ മീൻ പഴകിയെന്നർഥം.

    ചെകിളപ്പൂക്കൾക്ക് നല്ല രക്തവർണ്ണ മാണെങ്കിൽ ഉറപ്പിച്ചോളൂ. മീൻ ഫ്രെഷ് തന്നെ.

    അമോണിയയുടെയോ ഫോർമാസിൻ പോലുള്ള രാസവസ്തുക്കളുടെ മണമുണ്ടെങ്കിൽ മീൻ വാങ്ങരുത്.


    2. പരിപ്പിലെ നിറം


    കുറച്ചു പരിപ്പ് പൊടിച്ച് ഇളം ചൂടുവെള്ളത്തിൽ കലർത്തി ഇതിലേക്ക് അഞ്ച് – ആറ് തുള്ളി ഹൈഡ്രോ ക്ലോറിക് ആസിഡ് ഇറ്റിക്കാം.

    പിങ്ക്, പർപ്പിൾ നിറങ്ങൾ വരു ന്നുണ്ടെങ്കിൽ മെറ്റാനിൽ യെല്ലോ എന്ന ഭക്ഷ്യയോഗ്യമല്ലാത്ത ഫൂഡ് കളറുണ്ടെന്ന് ഉറപ്പിക്കാം

    3. മസാലപ്പൊടിയിലെ മായം


    ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ മസാലപ്പൊടി കലക്കി ആ ലായനിയിലേക്ക് അൽപം അയഡിൻ ലായനി ഒഴിച്ചാൽ നീലനിറമാകുന്നുണ്ടെങ്കിൽ അതിന് സ്റ്റാർച്  അഥവാ അന്നജം ചേർത്ത് അളവുകൂട്ടിയ മസാലപ്പൊടിയാണെന്ന് ഉറപ്പിക്കാം.

    4. മായം ചേർന്ന വെണ്ണ, നെയ്യ് കണ്ടെത്താം



    കുറച്ച് വെണ്ണയോ  നെയ്യോ എടുത്ത് ഉരുക്കുക. ചെറിയ ഗ്ലാസ് ജാറിലേക്കൊഴിച്ച് കട്ടയാകുന്നതു വരെ ഫ്രിഡ്ജിൽ വയ്ക്കുക. വെവ്വേറെ പാളികളായി  കാണുന്നുണ്ടെങ്കിൽ അതിൽ മറ്റ് എണ്ണകൾ ചേർന്നിട്ടുണ്ട്.


    5. ചായയിലും കാപ്പിയിലും നിറം

    കൃത്രിമ നിറങ്ങൾ ചേർത്ത തേയില ഗ്ലാസിലെ വെള്ളത്തിലേക്കിട്ടാൽ നിറങ്ങൾ ഇളകിയിറങ്ങുന്നതു കാണാം. 

    വെള്ളത്തിലേക്ക് അൽപം കാപ്പിപ്പൊടി വിതറുക. നല്ല കാപ്പിപ്പൊടി ഉയർന്നു നിൽക്കും. ചിക്കറിയുണ്ടെങ്കിൽ പെട്ടെന്നത് താഴേക്ക് പതിക്കും.


    6. പഴങ്ങൾ പച്ചക്കറികൾ



    ഏത്തപ്പഴത്തിന്റെ ഞെട്ട് ഭാഗം മാത്രം പച്ചനിറത്തിലായാൽ മായം സംശയിക്കാം. 

    മാമ്പഴത്തിൽ കാത്സ്യം കാർബൈഡ് ചേർത്തിട്ടുണ്ടോ എന്നറിയാൽ അതു വച്ചയിടത്ത് കടുംപച്ച നിറമുണ്ടോ എന്നു നോക്കുക. 

    മാമ്പഴത്തിനു ഒരേ മഞ്ഞനിറമുണ്ടെങ്കിലും മായമുണ്ടാകാം


    7.പഞ്ചസാര, തേൻ



    പഞ്ചസാര വെള്ളത്തിൽ ലയിപ്പിച്ച് തേനിൽ ചേർക്കാറുണ്ട്. അൽപം നീളത്തിൽ പഞ്ഞി ചുരുട്ടിയെടുത്ത് തേനിൽ മുക്കുക. 

    അത് കത്തിച്ചു നോക്കുക, നന്നായി കത്തുന്നുണ്ടെങ്കിൽ തേൻ ശുദ്ധമാണ്. 

    കത്തുമ്പോൾ പൊട്ടലും ചീറ്റലും ഉണ്ടെങ്കിൽ പഞ്ചസാര ലായനിയുണ്ടെന്നു മനസ്സിലാക്കാം. ലായനിയിലെ ജലാംശമാണ് പൊട്ടലിനു കാരണം


    8.ധാന്യങ്ങളിൽ നിറമുമുണ്ടോ?


    നനവുള്ള കൈയിൽ അൽപം അരിയെടുത്ത് നല്ല പോലെ തിരുമ്മുക. 

    കൈയിൽ നിറം പിടിക്കുകയും അരിയുടെ നിറം കുറയുകയും ചെയ്യുന്നുണ്ടെങ്കിൽ നിറം ചേർത്ത അരിയാണത്. 

    അരിയിൽ അൽപം നാരങ്ങാനീര് ഒഴിച്ചാൽ ചുവപ്പ് നിറമുണ്ടെങ്കിലും നിറം കലർന്ന അരിയാണ്


    9. പാൽ ശുദ്ധമാണോ?

    ചൂടാക്കുമ്പോൾ പാലിന് മഞ്ഞ നിറം വരികയും ചെറിയ കയ്പ് രുചിയും കൈയിലെടുത്ത് ഉരയ്ക്കുമ്പോൾ വഴുവഴുപ്പുമുണ്ടെങ്കിൽ അതിൽ സിന്തറ്റിക് വസ്തുക്കൾ അടങ്ങിയിട്ടുണ്ട്


    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *