•  


    കാമികയിലെ വീരശൈവര്

     


    കാമികയിലെ വീരശൈവര്

    ഡോ. ആര് സദാശിവന്

    കാമികയിലെ കഥാപാത്രങ്ങളും ജീവിത രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളും 1970 കളിലെ കേരളത്തെ അതേപടി പുനഃസൃഷ്ടിക്കുന്നതാണെന്നു കാണാം. കേരളത്തില് എണ്ണത്തില് കുറവുള്ളതും സാമൂഹ്യജീവിതാവസ്ഥയില് വളരെ പിന്നോക്കം നി ല്‍ക്കുന്നവരുമായ വീരശൈവര് എന്ന ജാതിവിഭാഗത്തിന്റെ പശ്ചാത്തലത്തിലാണ് നോവല് വികസിക്കുന്നത്. നിഷ്കളങ്കവും ദരിദ്രവുമായ ചുറ്റുപാടിലാണ് ജനതയുടെ ജീവിതം. ഇപ്പോഴും അതെ. സമുദായത്തിന്റെ സാമ്പത്തികവും സാംസ്കാരികവുമായ ജീര്ണാവസ്ഥയെ സാമൂഹ്യശ്രദ്ധയില് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് എന്റെ പ്രിയ സുഹൃത്ത് വിനോദ് നാരായണന് നോവല് എഴുതുന്നത്

    നോവലും നോവലിസ്റ്റും

    എന്നാല് പ്രസ്തുത സമുദായത്തിലെ ജാതിമത വര്ഗീയശക്തികളും സദാചാരപോലീസ് ചമയുന്ന കമ്പിക്കഥക്കാരും നോവലിനും നോവലിസ്റ്റിനുമെതിരെ വാളോങ്ങുന്ന കാഴ്ചയാണ് അടുത്തയിടെ കാണാന് കഴിഞ്ഞത്. സാധാരണക്കാരെ ചൂഷണം ചെയ്ത് ജീവിക്കുന്ന ഇത്തരം ജാതിനേതാക്കള് സമൂഹത്തിന് പലപ്പോഴും തലവേദന തന്നെയാണ്. 1970 കളില് ജീവിക്കുന്ന നോവലിലെ കഥാപാത്രങ്ങളുടെ ജീവിത സാംസ്കാരിക ചിന്താധാരകളില് നിന്നും ഇപ്പോഴും സമുദായം തെല്ലും ഉയരാത്തത് ഇത്തരം നികൃഷ്ടരായ ജാതിനേതാക്കന്മാരുടെ കുത്സിതവും സ്വാര്ത്ഥവുമായ അജണ്ടകള് കൊണ്ടുതന്നെയാണെന്നതില് യാതൊരു തര്ക്കവുമില്ല.

    ബസവേശ്വരന്

    നോവലില് നിറഞ്ഞു നില്ക്കുന്ന നായക കഥാപാത്രമായ നീലാണ്ടന് ഒരു പണ്ടാരനാണ്. അവന്റെ അച്ഛനും അമ്മയും കാച്ചാണിക്കര എന്ന സാങ്കല്പിക ഗ്രാമത്തില് ജീവിക്കുന്ന സ്വന്തക്കാരെല്ലാവരും പണ്ടാരന്മാരാണ്. ഗോത്രവിഭാഗങ്ങളുടെ ചൂടും ചൂരും ദ്രാവിഡാരാധനാ രീതികളും കൊണ്ടു നടക്കുന്നവരാണവര്

    ദ്രാവിഡ രീതിയിലുള്ള വച്ചാരാധനാ സമ്പ്രദായം

    വള്ളോന്‍, വടക്കന് ചൊവ്വ മുതലായ മൂര്ത്തികളെ പറമ്പില് തറ കെട്ടി വച്ചാരാധിക്കുന്ന സങ്കല്പമുണ്ട് അവര്ക്ക്. ഗോത്രനിഷ്കളങ്കതയിലേക്കാണ് ബസവേശ്വരന്റെ വരവ്. കര്ണാടകയില് പണ്ടുമുതലേയുള്ള ലിംഗായത്ത് മതത്തെ പരിപോഷിപ്പിച്ച സാമൂഹ്യ പരിഷ്കര്ത്താവാണ് ബസവേശ്വരന്. എഡി 1154 ല് കല്യാണ രാജ്യത്തെ ചാലൂക്യരെ നിഷ്കാസനം ചെയ്ത് അധികാരമേറ്റ ബിജ്ജലന്റെ പ്രധാനമന്ത്രിയായി ബസവണ്ണ ചുമതലയേറ്റു. അവിടെനിന്ന് അധികം അകലെയല്ലാത്ത കൂടലസംഗമത്തെ കേന്ദ്രീകരിച്ച് അദ്ദേഹം വീരശൈവമതത്തിന് തുടക്കമിട്ടു.

    ബസവേശ്വരന്‍

    ബ്രാഹ്മണമേധാവിത്വയത്തിനെതിരെ
    ഒരു മതം എന്ന രീതിയിലായിരുന്നു വീരശൈവമതത്തിന്റെ പിറവി. പരമശിവനായിരുന്നു വീരശൈവമതത്തിന്റെ ഏകദൈവം. ശിവനെയല്ലാതെ മറ്റൊന്നിനേയും ആരാധിക്കാന് പാടില്ലായിരുന്നു. കഴുത്തില് കെട്ടിത്തൂക്കിയിട്ടുള്ള ചെപ്പില് അടങ്ങിയ ശിവലിംഗത്തെ അഞ്ചുനേരവും പൂജിക്കുക എന്ന കര്മവും വീരശൈവന് നിര്ബന്ധ മതകര്മമാണ്. വൈകാതെ ബിജ്ജലരാജാവ് കൊല്ലപ്പെട്ടു. അതു ചെയ്തത് സ്വന്തം സുഹൃത്തും പ്രധാനമന്ത്രിയുമായ ബസവേശ്വരന് നിയോഗിച്ച കൊലയാളിയാണ് എന്ന സന്ദേഹം ഇപ്പോഴും ബാക്കി നില്ക്കെ വീരശൈവര്ക്കെതിരെ പൊട്ടിപ്പുറപ്പെട്ട കലാപത്തെ ഭയന്ന് ബസവേശ്വരന് കൂടലസംഗമത്തേക്ക് ഓടിപ്പോവുകയും നദിയില് ചാടി ആത്മഹത്യ ചെയ്യുകയും ചെയ്തു

    ബസവേശ്വരനും അനുയായികളും

    ദളിതരെ
    ബ്രാഹ്മണമേധാവിത്വത്തില് നിന്ന് രക്ഷിക്കുന്ന തില് നിസ്തുലമായ പങ്കു വഹിച്ച ബസവണ്ണയുടെ മതം ദക്ഷിണേന്ത്യയാകെ പതിയെ വേരോടാന് തുടങ്ങി. അത് ചെയ്തത് കല്യാണ വിട്ട് വിവിധ ദിക്കുകളിലേക്ക് ഓടിപ്പോയ നാഗമ്മ, ഗംഗാബിക, ശിവസ്വാമി എന്നീവരാണ്. അങ്ങനെയാണ് കേരളത്തിലെ ഗോത്രവിഭാഗങ്ങളിലേക്ക് വീരശൈവ മതം വന്നു ചേര്ന്നത്.

    കൂടല സംഗമം ഇന്ന്

    കൗളമായ
    ദാവിഡാരാധനാരീതികള് ഇപ്പോഴും പലരും പല വീടുകളിലും തുടര്ന്നുപോരുന്നത് കാണുന്നുണ്ട്. അതുകൊണ്ട് വീരശൈവമതപ്രചാരകര് കേരളത്തില് സ്വാധീനം ചെലുത്തിയിട്ട് അധികമായിട്ടില്ല എന്നു കരുതേണ്ടിവരും. പലപ്പോഴും വീരശൈവമതത്തിലെ അതിസങ്കീര്ണമായതും കാര്ക്കശ്യമേറിയതുമായ മതചര്യകള് പാലിക്കാന് സാധാരണക്കാര്ക്ക് കഴിയാതെ വന്നിട്ടുണ്ട് എന്നു തോന്നുന്നു. അതുകൊണ്ടുകൂടിയാകാം മതത്തിന് കര്ണാടകയില് ഉള്ളതുപൊലെ ഒരു ജീവിത ചര്യ ഇവിടത്തെ അനുയായികള്ക്കിടയില് ലഭ്യമാകാതെ പോയത്

    വീരശൈവര്‍ നിര്‍ബന്ധമായും കഴുത്തില്‍ അണിയേണ്ട ലിംഗം

    ഇസ്ലാം
    മതവുമായി ആചരണത്തില് വലിയ സാമ്യങ്ങളുണ്ട വീരശൈവ മതത്തിന്. പരമശിവന് ഏകദൈവമാണ്. ശിവനെയല്ലാതെ മറ്റൊരു ദൈവത്തേയും ആരാധിക്കരുത്. ഹൈന്ദവ ആചാരപരമായുള്ള വിവാഹം, വാസ്തുബലി, നൂലുകെട്ട്, ഗണപതിഹോമം, വിഷ്ണുവാരാധന മുതലായവ എല്ലാം തന്നെ വിലക്കപ്പെടുന്നുണ്ട്. പക്ഷേ അതൊന്നും ഹിന്ദുമതത്തില് അലിഞ്ഞുചേര്ന്ന ഇപ്പോഴത്തെ വീരശൈവന് സാധ്യമാകുന്നില്ല. ആരാധനാ സമ്പ്രദായങ്ങളുടെ ആശയക്കുഴപ്പം വീരശൈവരെ അലട്ടുന്നുണ്ട്. കേരളത്തില് വളരെ ന്യൂനപക്ഷമായ വീരശൈവര്ക്ക് മുപ്പതിലധികം ജാതിസംഘടനകള് ഉണ്ട് എന്നത് വിചിത്രമായ കാര്യമാണ്. സ്വാര്ത്ഥതയും കിടമത്സരങ്ങളും കൊണ്ട് പരസ്പരം തെറിപ്പിച്ചും തൊഴിച്ചും കടിപിടികൂടുന്ന ഒരു പറ്റം ആളുകള് നേതാക്കള് ചമഞ്ഞ് സ്വന്തമായി സംഘടനകള് രൂപികരിച്ചും അണികളെ ചൂഷണം ചെയ്തു ജീവിക്കുന്നു.

     

    ഓലക്കുടിലിലെ നായകന്

    കാമികയിലെ നായകനായ നീലാണ്ടന് ജീവിക്കുന്നത് ഓലക്കുടിലില് ആണ്. അവന് ഉഴുന്നുമാവുകൊണ്ട് വീട്ടില് പപ്പടം ഉണ്ടാക്കി കൊണ്ടു നടക്കുന്ന വില്ക്കുന്നു.


    ഇന്നും പപ്പടം നിര്‍മിച്ച് ജീവിക്കുന്ന വീരശൈവര്‍


     1970 കളില് മാത്രമല്ല ഇ്പ്പോഴും പല വീരശൈവഗൃഹങ്ങ്ളിലേയും നഗ്നമായ സത്യമാണത്. അത് വീരശൈവനെ പരിഹസിക്കലാണ് എന്ന് ജാതിനേതാക്കള് ആര്ത്തുകൂവിയിട്ട് ഒരു കാര്യവുമില്ല. അതൊരു സത്യം മാത്രമാണ്. വായില് വെള്ളിക്കരണ്ടിയുമായി ജനിച്ച് സ്വര്ണം പതിച്ച സപ്രമഞ്ചകട്ടിലില് ഇരുന്ന് പാലമൃതേത്ത് കഴിക്കുന്ന രാജനായകനല്ല നീലാണ്ടന്. അക്കാലത്തെ ഭക്ഷണം, വസ്ത്രം ഇതെല്ലാം നോവലില് വ്യക്തമായി വിവരിക്കുന്നുണ്ട്. ഇന്ന് കണി കാണാന് പോലും കിട്ടാത്ത നാട്ടിന്പുറത്തിന്റെ പച്ചപ്പും മഴയുടെ ഹരിത സൗന്ദര്യവും ദാരിദ്ര്യത്തിനു മേല് നിഷ്ക്കളങ്കതയുടെ നിറച്ചാര്ത്തണിയിക്കുന്ന കൃത്യമായ നൊസ്റ്റാള്ജിയ തന്നെയാണ്.

    കേരളത്തിലെ ഓലക്കുടില്‍ (1970)

    അന്നത്തെ
    ദാരിദ്ര്യം വീരശൈവനെ മാത്രം ബാധിച്ചതല്ല, അതൊരു സമൂഹത്തിന്റെ നേര്‍ക്കാഴ്ച കൂടിയാണ്. അതിനെ ദാരിദ്ര്യം എന്നു വിളിക്കാമോ എന്നാണ് എന്റെ ശങ്ക. ഇന്ന് മൊബൈല് ഫോണും ടിവിയും കമ്പ്യൂട്ടറും ലാപ്ടോപ്പും എല്ലാം ഉണ്ട്. അന്ന് അതൊന്നുമില്ല. അത്തരം വസ്തുക്കള് 1970 കളിലെ നീലാണ്ടനില് എങ്ങനെ അടിച്ചേല്പ്പിക്കും. അന്ന് നീലാണ്ടന് ഒരേക്കറോളം ഭൂമിയുണ്ട്. അവനതില് കപ്പയും കാച്ചിലും വിളയിച്ചെടുക്കുന്നു. അതിനെ ദാരിദ്ര്യം എന്നു വിളിച്ചുകൂടാ.

    അക്കാലത്തെ ഒരു കട


     മാടമ്പികളുടെ കാലം

    എല്ലാ നാട്ടിന്പുറങ്ങളിലും ജന്മിമാര് ഉണ്ടായിരുന്നു. അവരുടെ ഗുണ്ടായിസങ്ങളായിരുന്നു നാടു നിറയെ. അതില് സവര്ണരും അവരില് നിന്ന് മതം മാറിയെത്തിയ ക്രിസ്ത്യാനിയും മുസ്ലിമുമുണ്ടായിരുന്നു. നീലാണ്ടന് പപ്പടക്കച്ചവടത്തിന് പോകുന്ന അറക്ക എന്ന നാട്ടിലെ ജന്മി നാലുകണ്ടത്തില് തോമയാണ്. ഫാസിസത്തിന്റെ പ്രതീകമായ തോമയുടെ അടിനാഭി തൊഴിച്ചുകലക്കിക്കൊണ്ടാണ് ഒടുവില് നീലാണ്ടനിലെ അടിമപ്രജയുടെ പ്രതിഷേധം ഉയരുന്നത്. നാടുവാഴുന്ന ജന്മിയെ തല്ലുക നിസാര കാര്യമല്ല.

    ജന്മിയും കുടിയാനും

    ജന്മി
    കുടിയാന് ബന്ധങ്ങളിലെ രാഷ്ട്രീയ മുഖം മൂടികളേയും നോവല് വലിച്ചുകീറുന്നുണ്ട്. തൊഴിലാളികള്ക്കുവേണ്ടി ഉയിര് കൊണ്ട് തൊഴിലാളി വര്ഗപ്പാര്ട്ടിയുടെ ലോക്കല് നേതാക്കള് നാട്ടിലെ ജന്മിയുടെ അടിമപ്പണിക്കാരാണ് എന്ന നഗ്നമായ യാഥാര്ത്ഥ്യത്തേയും വരച്ചിടുന്നു. നീലാണ്ടന് തോമയുടെ കുടിയാനല്ല, പക്ഷേ തൊമയുടെ അന്യായത്തേയാണ് നീലാണ്ടന് തൊഴിച്ചു തെറിപ്പിക്കുന്നത്.

     

    രതിമര്മരങ്ങള്

    കാമികയില് ഒരു സ്ത്രീയുടെ കഥയുണ്ട്. നോവലിസ്റ്റ് നോവലിന് തലക്കെട്ട കൊടുത്തിരിക്കുന്നതു തന്നെ നായികയായ സുമതിയെ ലക്ഷ്യം വച്ചാണ്. ചെമ്മീനിലെ കറുത്തമ്മയുടെ കാമത്തിന് ഒരു ധാര്മികതയുണ്ടെങ്കില് കാമികയിലെ സുമതിക്ക് അതില്ല. അവളില് തിര തല്ലുന്ന കാമത്തെ പിടിച്ചു കെട്ടാന് അവള്ക്കു കഴിയുന്നില്ല. നീലാണ്ടാനെ അലോസരപ്പെടുത്തുന്ന സ്ത്രീ യഥാര്ത്ഥത്തില് ഒരു നെഗറ്റീവ് കഥാപാത്രമാണ്. പക്ഷേ വികാരം മുന്നോട്ടു നയിക്കുന്നവരെ സംബന്ധിച്ചിടത്തോളും അവരുടെ ശരിതെറ്റുകള് അവരുടെ മാത്രമാണ്. അതിന് അവര് ധാര്മികതയെ കൂട്ടുപിടിക്കുന്നില്ല. സുമതി ചെയ്യുന്നതും അതു തന്നെ



    നോവലിന്റെ ആമുഖത്തില് പറഞ്ഞിരിക്കുന്നതുപോലെ മനുഷ്യര് പല ചിന്താഗതിക്കാരാണ്. സുമതിയുടെ ഭാഗത്ത് ശരി കാണുന്നവരുണ്ടാകാം. ഇപ്പോള് പല വിവാഹമോചനങ്ങളും നടക്കുന്നതും പേരലൊക്കെത്തന്നെയല്ലേ. അക്കാലത്തും സ്ഥിതി ഇതൊക്കെതന്നെയായിരുന്നു. വികാരവും ശരീരവും അന്നും ഇന്നും ഒന്നു തന്നെയാണ്. സുമതി നേരേ ചൊവ്വേ വികാരത്തെ പ്രകടിപ്പിക്കുന്നു. അത്തരമൊരു സ്ത്രീയെ വരച്ചുകാട്ടാന് രതിമര്മരങ്ങളുടെ സൂചകങ്ങള് ആവശ്യം തന്നെയാണ്.

    കാമികയെ കുറിച്ച് ആമസോണിലെ ഒരു കസ്റ്റമറുടെ കുറിപ്പ്

    നെറ്റിയില് ഭസ്മം വാരിപ്പൂശി നെഞ്ചത്ത് ഒരു ലിംഗവും കെട്ടിത്തൂക്കി പ്രദര്ശിപ്പിച്ചിട്ട് ഒളിച്ചിരുന്ന് കമ്പിക്കഥകളെ പരിരംഭണം ചെയ്യുന്ന നേതാ്ക്കള് കാമികയെ ചൊല്ലി സദാചാരപോലീസ് ചമയുന്നതു എത്രമാത്രം പരിഹാസ്യമാണ്. നായകനും നായികയും കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്നത് മുമ്പൊക്കെ ഇസ്ലാമിനായിരുന്നു ഹറാം. അത്തരം പരിഹാസ്യമായ ചിന്താഗതികളെ തൂത്തെറിഞ്ഞ് അവരൊക്കെ പുരോഗമനപാതയില് വന്നിരിക്കുന്നു. അപ്പോഴാണ് വീരശൈവര്ക്ക് കെട്ടിപ്പിടിച്ചുമ്മ വയ്ക്കുന്നത് ഹറാമായി മാറിയത്. ഏത് നൂറ്റാണ്ടിലെ ആളുകളാണ് ഇവരൊക്കെ? ഇവര് പിന്നോട്ടാണോ നടക്കുന്നത്. എന്തായാലും വിവാദം കാരണം കാമിക കൂടുതല് ആളുകള് വായിക്കാന് തുടങ്ങിയിരിക്കുന്നു. അതങ്ങനെയാണ് വിവരക്കേടുകാരുടെ വിവാദം പലപ്പോഴും നല്ലതിനായിരിക്കും.

    ഡോ. ആര് സദാശിവന്

    (പ്രബന്ധകര്ത്താവും സാസ്കാരിക പ്രവര്ത്തകനുമാണ് ലേഖകന്പെരുമ്പുഴ സ്വദേശിപൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്.)

    താഴെ കാണുന്ന ലിങ്കുകളില് 'കാമിക' വാങ്ങാം

    NYNA Books Printed Edition Click here

    AMAZON Printed Edition Click here

    AMAZON Kindle Edition Click here


    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *