•  


    സ്വയം ചലിക്കുന്ന അത്ഭുതക്കല്‍വിളക്ക്


     
    സ്വയം ചലിക്കുന്ന അത്ഭുതക്കല്‍വിളക്ക്

    സ്വയം ചലിക്കുന്ന ഒരു അത്ഭുതക്കല്‍വിളക്ക് കേരളത്തിലെ ഒരു ക്ഷേത്രത്തിലുണ്ട്. അമ്പലപ്പുഴ- തകഴി റൂട്ടിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രത്യേകതയുള്ള ഒരു ക്ഷേത്ര മാണ് കരുമാടി കാമപുരത്ത് കാവ് ശങ്കരനാരായണ ക്ഷേത്രം.


    വിദേശ രാജ്യങ്ങളിൽനിന്നു വരെ യെത്തുന്ന ശാസ്ത്രജ്ഞൻമാർ പഠനവിഷയമാക്കിക്കൊണ്ടിരിക്കുന്ന ഒരു അതഭുത പ്രതിഭാസമാണ് ഇവിടത്തെ ചലിക്കുന്ന കൽ വിളക്ക്.

    ഉത്തരായനത്തിൽ വടക്കുപടിഞ്ഞാറോട്ടും ദക്ഷിണായനത്തിൽ തെക്ക് കിഴക്കോട്ടുമായി വിളക്ക് ചെറുതായി നീങ്ങിക്കൊണ്ടിരിക്കുന്നു. അന്താരാഷ്ട്ര തലത്തിലുള്ള ഭൂഗർഭശാസത്രജ്ഞൻ മാർക്ക് ഉത്തരം കിട്ടാത്ത ചോദ്യമാണ് ഈ കൽ വിളക്കിന്റെ ചലനം.1985 ൽ ഒരു ജപ്പാൻ ശാസത്രജൻ വിളക്കിന് നാലു ചുറ്റും പോയിന്റുകളിട്ടു.പിറ്റേവർഷം 150 സെ.മീ തെന്നി മാറി. പിന്നീട് ഓരോ വർഷവും ചലനം രേഖപ്പെടുത്തിയെങ്കിലും ചലന കാരണം കണ്ടെത്താൻ കഴിഞ്ഞില്ല. ഒരിക്കൽ വിളക്കിനു ചുറ്റും കുഴിയെടുത്ത് കോൺക്രീറ്റിട്ടു. എന്നാൽ അതും പൊളിച്ച് വിളക്ക് നീങ്ങി എന്നു പറയുന്നു.കരുമാടിയിലെ ഈ ക്ഷേത്ര വിളക്ക് ഒരു ഉത്തരം കിട്ടാത്ത ചോദ്യമായി നില നിൽക്കുന്നു.


    ഇരുപതു വര്ഷം കൊണ്ട് ഈ കല്‍വിളക്ക്‌ ഒന്നര മീറ്റര്‍ പിന്നോട്ട് നീങ്ങിയെന്നുക്ഷേത്ര ഭാരവാഹികളും സമീപ വാസികളും സാക്ഷ്യപ്പെടുത്തുന്നു. ഏതായാലും ഈ കലിയുഗത്തില്‍ സംഭവം സത്യമാണെങ്കില്‍ അത്ഭുതം തന്നെ.

    നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇത് ശിവ വൈഷ്ണവ ക്ഷേത്രം ആയിരുന്നു (ശങ്കരനാരായണന്‍)ഇന്ന് വൈഷ്ണവ ആരാധന യാണ് പ്രാധാന്യം .അക്കാലത്ത് വിദേശ ആക്രമണം ഉണ്ടായപ്പോള്‍ കൊള്ളയടിക്കപ്പെടാതെയിരിക്കാനായി ഇവിടുത്തെ സ്വര്‍ണക്കൊടിമരം ഈ കല്‍വിളക്ക്‌ ഇരുന്ന സ്ഥാനത്ത് കുഴിച്ച്ട്ടുവെന്നും ആരുടേയും ശ്രദ്ധയില്‍പ്പെടാതിരിക്കാനായി ആ ഭാഗത്ത് കല്‍വിളക്ക്‌ സ്ഥാപിച്ചുവെന്നും വിശ്വസിക്കുന്നു ..ദേവപ്രശ്നം വച്ചപ്പോള്‍ ഈ കല്‍വിളക്ക്‌ സ്ഥാനം മാറി തൊട്ടടുത്ത യക്ഷിയമ്പലത്തിനു സമീപം എത്തുമെന്നും അപ്പോള്‍ കുഴിച്ചിടപ്പെട്ട സ്വര്‍ണക്കൊടിമരം ഉയര്‍ന്നു വരുമെന്നും പ്രവചനമുണ്ടായത്രേ. ഏതായാലും ക്ഷേത്രത്തിലെ കല്‍വിളക്ക് സ്വയം നീങ്ങുന്നു എന്നുള്ളത് ഒരു സത്യം തന്നെയാണ്. ആര്‍ക്കും ശാസ്ത്രീയമായി ഇതിന് ഒരു വിശദീകരണം നല്‍കാന്‍ കഴിഞ്ഞിട്ടില്ല.

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *