ചീര കഴിക്കാമോ?
ചീര കഴിക്കാമോ? പലതരം ചീരകളെകുറിച്ചും പലരും പല കഥകളും ഉണ്ടാക്കിയിട്ടുണ്ട്. ചീര കാന്‍സര്‍ വരുത്തും, ചീര ആരോഗ്യകരമല്ല ഇങ്ങനെയൊക്കെ. പക്ഷേ ഒന്നാലോചിച്ചുനോക്കൂ, ചുക ചുകെ വിളഞ്ഞു നില്‍ക്കുന്ന നല്ല ഒന്നാന്തരം ചീര കൊണ്ട് തോരനുണ്ടാക്കി അതൊന്ന് ആസ്വദിച്ചു കഴിക്കുന്ന രംഗം. ചീര പലതരമുണ്ട്. ചീരയുടെ മഹാത്മ്യത്ത കുറിച്ചാണ് ഈ ലേഖനം.
![]() |
പച്ചച്ചീരയും ചുവന്ന ചീരയും |
ആഹാരം ഔഷധമായികൂടി വേണമെന്ന് ആഗ്രഹിക്കുന്ന നാടാണ് ഭാരതം. മരുന്നുകളും, ആശുപത്രികളും ചൂഷണം ചെയ്യുന്ന ഭിഷഗ്വരപ്രമാണിമാരുമില്ലാത്ത ഒരു രാജ്യത്തെ സ്വപ്നം കാണുന്ന വൈദ്യശാഖയാണ് ആയുർവ്വേദം. പലരും കേവലം ആഹാരം നന്നായാൽ ആരോഗ്യം നന്നാകുമെന്നു കരുതി തീറ്റ എന്ന ഒരു വിഷയത്തിൽ മാത്രം ഒതുങ്ങിപ്പോകുമ്പോൾ, സമഗ്രതയുടെ ജീവിത ശാഖയായ ആയുർവ്വേദം 'ദിനചര്യ, രാത്രിചര്യ,ഋതുചര്യ, സദ് വ്രതങ്ങൾ, നല്ല ഭക്ഷണം, നല്ല ഉറക്കം, നല്ല വ്യായാമം, ചിട്ടയോടുകൂടിയ ലൈംഗീക ജീവിതം' തുടങ്ങിയ പ്രാധാന്യമുള്ള വിഷയങ്ങളെപ്പറ്റി ദീർഘവീക്ഷണത്തോടുകൂടിയുള്ള കാഴ്ചപ്പാടുകൾ പ്രദാനംചെയ്തിരിക്കുന്നു.
മനുഷ്യന്റെ ആരോഗ്യം ആഹാരത്തെ ആശ്രയിച്ച് നിൽക്കുന്നു. ആരോഗ്യം നൽകുന്ന ആഹാരം നന്നായി ദഹിക്കും വിധവും, വ്യക്തിക്ക് വേണ്ട ആറ് രസങ്ങൾ യുക്തമായ അനുപാതത്തിൽ ഉള്ളവയും കൂടിയും, താൻ ആഹാരം കഴിക്കുന്ന രാജ്യത്തെ തൽസമയത്തെ കാലാവസ്ഥയിൽ ഉണ്ടാകുന്നതുമായ വസ്തുക്കളെകൊണ്ട് ഉണ്ടാക്കിയത് കൂടിയാകുമ്പോൾ കേവലം വയറ് നിറച്ച് വിശപ്പ് മാറ്റുന്ന അന്നം അമൃതസമാനമായ ഔഷധാന്നമായി പരിണമിക്കുന്നു.
![]() |
പച്ചച്ചീര |
മറ്റ് പച്ചക്കറികളുമായി താരതമ്യം ചെയ്യുമ്പോൾ സൂര്യഭഗവാന്റെ അപാരകൃപനുകർന്ന് വരുന്നവയായ ഇലക്കറികൾ വളരെ ഔഷധഗുണം കൂടിയവയാണ്. സൂര്യശക്തിയുടെ വറ്റാത്ത ഉറവയാണ് ഇലക്കറികൾ. തമിഴ് നാട്ടിലും, കർണ്ണാടകത്തിലും, ആന്ധ്രാപ്രദേശത്തേയും മാർക്കറ്റുകൾ ഒന്നു സന്ദർശിക്കുക 'ചങ്ങലംപിരണ്ഡ, മണിത്തക്കാളി, അരകീര, പരിപ്പ് കീര, മുള്ള് കീര, വല്ലാരച്ചീര, അഗത്തിച്ചീര, വശളച്ചീര, തൂതുവേള ച്ചീര' എന്നിങ്ങനെ വ്യത്യസ്തമായ ഔഷധ ഗുണസമ്പന്നമായ ചീരകളുടെ വിപുലമായ ഒരു നിര നമുക്ക് കാണാനാകും. കേരളത്തിലെ പച്ചക്കറി മാർക്കറ്റുകളിൽ അതിഥിതാരമായി അപൂർവ്വമായി രംഗപ്രവേശനം ചെയ്യുന്ന ഒരു അപ്രധാനതാരമായി ഇലക്കറികൾ മാറിക്കഴിഞ്ഞു.
![]() |
ചീര അവിയല്‍ |
തമിഴ് സംഘകാലകൃതികളിലൊന്നായ പുറനാനൂറിൽ ചീരക്കറികളെക്കുറിച്ച് വർണ്ണിക്കുന്നരംഗങ്ങൾ കാണാം. പഴയകാല പദങ്ങളിലൊന്നായ അടക് എന്ന പദമാണ് ഇലക്കറികളെക്കുറിച്ച് പറയാൻ കവികൾ ഉപയോഗിച്ചിട്ടുള്ളത് (പുറനാനൂറ് 62:13 - 15).
![]() |
പരിപ്പും ചീരയും |
സംഘകാലകൃതികളിലൊന്നായ 'പുറം പൊരുൾ' എന്ന ഗ്രന്ഥത്തിൽ ചീരയെപ്പറ്റി കാണാം. ആണ്ടവൻ രുചിച്ച് ഭുജിച്ച ചീരക്കറിയെ തമിഴ് ഭക്തകവികളിൽ ശ്രേഷ്ഠയായി അതിനെ ദേവാമൃതത്തോട് താരതമ്യപ്പെടുത്തുന്നു.
![]() |
ചീര സൂപ്പ് |
ഭാരതീയ പാചകകലയിൽ വലിയസ്ഥാനമുള്ള ഒന്നാണ് ഇലകൾ. ഒട്ടേറെ വൈവിദ്ധ്യമാർന്ന ഇലക്കറികൾ കൊണ്ട് സമ്പന്നമായ ഒരു ഭൂപ്രദേശമാണ് ഭാരതം. പഴയകാലത്ത് കുടുംബങ്ങളിൽ ഒരു നാളിലെങ്കിലും കറികളിൽ ഒന്നായി ഇലക്കറികൾ ഉണ്ടായിരുന്നു.
![]() |
പരിപ്പും ചീരയും |
ഒട്ടേറെ വലിയ മരുന്നുകൾ തോൽക്കുന്ന രംഗങ്ങളിൽ രുചികരമായ ചില ഇലക്കറികൾ വെടിച്ചീളുപോലെ കയറിപ്പോകുന്നത് കാണാം. ഉദാഹരണത്തിന് - വായിൽ പുണ്ണുണ്ടാകുന്ന മൗത്ത് അൾസർ എന്ന രോഗത്തിൽ മണിത്തക്കാളി അഥവാ കുട്ടിത്തക്കാളിയെന്നറിയപ്പെടുന്ന ചീരക്കറിയുടെ സൂപ്പോ, കറിയോ വെച്ച് കഴിച്ചാൽ ഒരു ദിവസം കൊണ്ട് അത്ഭുതകരമായ മാറ്റമുണ്ടാകും.
![]() |
മൈസൂര്‍ ചീര |
ഔഷധം പ്രവർത്തിക്കുന്നതിനേക്കാൾ വേഗത്തിൽ വായ്പുണ്ണിന് ആശ്വാസം തരുന്നതിൽ മണിത്തക്കാളിയെ വെല്ല് വിളിക്കാൻ പോന്ന ഒരു ഔഷധവും ഭൂമിയിൽ ഇല്ലയെന്ന് ഈ ചീരക്കറി നമ്മളെ അനുഭവത്തിലൂടെ ബോദ്ധ്യപ്പെടുത്തും.
![]() |
ചീരത്തോരന്‍ |
ജലദോഷം, ചുമ എന്നിവയുടെ തുടക്കത്തിൽ തൂതുവേളച്ചീരയുടെ രസം വെച്ച് കുടിച്ചാൽ രണ്ടുനേരത്തെ രസം സേവകൊണ്ട് ജലദോഷം ഓടിയ വഴിയെ നമുക്ക് കണ്ടു പിടിക്കാനാവാത്ത വിധം സദ്ഫലമുണ്ടാകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ