•  


    Kollangodu Palace സഞ്ചാരികളെ വരവേറ്റ് കൊല്ലങ്കോട് കൊട്ടാരം


    സഞ്ചാരികളെ വരവേറ്റ് കൊല്ലങ്കോട് കൊട്ടാരം  

    കോവിഡ് കാലത്തിന്  ശേഷം സഞ്ചാരികളെ വീണ്ടും വരവേൽക്കുകയാണ് തൃശൂര്‍ ചെമ്പുക്കാവിലെ കൊല്ലങ്കോട് കൊട്ടാരം. തുറന്ന് പ്രവർത്തനമാരംഭിച്ച തൃശൂര്‍ നഗരമധ്യത്തിലുള്ള ഈ കൊട്ടാരം ഇപ്പോൾ ന്യൂ ജെൻ ഫോട്ടോ ഷൂട്ടുകളുടെ മികച്ച ലൊക്കേഷനാണ്.

    മനോഹരമായലാൻഡ്സ്കേപ്പും പഴമയും ഒത്തുചേരുന്നതിനാൽ സേവ് ദ ഡേറ്റ്, പോസ്റ്റ് ദ ഡേറ്റ് വീഡിയോഗ്രാഫര്മാരുടെ പ്രിയപ്പെട്ട ഇടമായി മാറിക്കഴിഞ്ഞു. ഷൂട്ടിംഗിന് പ്രവേശന ഫീസ് മാത്രം നൽകിയാൽ മതിയെന്നതും ഗുണകരമാണ്. അടച്ചിടലിന്റെ ബോറടിയിൽ നിന്ന് കുട്ടികളും പുറത്തിറങ്ങി തുടങ്ങിയതിനാൽ കൊട്ടാര വളപ്പിലെ ചിൽഡ്രൻസ് പാർക്കും സജീവമാണ്. ചരിത്രാന്വേഷികൾക്കും ടൂറിസ്റ്റുകൾക്കും ചിത്രരചന പഠിക്കുന്നവർക്കും ഒരുപോലെ സന്ദർശിക്കാവുന്ന കൊട്ടാരത്തിൽ പുരാതനമായ ചിത്രകലാ മ്യൂസിയം,

    ഫോക് ലോർ ഗ്യാലറി എന്നിവയുണ്ട്. മുതിർന്നവർക്ക് 10 രൂപയും കുട്ടികൾക്ക് 5 രൂപയുമാണ് ഫീസ്.

    സംസ്ഥാന പുരാവസ്തുവകുപ്പ് പരിപാലിക്കുന്ന കൊല്ലങ്കോട് കൊട്ടാരത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. കൊല്ലംങ്കോട് രാജവംശത്തിലെ അവസാനത്തെ രാജാവായ വാസുദേവരാജതന്റെ മകൾക്കുവേണ്ടി 1904ൽ പണികഴിപ്പിച്ചതാണ് കൊല്ലംങ്കോട് ഹൗസ് എന്നറിയപ്പെടുന്ന ഈ കൊട്ടാരം.1975-ൽ കെട്ടിടം പുരാവസ്തു വകുപ്പ് ഏറ്റെടുത്തു.

    ചുവർ ചിത്രകലാ മ്യൂസിയവും ഇവിടെ പ്രവർത്തിക്കുന്നു. കൊല്ലംങ്കോട് ഹൗസിൽ ആദ്യകാലത്ത് സജ്ജീകരിച്ച മ്യൂസിയത്തിൽ കൊച്ചി പുരാവസ്തുവകുപ്പ് പര്യവേക്ഷണങ്ങളിലൂടെയും ഖനനങ്ങളിലൂടെയും കണ്ടെത്തിയ പുരാവശിഷ്ടങ്ങളായിരുന്നു പ്രദർശന വസ്തുക്കളായി ഉണ്ടായിരുന്നത്. വകുപ്പിന്റെ കീഴിലുള്ള മ്യൂസിയങ്ങളിൽ ഏറ്റവും കൂടുതൽ പുരാവസ്തു ശേഖരം ഉണ്ടായിരുന്നതും ഇവിടെയായിരുന്നു.


     2005 ൽ പുരാവസ്തു മ്യൂസിയം ശക്തൻതമ്പുരാൻ കൊട്ടാരത്തിലേക്ക് മാറ്റിസ്ഥാപിച്ചു. ഇതോടെ കൊല്ലംങ്കോട് ഹൗസ് ചുമർ ചിത്രങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള മ്യൂസിയവും പഠനകേന്ദ്രവുമായി മാറ്റാൻ സർക്കാർ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പുരാവസ്തു വകുപ്പിന് കീഴിലുള്ള മ്യൂറൽ ആർട്സ് സെന്റർ ഇവിടേക്ക് മാറ്റുകയായിരുന്നു.

    മട്ടാഞ്ചേരി കൊട്ടാരം, വടക്കുന്നാഥ ക്ഷേത്രം, ചെമ്മന്തിട്ട, പുതുക്കാട് പള്ളി, കാഞ്ഞൂർ പള്ളി എന്നിങ്ങനെ കേരളത്തിലെ ആരാധനാലായങ്ങളെയും കൊട്ടാരക്കെട്ടുകളെയും വർണാഭമാക്കുന്ന ചുമർചിത്രങ്ങളുടെ പകർപ്പുകൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. എന്നിവിടങ്ങളിലെ ചുമർചിത്രങ്ങളുടെ പകർപ്പുകൾ ആണ് ഇവിടെയുള്ളത്. കൂടാതെ കൊല്ലംങ്കോട് രാജകുടുംബം സർക്കാരിന് കൈമാറിയ വാസുദേവ രാജയുടെ സ്വകാര്യ ശേഖരത്തിൽ ഉള്ള വിവിധ വസ്തുക്കളും ഇവിടെ പ്രദർശനത്തിനുണ്ട്. 2012 മുതൽ അടഞ്ഞു കിടന്നിരുന്ന മ്യൂസിയം 2018 ജൂൺ 28 നാണ് പുനരുദ്ധാരണത്തിന് ശേഷം ജനങ്ങൾക്ക് തുറന്നു കൊടുത്തത്.

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *