സെക്സ്
ഡോളിനെ കല്യാണം കഴിച്ച സിനിമാ നടന്‍
ഈയടുത്തിടെയാണ് ആ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കേട്ടത്. ഒരു സെക്സ്
ഡോളിനെ പ്രണയം മൂത്ത് ഒരാള്‍ കല്യാണം കഴിച്ചിരിക്കുന്നു. സംഭവം സത്യമാണ്. കസാഖിസ്ഥാനിൽ ബോഡി ബിൽഡറും നടനുമായ യൂറി ടോലോഖോ
ഒരു സെക്സ് ഡോളിനെ വിവാഹം കഴിച്ചത് കഴിഞ്ഞ ആഴ്ചയാണ്. ലോകമൊട്ടാകെ വാർത്തയായി ഈ വിവാഹം.
പലരും സെക്‌സ് ഡോളുകളെ പങ്കാളികളാക്കിയിട്ടുണ്ടെങ്കിലും ഇത്ര ആഘോഷത്തോടെ ഒരു വിവാഹം
നടത്തുന്നത് ആദ്യമായാണ്.
നമുക്ക് പരിചിതമല്ലാത്ത ഒരു ആശയം തന്നെയാണത്. പക്ഷേ സെക്‌സ്
ഡോളുകളുടെ വിൽപ്പനയും ഉപയോഗവും ആഗോളതലത്തിൽ വർദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
പ്രത്യേകിച്ചും ലോക്ക്ഡൗൺ നാളുകളിൽ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ എല്ലാത്തരം സെക്‌സ് ടോയ്‌സിൻ്റെയും
ഓൺലൈൻ വിൽപ്പന വർധിച്ചു. ഇന്ത്യയിൽ 65 ശതമാനം വർധനയാണുണ്ടായത് എന്ന് ഒരു സർവേ കണ്ടെത്തിയിട്ടുണ്ട്.
. ലൈംഗിക ജീവിതത്തിൽ കൂടുതൽ വ്യത്യസ്തത ആഗ്രഹിക്കുന്നവർ മികച്ച സെക്‌സ് ഡോളുകളെയും തിരഞ്ഞെടുക്കാൻ തുടങ്ങി.
ഇത് ഫേക്ക് സെക്സ് ആണെങ്കിലും.
സെക്സ് ഡോളുകള്‍ നല്ല വില നല്‍കേണ്ടി വരും. ശരീരഭാഗങ്ങൾക്ക് മാത്രമായും സെക്സ് ഡോൾസ് ലഭിക്കും, അവയ്ക്ക് ആയിരം
രൂപ മുതൽ വിലയുണ്ട്. പക്ഷേ, പൂർണ്ണരൂപത്തിലുള്ള പാവകളെ സ്വന്തമാക്കണമെങ്കിൽ കുറച്ച്
ചെലവാകും. ആയിരം ഡോളറിന് മുകളിലേക്കാണ് വില. ചിരിക്കാനും സംസാരിക്കാനും പ്രതികരിക്കാനും
കഴിയുന്ന രീതിയിൽ നിർമ്മിച്ചിട്ടുള്ള സെക്‌സ് ജീനി ഡോൾ ബ്രാൻഡ് പാവകളുടെ വില എത്രയെന്നോ?
8000 ഡോളർ, അതായത് ഇതിലൊന്നിനെ വാങ്ങാൻ ആറ് ലക്ഷം രൂപയോളം പൊട്ടിക്കണം എന്ന്!
സെക്സ് ഡോളുകളുടെ വിശേഷങ്ങളെ ആധാരമാക്കി ഞങ്ങള്‍ ചെയ്തിട്ടുള്ള യൂട്യൂബ് വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ. ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ മറക്കരുതേ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ