കോവിഡ് കാലത്തിനുശേഷം ആളുകള്‍ പുതിയ സമ്പാദ്യമാര്‍ഗങ്ങള് തേടുന്ന തിരക്കിലാണ്. പണം കുടുങ്ങിപ്പോകുന്ന റിയല്‍എസ്റ്റേറ്റ് ബിസിനസും നിലയറിയാതെ നില്‍ക്കുന്ന സ്വര്‍ണനിക്ഷേപവും ജനത്തെ ആശങ്കയിലാക്കുന്നു. ഓഹരിവിപണിയാണ് ഇപ്പോള്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന ഘടകം. ഒരു കാര്യം ഉറപ്പാണ്. അടുത്ത ഒരു വർഷത്തിനുള്ളിൽ ഒരുപാട് പുതിയ ആളുകൾ അവരുടെ സമ്പാദ്യം നഷ്ടപെടുത്തും ഓഹരി വിപണിയിൽ. ഒന്നും അറിയാത്തവർ മാർക്കറ്റ് ട്രെന്റിൽ ഇപ്പോൾ അല്പം ലാഭം നേടും. അതാണ് ട്രേഡിംഗ് എന്നു കരുതി ഉള്ള സമ്പാദ്യം കളയും. മിനിമം ഒരു വർഷം എങ്കിലും മാർക്കറ്റിൽ ദിവസവും ട്രേഡ് ചെയ്തു പരിചയം ഇല്ലാത്ത എല്ലാവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം.
1. ആദ്യം നിങ്ങൾ നഷ്ടം സഹിക്കാൻ പറ്റുന്ന ഒരു തുക ഫിക്സ് ചെയ്യുക. Eg: 30000 രൂപ. ഇതു മുഴുവൻ നഷ്ടം വന്നാലും നിങ്ങളെ ഒരു രീതിയിലും ബാധിക്കരുത്.
2. ക്യാഷ് മാർക്കറ്റ്(സ്റ്റോക്ക്‌സ്) മാത്രം തുടക്കത്തിൽ ചെയ്യുക. മിനിമം 6 മാസം ചെയ്തു നിങ്ങളുടെ ഓരോ മാസത്തെയും ലെഡ്ജർ പരിശോദിച്ചു മാത്രം മുന്നോട്ട് പോകാൻ നോക്കുക. നിങ്ങളുടെ 30000 രൂപയെ മിനിമം 5 ആയി വിഭജിക്കുക 6000×5. അതിൽ 4 ഭാഗം മാത്രം ട്രേഡ് ചെയ്യാൻ ഉപയോഗിക്കുക. 6000 വച്ചു 4 സ്റ്റോക്കിൽ ഇൻവെസ്റ്റ് ചെയ്യുക അല്ലെങ്കിൽ 3000 വച്ചു 8 സ്റ്റോക്കിൽ.
3. തുടക്കത്തിൽ നല്ല സ്‌ട്രോങ് സ്റ്റോക്കുകൾ മാത്രം തിരഞ്ഞെടുക്കുക. നിഫ്റ്റി50 സപ്പോർട്ട് ചെയ്യുന്ന സ്റ്റോക്കുകൾ ആയിരിക്കും നല്ലത്. വെറുതെ യൂട്യൂബ്, ഫേസ്ബുക്ക്, ടിപ്പുകൾ എന്നിവയിൽ കിട്ടുന്ന ഷെയറുകളിൽ ഇൻവെസ്റ്റ് ചെയ്യാതിരിക്കുക. അവ ചിലപ്പോൾ പ്രോഫിറ്റ് തരും. പക്ഷെ എപ്പോളും കിട്ടില്ല എന്നോർക്കുക.
3. ഓരോ ട്രേഡും സപ്പോർട്ട്/റെസിസ്റ്റൻസ് ലെവലിൽ മാത്രം എടുക്കുക. അത് കണ്ടു പിടിക്കാൻ പഠിക്കുക. പഠിച്ചിട്ട് മാത്രം പൊസിഷൻ എടുക്കുക. സ്റ്റോക്ക് ഹോൾഡിങ് ഡെയിലി ചാർട്ടിൽ നോക്കി മാത്രം ചെയ്യുക. ഇൻഡിക്കേറ്റർ നോക്കി ട്രേഡ്‌എടുക്കരുത്. സപ്പോർട്ട് ആൻഡ് റെസിസ്റ്റൻസ് ആണ് പ്രധാനം.
4. ഏതു പൊസിഷൻ എടുക്കുമ്പോളും മാക്സിമം റിസ്ക് കണക്കാക്കുക. Eg: 30000 രൂപക്ക് ട്രേഡ് ചെയ്യുമ്പോൾ ഒരു 600 രൂപ വരെ ഒരു പൊസിഷനിൽ മാക്സിമം നഷ്ടം സഹിക്കുക. ബ്രോക്കറേജ് ഉൾപ്പെടെ 600 രൂപ നഷ്ടം വന്നാൽ ആ പൊസിഷൻ ഒഴിവാക്കുക. എടുത്ത പൊസിഷൻ തെറ്റി എന്ന് തോന്നിയാൽ അപ്പോൾ തന്നെ എക്സിറ്റ് ആകുക. ഒരു ട്രേഡിൽ മിനിമം 1200 രൂപ എങ്കിലും പ്രൊഫിറ്റ് എടുക്കുക സ്റ്റോക്ക് ഹോൾഡിങ് ചെയ്യുമ്പോൾ.
5. നിങ്ങളുടെ പൊസിഷൻ സൈസ് മനസിൽ വക്കുക. Eg റിലയൻസിൽ 6000 രൂപ ഇൻവെസ്റ്റ് ചെയ്യുന്ന ഒരാൾ മാക്സിമം എടുക്കാവുന്ന ഷെയർ 2 എണ്ണം ആണെന്ന് പറയുമ്പോൾ ചിരി വരാം എങ്കിലും അതാണ് സത്യം. അതിനെ ഉൾക്കൊള്ളുമ്പോൾ ആണ് മാനസികമായി നിങ്ങൾ തയ്യാറാകുന്നത്.
6. ട്രേഡിങ് നിങ്ങളുടെ പ്രൊഫഷൻ ആയി മാറ്റാൻ തോന്നുന്നുവെങ്കിൽ അതിനായി 2 വർഷം മാറ്റി വക്കാൻ തയാറാകുക. അതും 6 മാസം എങ്കിലും ട്രേഡ് ചെയ്തു നിങ്ങളുടെ ലെഡ്ജർ ബാലൻസ് തുടർച്ചയായി പ്രൊഫിറ്റ് ആണെങ്കിൽ മാത്രം.
7. ഫ്യൂച്ചർ&ഓപ്ഷൻസ് ----- തുടക്കക്കാർ മറന്ന് കളയുക അങ്ങനെ ഒരു കാര്യം. പഠിക്കാൻ ശ്രമിക്കുക. പക്ഷെ ട്രേഡ് ചെയ്യരുത് നിങ്ങൾ ക്യാഷ് മാർക്കറ്റിൽ പെർഫെക്ട് ആകുന്ന വരെ.
8. ട്രേഡിങ് എളുപ്പം പണം ഉണ്ടാക്കാൻ പറ്റുന്ന ഒരു കാര്യമല്ല. ആണ് എന്ന് ചിന്തിക്കുന്നവർ അനുഭവിച്ചു പഠിക്കും. എന്നാൽ നിങ്ങൾ ചിന്തിക്കുന്നതിലും അധികം പണം ഉണ്ടാക്കാം മാർക്കറ്റിൽ നിന്നും പക്ഷെ അതിന് പഠനം അത്യാവശ്യമാണ്. ഓർക്കുക 20000 രൂപ ശമ്പളം കിട്ടാൻ 4 വർഷം പഠിക്കണം. മിനിമം 6 ലക്ഷം വരെ മുടക്കണം. അത്രയും ലാഭം ബിസിനസ്സിൽ നിന്നു കിട്ടണമെങ്കിൽ നല്ല അധ്വാനവും മുതൽ മുടക്കും വേണം. ഇതെല്ലാം ഉണ്ടെങ്കിലും വിജയിക്കുന്നവരുടെ എണ്ണം കുറവാണ് എന്നും ചിന്തിക്കുക.
9. പണം വരും പോകും എന്നൊക്കെ പറയാൻ എളുപ്പം ആണ്. പോയാൽ വരാൻ അല്പം പാടാണ് എന്ന് ചിന്തിച്ചാൽ നമുക്കു കൊള്ളാം
സജത് മോഹൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ