•  


    ഇന്ത്യന്‍ റോബിന്‍ ഹുഡ് താന്തിയ ഭില്ലിന്‍റെ കഥ

     ഇന്ത്യന്‍ റോബിന്‍ ഹുഡ് താന്തിയ ഭില്ലിന്‍റെ കഥ

    പാതിപോ മലനിരകളിലെ കൊടുംവനങ്ങള്‍ കേന്ദ്രീകരിച്ച് തന്‍റെ ഗോത്രവര്‍ഗ്ഗക്കാരേയും കൂട്ടി വെള്ളക്കാര്‍ക്കെതിരെ പോരാടിയ താന്തിയ ഭില്‍ എന്ന വീരനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ബൃഹത്തായ പങ്കുവഹിച്ച ഒരു ഗോത്രവീരനാണ് താന്തിയ ഭില്‍. നേര്‍ക്കു നേരേ പോരാടാനുള്ള ശേഷിയില്ലാതിരുന്ന ഭില്ലുകള്‍ എന്ന ഗോത്രവര്‍ഗവിഭാഗം ഗറില്ലാ യുദ്ധമുറകളാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രയോഗിച്ചത്. വെള്ളക്കാര്‍,അവരുടെ ഒറ്റുകാര്‍,പറ്റുകാര്‍,ദല്ലാളര്‍ ഇവരെ താന്തിയയും കൂട്ടരും ചെറുത്തു നിന്നു.വെള്ളക്കാക്കാര്‍ അടക്കി വെച്ചിരിക്കുന്ന മുതലുകള്‍ കൊള്ളയടിച്ചു അവരുടെ ആക്രമണങ്ങള്‍ക്ക് ചുട്ട മറുപടി കൊടുത്തു.ബ്രിട്ടീഷ് തോക്കുകള്‍  തട്ടിയെടുത്ത് പ്രയോഗിക്കാനും പഠിച്ചു.ട്രഷറികളും ഗോഡൗണുകളും കൊള്ളയടിച്ചു കിട്ടിയ മുതലുകള്‍ കനത്ത നികുതിഭാരത്താല്‍ പട്ടിണിയിലായ കര്‍ഷകര്‍ക്കിടയിലും പാവപ്പെട്ടവര്‍ക്കിടയിലും വിതരണം ചെയ്തു.


    മധ്യപ്രദേശിലെ കിഴക്കന്‍ നിമാറിലെ (ഇന്നത്തെ ഖാണ്ഡ്യാ ജില്ല) ഗോത്രവര്‍ഗ്ഗക്കാരാണ് ഭില്‍.1857ലെ സ്വാതന്ത്ര്യസമരങ്ങള്‍ക്കും മുന്‍പേ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്നു വന്ന ബഹുജന-ബഹുമുഖ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ച പോലെ 57-ലഹളയ്ക്ക് ശേഷവും ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി വന്ന വിഭാഗക്കാരായിരുന്നു ഭില്‍ ഗോത്രം.

    1857ലെ പുകള്‍പെറ്റ സ്വാതന്ത്ര്യ കലാപത്തോടെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധീശ്വത്തിന് മേലെ ബ്രിട്ടീഷ് രാജ്ഞിയുടെ  നിഴല്‍ പരന്നു.ഈസ്റ്റ് ഇന്ത്യാ കമ്പനി തുടര്‍ന്നു വന്ന അന്യായമായ ചുങ്കപ്പിരിവുകളും കച്ചവടച്ചതികളും പുതിയ ഭരണത്തിലും തുടര്‍ന്നു.ചൂഷണങ്ങളും ചുങ്കപ്പിരിവും കൊണ്ട് പല ഗോത്രവര്‍ഗ്ഗങ്ങളും വലഞ്ഞു.അവരില്‍ ചിലര്‍ വെള്ളക്കാര്‍ക്കെതിരെ തക്കം പാര്‍ത്തിരുന്ന് ചെറുതും വലുതുമായി ആക്രമണങ്ങള്‍ നടത്തി വന്നു.

    അക്കൂട്ടത്തിലൊരാളാണ് താന്തിയഭില്‍. 1840കളുടെ ആദ്യത്തില്‍ മധ്യപ്രദേശിലെ ഭില്‍ ഗോത്രത്തില്‍ ജനിച്ച താന്തിയ കൃഷി ചെയ്തും പുകയിലയും കാട്ടുല്‍പ്പന്നങ്ങളും ശേഖരിച്ച് വിറ്റുമാണ് കഴിഞ്ഞിരുന്നത്.ചൂഷക വ്യവസ്ഥകളോട് ഭില്ലുകള്‍ പ്രതികരിച്ചു തുടങ്ങി.പതിയെ പതിയെ താന്തിയയും സമരത്തിലിറങ്ങി.1874ല്‍ താന്തിയയ്ക്ക് ജയില്‍ശിക്ഷ ലഭിച്ചു.ഒരു വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ താന്തിയ തന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു.പാതിപോ മലനിരകളിലെ കൊടുംവനങ്ങള്‍ കേന്ദ്രീകരിച്ച് തന്‍റെ ഗോത്രവര്‍ഗ്ഗക്കാരേയും കൂട്ടി വെള്ളക്കാര്‍ക്കെതിരെ പോരാടി.നേര്‍ക്കു നേരേ പോരാടാനുള്ള ശേഷിയില്ലാതിരുന്ന ഭില്ലുകള്‍ ഗറില്ലാ യുദ്ധമുറകളാണ് പ്രയോഗിച്ചത്.വെള്ളക്കാര്‍,അവരുടെ ഒറ്റുകാര്‍,പറ്റുകാര്‍,ദല്ലാളര്‍ ഇവരെ താന്തിയയും കൂട്ടരും ചെറുത്തു നിന്നു.വെള്ളക്കാക്കാര്‍ അടക്കി വെച്ചിരിക്കുന്ന മുതലുകള്‍ കൊള്ളയടിച്ചു അവരുടെ ആക്രമണങ്ങള്‍ക്ക് ചുട്ട മറുപടി കൊടുത്തു.ബ്രിട്ടീഷ് തോക്കുകള്‍  തട്ടിയെടുത്ത് പ്രയോഗിക്കാനും പഠിച്ചു.ട്രഷറികളും ഗോഡൗണുകളും കൊള്ളയടിച്ചു കിട്ടിയ മുതലുകള്‍ കനത്ത നികുതിഭാരത്താല്‍ പട്ടിണിയിലായ കര്‍ഷകര്‍ക്കിടയിലും പാവപ്പെട്ടവര്‍ക്കിടയിലും വിതരണം ചെയ്തു വന്നു.


    താന്തിയയുടെ അചഞ്ചലമായ ധൈര്യവും വീര്യവും ജനങ്ങളെ അദ്ദേഹത്തിലേക്കടുപ്പിച്ചു.ഭില്‍ ഗോത്രത്തിന്‍റെ നേതാവായി അദ്ദേഹം വളര്‍ന്നു.എല്ലാവരും അദ്ദേഹത്തെ താന്തിയാ മാമ എന്നു ബഹുമാനത്തോടെ വിളിച്ചു.1874 മുതല്‍ 1888 വരെയുള്ള കാലത്ത് ഭില്‍ ഗോത്രത്തില്‍ നിന്നും ബ്രിട്ടീഷുകാര്‍ക്ക് കനത്ത വെല്ലുവിളിയുയര്‍ത്തി താന്തിയ ഭില്‍ അഥവാ താന്തിയാ മാമ. ഇന്ത്യന്‍ റോബിന്‍ ഹുഡ് എന്നാണദ്ദേഹം അറിയപ്പെട്ടത്.

    ഭില്‍ ഗോത്രക്കാരുടെ പ്രധാന ആയുധം ഗോഫന്‍ (Gofan) എന്ന് വിളിക്കുന്ന ചുഴറ്റ് കവണയായിരുന്നു.നീളമുള്ള കവണക്കച്ചയില്‍ കല്ല് വെച്ച് ചുഴറ്റി എറിയുന്ന ഒരു തരം ആയുധം.ഒപ്പം വാളുകളും,അമ്പും വില്ലും, പണിയായുധങ്ങളും എല്ലാം  ഈ സമരത്തില്‍ അവര്‍ ഉപയോഗിച്ചു.താന്തിയ പല തവണ ബ്രിട്ടീഷ് സൈന്യത്തിന്‍റെയും ബ്രിട്ടീഷ്-ഇന്ത്യന്‍ പോലീസിന്‍റെയും പിടിയിലായി.ക്രൂരമായ മര്‍ദ്ദനമുറകള്‍ പ്രയോഗിക്കപ്പെട്ട് പല തവണ അദ്ദേഹം മൃതപ്രായനായി.പല തവണകളായി അദ്ദേഹം ജയില്‍ ചാടി രക്ഷപെട്ടു.ഓരോ തവണ പിടിയിലായി രക്ഷപെടുമ്പോഴും താന്തിയ കൂടുതല്‍ അപകടകാരിയായ സമരഭടനായി മാറി.താന്തിയ പിടിയിലാവുന്ന സമയങ്ങളിലും അദ്ദേഹത്തിന്‍റെ ഉറ്റ അനീയായികളായ ദിപ്യ ഭില്‍,ബിജ്ന്യ ഭില്‍ ഇവരുടെ നേതൃത്വത്തില്‍ ആക്രമണങ്ങള്‍ തുടര്‍ന്നു വന്നു.

    ഒരിക്കല്‍ താന്തിയയെ അറസ്റ്റ് ചെയ്യാനായി ഒരു ബ്രിട്ടീഷ് ഓഫീസര്‍ ഗോത്രവര്‍ഗ്ഗക്കാരുടെ ഗ്രാമത്തിലെത്തി.രണ്ടോ മൂന്നോ ഉദ്യോഗസ്ഥരും അവരുടെ പെട്ടി ചുമക്കാന്‍ ഒരു കൂലിക്കാരനും സംഘത്തിലുണ്ടായിരുന്നു.താന്തിയയുടെ വീട്ടിലെത്തിയ സംഘം കുറേ തിരഞ്ഞെങ്കിലും കണ്ടെത്താനാവാതെ തിരികെ പോവാനൊരുങ്ങിയപ്പോള്‍ അവരുടെ കൂലിക്കാരന്‍ - 'എന്താ സാഹേബ്,എന്നെ അറസ്റ്റ് ചെയ്യുന്നില്ലേ'..അത്ര നേരം അവരുടെ ചുമടും താങ്ങി ഒപ്പമുണ്ടായിരുന്നത് താന്തിയാ മാമ ആയിരുന്നെന്ന് തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥര്‍ പരിഭ്രമിച്ച് സ്ഥലം വിട്ടുവെന്നൊരു കഥയുണ്ട്.നേരായാലും കഥയായാലും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ അടയാളങ്ങള്‍ ബാക്കി വെച്ചും വയ്ക്കാതെയും കടന്നു പോയ ആയിരങ്ങള്‍ ശേഷിപ്പിച്ച രക്തസാക്ഷ്യത്തിനും അഭിമാനത്തിനും വീര്യത്തിനും പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല.


    താന്തിയാ ഭില്ലിനെ പിടികൂടാനായി നടത്തിയ റെയ്ഡുകളില്‍ അദ്ദേഹത്തിന്‍റെ ഗോത്രവര്‍ഗ്ഗക്കാരും അനുകൂലികളും ക്രൂരപീഠനങ്ങള്‍ക്കിരയായി വന്നു.നൂറു കണക്കിന് പേരെ അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കി.

    1888ല്‍ ഭിപ്യയും ബിജ്ന്യയും അറസ്റ്റിലായി.ഭിപ്യ തടവു ചാടി രക്ഷപെട്ടെങ്കിലും ബിജ്ന്യയ്ക്ക് തൂക്കിലേറാനായിരുന്നു വിധി.

    അടുത്ത വര്‍ഷം തന്നെ താന്തിയയും പിടിയിലായി.ഒത്തു തീര്‍പ്പിനെന്ന പേരില്‍ കെണിയില്‍ പെടുത്തി പിടികൂടിയ താന്തിയാ ഭില്ലിന് മേല്‍ കൊലപാതകം,മോഷണം,രാജ്യദ്രോഹ കുറ്റങ്ങള്‍ ചുമത്തി  തൂക്കിലേറ്റി വധിച്ചു.രക്ഷാബന്ധന്‍ ദിവസത്തില്‍ താന്തിയയ്ക്ക് രക്ഷ കെട്ടാനെത്തിയ സ്ത്രീയുടെ ഭര്‍ത്താവ് ഒറ്റു കൊടുത്തതാണെന്നും പറയപ്പെടുന്നു.

    വര്‍ഷങ്ങള്‍ക്ക് ശേഷം 2017ല്‍ ഭില്ലുകള്‍ രാജ്യശ്രദ്ധ നേടിയ ഒരു സംഭവമുണ്ടായി.കശ്മീരില്‍ സംഘര്‍ഷവും വിഘടനവാദികളുടെ കല്ലേറും കൊടുമ്പിരി കൊണ്ടിരുന്ന നാളുകള്‍.ഭില്‍ ഗോത്രക്കാര്‍ ഇന്ത്യന്‍ പ്രധാധമന്ത്രിയ്ക്ക് ഒരു കത്തെഴുതി,അവരുടെ ആവശ്യം ഇതായിരുന്നു.തങ്ങളെ കശ്മീരിലേക്കയക്കുക,ഇന്ത്യന്‍ സൈന്യത്തിനെ കല്ലെറിയുന്നവരെ നേരിടാന്‍ തങ്ങള്‍ക്കൊരു അവസരം നല്‍കുക.

    കശ്മീരിലെ കല്ലേറുകാര്‍ എറിയുന്നതിന്റെ പതിന്മടങ്ങ് നാശം തങ്ങളുടെ ഗോഫന്‍ ഏറുകൊണ്ട് അവര്‍ക്കുണ്ടാവുമെന്നും അവര്‍ ആവേശത്തോടെ പറഞ്ഞു.

    ''വിഘടനവാദികള്‍ കശ്മീരില്‍ സൈനികരെ അപമാനിക്കുന്നത് ടിവിയിലും സോഷ്യല്‍ മീഡിയയിലും കണ്ടിട്ട് സഹിക്കുന്നില്ല. അവരോടു പോരാടാന്‍ ഞങ്ങള്‍ തയാറാണ്.പോരാട്ടം പുത്തരിയല്ല ഞങ്ങള്‍ക്ക്.ബ്രിട്ടിഷ് ഭരണത്തിനെതിരെ പോരാടിയ ഗോത്രത്തലവന്‍ താന്തിയ ഭില്ലിന്റെ ഓര്‍മ്മ മാത്രം മതി അതിന ഒരിക്കല്‍ക്കൂടി രാജ്യത്തിനായി പോരാടാന്‍ അവസരം വേണം'' - ഭില്‍ നേതാവ് ബഹാദൂര്‍ ഹട്ടില്ല അന്ന് മാധ്യമങ്ങളോട് പറഞ്ഞതാണ്.


    കടപ്പാട്

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *