•  


    ഹഗിയ സോഫിയ മതാധിനിവേശഭ്രാന്തിന്‍റെ ക്രൂരത


    ഹഗിയ സോഫിയ മതാധിനിവേശഭ്രാന്തിന്‍റെ ക്രൂരത
     തുര്‍ക്കിയിലെ ഹഗിയ സോഫിയ എന്ന ബൈസന്റൈൻ ക്രിസ്ത്യൻ കത്തീഡ്രൽ തുർക്കിഷ് പ്രസിഡന്റ് ഉർദുഗാൻ മുസ്ലിം പള്ളി ആക്കി മാറ്റിയതിനെ മതേതര ജനാതിപത്യ കാഴ്ചപ്പാട് ഉള്ളവരുടെ നാവുകളൊന്നും പൊന്തിക്കാണുന്നില്ല.  രാഷ്ട്രീയ ഭിക്ഷാംദേഹികളായ സാംസ്കാരിക നായകരൊക്കെ എവിടെപ്പോയൊളിച്ചു? വര്‍ത്തമാനകാലത്തിലെ ഏറ്റവും വലിയ മതഭ്രാന്തിന്‍റെ ഭീകര കാഴ്ചയല്ലേ അത്.
    ആഹ്ലാദം പ്രകടിപ്പിക്കുന്ന ജിഹാദി സംഘങ്ങള്‍ 
    മതാധിനിവേശ പടയോട്ടങ്ങള്‍ നടത്തുകയും രാജ്യങ്ങള്‍ പിടിച്ചടക്കുകയും ഇതര മതസ്ഥരുടെ ആരാധാനാലയങ്ങള്‍ ഇടിച്ചുുനിരത്തുകയോ സ്വന്തം ആരാധാന സ്ഥലങ്ങളായി മാറ്റപ്പെടുകയോ ചെയ്തിരുന്ന ചരിത്രകാലത്തെ പുനര്‍നിര്മിക്കാനാണ് മതതീവ്രവാദ ശക്തികള്‍ ശ്രമിക്കുന്നത്. ആധുനിക കാലഘട്ടത്തില്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനും പ്രോത്സാഹിപ്പിക്കപ്പെടാതിരിക്കാനും പുതുജനത ശ്രമിക്കണം. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ അന്തരീഷം തെറ്റായ രീതിയിലുള്ളതാണ്. വര്‍ഗീയതയെ ചെറുക്കീന്‍ യത്നിക്കേണ്ട ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ജിഹാദി വര്‍ഗീയതയുടെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. പുരോഗമനത്തിനുവേണ്ടി സംസാരിക്കേണ്ട സാംസ്കാരിക പ്രവര്‍ത്തകരുടെ നാവുകള്‍ ഇവര്‍ ബന്ധിച്ചിരിക്കുന്നു.
    ഹഗിയ സോഫിയ

    ഏഴാം നൂറ്റാണ്ട് മുതൽ ഇസ്ലാം ഏഷ്യയിൽ  അറേബിയയിൽ പിച്ച വച്ച കാലം മുതൽ യുദ്ധങ്ങളുടെയും, പിടിച്ചടക്കലിന്റേം നാന്ദി കുറിച്ച് തുടങ്ങിയിരുന്നല്ലോ. ഉമറിന്റ കാലഘത്തിൽ ആരംഭിച്ചു ദിമ്മി വ്യവസ്ഥ അതായത് ഇസ്ലാം അല്ലാത്ത മറ്റു മതസ്ഥർ ജൂതരും, ക്രിസ്ത്യാനികളും ഇന്ത്യയില്‍ ഹിന്ദുക്കളും രണ്ടാം തരം പൗരന്മാരായി നിശ്ചിത സ്വാതന്ത്ര്യത്തിൽ ജസിയ എന്ന നികുതി നൽകി ഭയപ്പെട്ട് ജീവിക്കേണ്ടി വരുന്ന അവസ്ഥ അതായിരുന്നു ദിമ്മ വ്യവസ്ഥ. ഉമറിന് ശേഷം ഈ വ്യവസ്ഥയും ഇല്ലാതായി അവർ അരക്ഷിതാവസ്ഥയിൽ എത്തി പിന്നെ എന്ത് സംഭവിച്ചു എന്നു സൂചിപ്പിക്കണ്ടല്ലോ.
    പള്ളിയിലെ ക്രിസ്ത്യന്‍ ചുവര്‍ചിത്രങ്ങള്‍

    അബ്ബാസിദ്, ഉമയ്യദ് കാലഘത്തിനു ശേഷം തുർക്കി കേന്ദ്രികരിച്ചു ആണല്ലോ ഇസ്ലാമിനെ നിയന്ത്രിച്ചത്.ഇസ്ലാം കേന്ദ്രികൃത ഭരണം ഖിലാഫത് വികസിപ്പിക്കാൻ തടസം ആയി നിന്നത് ബൈസന്റൈൻ സാമ്രാജ്യം ആയിരുന്നു.കോൺസ്റ്റാന്റിനോപ്പിൾ കേന്ദ്രികരിച്ചു നടന്ന ബൈസന്റൈൻ സാമ്രാജ്യത്തെ നിരവധി തവണ അക്രമിച്ചെങ്കിലും മഹമെദ് 1 സുൽത്താന് പരാജയം മാത്രം ആയിരുന്നു ഫലം കോൺസ്റ്റാന്റിനോപ്പിൾ ഭൂപ്രകൃതിയും, ശക്തമായ കോട്ടയും തുർക്കികൾക്കു വിലങ്ങു തടിയായി.സുൽത്താൻ മഹമെദ് 1 കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കാൻ കഴിയാത്ത മോഹവുമായി മരണപെട്ടു. മരണശേഷം  21 വയസുകാരൻ മഹമെദ് 2 സുൽതാൻ ആയി അധികാരം ഏറ്റു 1453 ഇൽ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ ഏതാണ്ട് 1500 വർഷം പഴക്കം ഉള്ള ബൈസന്റൈൻ സാമ്രാജ്യത്തിനു അന്ത്യം കുറിച്ചതോടെ  ഹഗ സോഫിയ ഉടൻ തന്നെ സുൽത്താൻ  മുസ്ലിം പള്ളിയാക്കി മാറ്റി അതിലെ ചിത്രപ്പണികൾ നശിപ്പിക്കുകയും,  കുരിശുകൾ പിഴുതു മാറ്റുകയും,  മിനാരങ്ങൾ നിർമിക്കുകയും ചെയ്തു.
    ഇസ്ലാമിക ചിഹ്നങ്ങള്‍ ചേര്‍ത്ത് പുതുക്കി പണിതപ്പോള്‍
    ഇതുകൊണ്ടും നിന്നില്ല കോൺസ്റ്റാന്റിനോപ്പിളിനെ  ഇസ്താൻബുൾ എന്നു നാമകരണം ചെയ്ത് ഇസ്ലമികവത്കരണം ആരംഭിച്ച സുൽത്താൻ നഗരത്തിലെ മുസ്ലിം ജനസംഖ്യ വർധിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു.പിന്നീട് അങ്ങോട്ട്‌ ക്രിസ്ത്യൻ ജനസംഖ്യ കുറയുന്നതാണ് ചരിത്രത്തിൽ കാണാൻ സാധിക്കുന്നത്. 1800  അവസാനങ്ങളിൽ തുടങ്ങി ഏതാണ്ട് 15 ലക്ഷത്തോളം  അർമേനിയൻ ക്രിസ്ത്യൻ വംശജരെ കൂട്ടക്കൊല ചെയ്ത തുർക്കിയെ വംശ ഹത്യ നടത്തിയ രാജ്യമായി ലോകം വിധി എഴുതി. അവിടുന്ന് കമൽ പാഷ അതാ തുർക്കിന്റെ  നേതൃത്വം ജനാധിപത്യ മതേതര സ്വഭാവത്തിലേക് തുർക്കിയെ വഴി പിടിച്ചു നടത്തുന്ന കാഴ്ചയാണ് കണ്ടത് സോവിയറ്റു യൂണിയനുമായി അടുപ്പം പുലർത്തിയത് കമ്യൂണിസത്തെ ജിഹാദ് പ്രചരിപ്പിക്കാനുള്ള ഉപാധിയാക്കാന്‍ കഴിഞ്ഞു. അതിന്‍റെ സ്വാധീനം അവരുടെ പതാകയിലും പ്രകടമാണ്. ജിഹാദി സംഘങ്ങളെ ചൈന പോലുള്ള കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ പ്രോത്സാഹിപ്പിക്കന്നതും ഉപയോഗിക്കുന്നതും നാം കാണുന്നതാണ്. മതത്തെ പൂർണമായും രാഷ്ട്രീയത്തിൽ നിന്നെ അകറ്റി നിർത്താൻ അതാ തുർക്കിനു കഴിഞ്ഞില്ല. ഇന്ന് തുർക്കി വീണ്ടും ഒരുഗോത്ര മത തലവന്റെ കീഴിലാണ്. തുർക്കിയിലെ തെരഞ്ഞെടുപ്പിൽ വൻതോതിൽ കൃത്രിമങ്ങൾ നടന്നു എന്നു പറയപ്പെടുന്നു.
    ആഹ്ലാദം പ്രകടിപ്പിക്കുന്ന ജിഹാദി സംഘങ്ങള്‍ 
    തുര്‍ക്കിയെ ബ്രിട്ടന്‍ ആക്രമിച്ചതിനാണ് ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനം അരങ്ങേറിയതും മതപ്രക്ഷോഭങ്ങള്‍ ഉണ്ടായതും. അതിന്‍റെ ഭാഗായമായാണ് 1921 ല്‍ കേരളത്തില്‍ മാപ്പില ലഹള ഉണ്ടാവുകയും അതിന്‍റെ മറവില്‍ ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെടുകയും ചെയ്തത്. ആ കലാപം നയിച്ച വ്യക്തിയെ നായകനാക്കി ഒരു സിനിമ ഉണ്ടാകാന്‍ പോകന്നതിനെ ചൊല്ലി വലിയ വിവാദങ്ങള്‍ അടുത്തിടെ ഉണ്ടായിരുന്നു. ഇപ്പോള്‍ സ്വപ്നയുടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടകേസ് ഐഎന്‍എ അന്വഷിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൂടി ഉള്‍പ്പെട്ട ഈ കേസ് ഇസ്ലാമിക തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സര്ക്കാര്‍ തലത്തില്‍ കുടപിടിക്കുന്നുവോ എന്ന ചോദ്യം കൂടി  ഉയര്‍ത്തുകയാണ്. ഇന്ത്യയിലെ ഇടതുപക്ഷത്തെ ഇസ്ലാമിക ജിഹാദി സംഘങ്ങള്‍ വിഴുങ്ങിയതിന്റെ അനുരണനങ്ങള്‍ ഇനി പുറത്തുവരാനിരിക്കുന്നതേയുള്ളൂ. കേരളത്തില്‍ Islamic State തീവ്രവാദികളുടെ സാന്നിധ്യം ഉണ്ട് എന്ന് യുഎന്‍ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവന്നതേയുള്ളൂ.

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *