ലോണ്‍ എടുക്കുന്നതിന് മുമ്പ്...
സ്വന്തമായി വീട് ഏതൊരാളുടേയും സ്വപ്നമാണ്. പക്ഷേ ആ സ്വപ്നത്തിലേക്ക് എത്താന്‍ കടമ്പകള്‍ ഏറെയാണ്. ലോണ്‍ ആണ് പലരും കാണുന്ന മാര്‍ഗം. വീട് വയ്ക്കാന്‍ ലോണ്‍ എടുക്കാന്‍ നടക്കുവാണോ. ലോണ്‍ എടുക്കുന്നതിന് മുമ്പ് കുറച്ചാലോചിക്കണം.
ശശാങ്കന്‍റെ സ്വപ്നമാണ് വീട്. ശശാങ്കന്‍ സുഹൃത്തായ ഭഗീരഥനെ കണ്ടുമുട്ടുന്നു. സംഭാഷണമധ്യേ ശശാങ്കന്‍ പറഞ്ഞു
ഒരു വീട് നോക്കീട്ടുണ്ട്..
കയ്യീ കാശുണ്ടോ.?
കുറച്ചുണ്ട്.. ബാക്കി ലോണെടുക്കാം..
എത്രാ വീടിന്റെ വില?
ഒരു 50 ലക്ഷം വരും
കയ്യിലെത്രയുണ്ട്..?
ഒരു 10 കാണും.... ഒരു 40 ലോണെടുക്കണം.. അതിപ്പോ വീട് പണയം വെച്ചാ bank 80% ലോൺ തരും. അപ്പൊ പ്രശ്‌നമില്ല. 15 വർഷത്തേക്ക് കാലാവധി കിട്ടും
എത്രാ പലിശ??
8.50 ശതമാനം....
40 ലക്ഷത്തിന് 8.5% പലിശ കണക്കാക്കിയാൽ 340000 രൂപാ. അപ്പൊ 15 വർഷത്തിന്.. 51 ലക്ഷം രൂപ പലിശ !!
എന്ത്??
അതെ.. 50 ലക്ഷം രൂപയുടെ വീടിന് 15 വർഷത്തേക്ക് 51 ലക്ഷം രൂപ പലിശ. മൊത്തം 15 വർഷത്തിൽ 91 ലക്ഷം രൂപ അടയ്ക്കണം.
ഏയ്.. അത്രേയൊന്നും വരില്ല
അത്രേം തന്നെ വരും... 50 ലക്ഷം രൂപേടെ വീടിന് 91 ലക്ഷം രൂപ അടയ്ക്കണം 15 വർഷത്തിനുള്ളിൽ.
മാസം വീട്ടുവാടക 10-15000 രൂപാ വരും..
ഈ വീട് വാങ്ങിയാൽ മാസം 50000 രൂപാ അടവ് വരും.. അത്രേം അടയ്ക്കാനുള്ള വരുമാനമുണ്ടോ?
കച്ചോടമല്ലേ... നടക്കും..
സ്വന്തം വീട് എന്നത് ഒരു സ്വപ്നമാണ്. പക്ഷെ 8.5 % പലിശക്ക് കടമെടുത്ത് വീട് വാങ്ങിയാൽ വീടിന്റെ ഇരട്ടി വില 15 വർഷത്തിനകം നൽകണം. അതിനിടയ്ക്ക് എന്തെങ്കിലും ഒരു വീഴ്ച സംഭവിച്ചാൽ തിരിച്ചടവ് മുടങ്ങും. ഭാര്യേടെ കെട്ടുതാലി വരെ വിറ്റാലും കടം വീടില്ല. അവസാനം ബാങ്ക് ജപ്തി ചെയ്യാൻ വരും. വിൽക്കാൻ പോയാൽ വാങ്ങാനും ആളുണ്ടാകില്ല. ആളുണ്ടായാൽ തന്നെ പാതി വിലക്ക് ചോദിക്കും... അവസാനം ഒരു ഗതിയും പരഗതിയും ഇല്ലെങ്കിൽ വീടിനുള്ളിൽ ഒരു കയറിൽ ജീവിതം അവസാനിക്കും..
ലോണ്‍ തരാന്‍ എല്ലാ ബാങ്കുകള്‍ക്കും സന്തോഷമാണ്... അടവ് തെറ്റിയാൽ വീട് മാത്രമല്ല അവർ കൊണ്ടുപോവുക.. നമ്മുടെ ജീവിതവും ജീവനും കൂടെയാണ്..
വാല്‍ക്കഷണം - കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും കൂടി വലിയ കൊട്ടിഘോഷത്തോടെയാണ് ലോക്ക്ഡൗണ്‍ കാലയളവില്‍ ലോണ്‍ അടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചത്. പക്ഷേ ഇതുകൊണ്ട് ബാങ്കുകള്‍ക്ക് പലിശയും കൂട്ടുപലിശയും കൂട്ടിക്കിട്ടുമെന്നല്ലാതെ ഉപഭോക്താക്കള്‍ക്ക് യാതൊരു പ്രയോജനവും ഇല്ല. പലിശ ഇളവ് ഉണ്ടായാല്‍ മാത്രമേ ഇതുകൊണ്ട് പ്രയോജനമുള്ളൂ. അല്ലാതെ കണ്‍കെട്ട് വിദ്യ നടത്തിയതുകൊണ്ടൊന്നും കാര്യമില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ