•  


    പ്രമുഖനടന്‍റെ കായകല്‍പ ചികിത്സയും അനന്തരഫലങ്ങളും.


    മലയാളത്തിലെ ഒരു പ്രമുഖനടന്‍റെ കായകല്‍പ ചികിത്സയും അനന്തരഫലങ്ങളും.

    മലയാളത്തില്‍ ഇപ്പോള്‍ സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുന്ന ഒരു നടന്‍ കായകല്‍പ ചികിത്സ നടത്തി മിടുക്കനായി. സംഭവം ഇപ്പോഴെങ്ങുമല്ല പത്ത് മുപ്പത് വര്‍ഷം മുമ്പായിരുന്നു. അദ്ദേഹം വലിയ നിറമൊന്നുമില്ലാതെ ശരാശരി തടിയും വച്ച് സിനിമയില്‍ അഭിനയിച്ചിട്ട് രക്ഷയൊന്നുമില്ലാത്ത അവസ്ഥ. മാത്രമല്ല ഇറങ്ങുന്ന പടം മുഴുവന്‍ ഠപ ഠപേന്ന് പൊട്ടുകയും ചെയ്യുന്നു. പിന്നെ ഒരു വര്ഷത്തേക്ക് അദ്ദേഹത്തെ കുറിച്ച് ആര്‍ക്കും വലിയ അറിവൊന്നുമില്ല. സിനി ജേര്‍ണലിസ്റ്റുകള്‍ പ്രമുഖ നടനെ തപ്പി നടന്നു. ആള് സിനിമയില്‍ നിന്ന് രാജിയായി എന്നു പ്രചരണവും വന്നു. പക്ഷേ അതാ അദ്ദേഹം കേരളീയരെ ഞെട്ടിച്ചുകൊണ്ട് മടങ്ങി വന്നു. ചുവന്നുതുടുത്ത് സുന്ദരക്കുട്ടപ്പനായി. പിന്നെ മലയാളസിനിമയെ ഞെട്ടിച്ച ഒരു പടയോട്ടത്തിന്‍റെ ചരിത്രമായിരുന്നു അദ്ദേഹം നിര്‍മിച്ചത്. എന്തായിരുന്നു അതിന്‍റെ രഹസ്യം.  അദ്ദേഹം അത്രയും നാള്‍ മുങ്ങിയത് എങ്ങോട്ടായിരുന്നു.  കേരളത്തിലെ പ്രശസ്തമായ ഒരു ആയുര്‍വേദ മനയിലേക്കായിരുന്നു ആ യാത്ര. പിന്നെ 280 ദിവസം വെളിച്ചം കാണാത്ത അറയില്‍  ആയുര്‍വേദ തടവുജീവിതം. അദ്ദേഹം വിധേയനായത് ആയുര്‍വേദത്തിലെ കായകല്‍പ ചികിത്സക്കായിരുന്നു. ഇപ്പോള്‍ ലോകത്തെ പല ബിസിനസുകാരും രാഷ്ട്രീയക്കാരും സിനിമാക്കാരും മറ്റ് സെലിബ്രിറ്റികളും കായകല്‍പ ചികിത്സ ചെയ്യുന്നു.

    എന്താണ് കായകല്‍പ ചികിത്സ?
    കായകല്പ ചികിത്സയില്‍ "കായ" എന്ന് അർത്ഥമാക്കുന്നത് ദേഹത്തെയും "കല്പം" എന്ന് അർത്ഥമാക്കുന്നത് മാറ്റത്തെയും ആണ്. ആയുർവേദപുസ്തകങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള ഒരു കൂട്ടം ചികിത്സയാണ് കായകല്പ ചികിത്സ ഇത് വാർധക്യത്തിന്റെ അടയാളങ്ങളെ മാറ്റി യവ്വനം പ്രാധാന്യം ചെയ്യുന്നു ഇതൊരു രസായന ചികിത്സയാണ് 4 അല്ലെങ്കിൽ 5 വൈദ്യന്മാർ ചേർന്ന് ചെയ്യുന്നു...

    പണ്ടുകാലത്ത് ത്രീവർഗ്ഗകുടിയിലാണ് ചികിത്സ നടത്തിയിരുന്നത്. കാറ്റും വെളിച്ചവും തട്ടാത്ത ഒരു അറ ആയിരിക്കണം. 280 ദിവസം നീണ്ടുനിൽക്കുന്ന ചികിത്സാരീതിയാണ്. ഗർഭപാത്രത്തിൽ കുഞ്ഞ് കിടക്കുന്ന അത്രയും ദിവസം എന്നതാണ് 280 ദിവസം എന്നത് സൂചിപ്പിക്കുന്നു ഗർഭസ്ഥ ശിശുവിനെ പോലെ രോഗിയെ പരിചരിക്കണം. ചികിത്സാ കാലയളവിൽ ഔഷധക്കൂട്ടുകളും, പാലും, രസായനം കഴിച്ച് മൗനവ്രതത്തിൽ പ്രാർത്ഥനയുമായി കഴിയണം. അഷ്ടവൈദ്യന്മാർ മാത്രമേ കായകല്പ ചികിത്സ ചെയ്യുന്നുള്ളൂ.

    കാലാവസ്ഥാഭേദങ്ങൾ ബാധിക്കാതിരിക്കാൻ പ്രത്യേക കണക്കിലും ആകൃതിയിലും രീതിയിലും നിർമിച്ചിരിക്കുന്ന കുടിയിൽ(ഗൃഹത്തിൽ) വസിച്ച് കർശനമായ പഥ്യത്തോടെ പ്രത്യേകം തയാറാക്കിയ രസായനമരുന്നുകൾ കഴിക്കുന്നതാണ് കുടിപ്രാവേശികം. നിയന്ത്രിതമായി മാത്രം കാറ്റും വെളിച്ചവും കടക്കുന്ന മൂന്ന് അറകൾ ഉള്ള ഈ കുടിക്ക് ത്രിഗർഭകുടി എന്നാണു പറയുക. നടുവിലെ അറയിലാണ് ചികിത്സാകാലത്ത് കഴിയുക. രണ്ടാമത്തെ അറയിൽ മലമൂത്രവിസർജനത്തിനു സൗകര്യമുണ്ടാകും. കുറഞ്ഞത് 280 ദിവസമെങ്കിലും പുറത്തിറങ്ങാതെ മന്ത്രജപാദികളോടെ കുടിയിൽ കഴിയണം. കുടിയിലേക്ക് പ്രവേശിക്കും മുൻപ് പഞ്ചകർമങ്ങൾ ചെയ്ത് ശരീരസ്രോതസ്സുകൾക്ക് ശുദ്ധിവരുത്തും. തുടർന്ന് പ്രത്യേകം തയാറാക്കിയ രസായനങ്ങൾ ഭക്ഷണത്തിന്റെ അളവിൽ നൽകും. പാനീയങ്ങളും നൽകും. പഞ്ചലോഹം, സ്വർണം, വെള്ളി പോലുള്ള ലോഹങ്ങൾ ശുദ്ധിചെയ്ത് അതുകൊണ്ടുണ്ടാക്കിയ പാത്രങ്ങളിലാണ് ഔഷധങ്ങൾ തയാറാക്കുക. രസായനചികിത്സയ്ക്കൊപ്പം താന്ത്രിക പൂജകൾ, വൈദിക ക്രിയകൾ എന്നിവയും ചെയ്യാറുണ്ട്.

    ചികിത്സാകാലയളവിൽ ഔഷധക്കൂട്ടുകളും പാലും രസായനവും മാത്രംഭക്ഷിച്ച് മൗനവ്രതത്തിൽ യോഗയും പ്രാർഥനകളുമായി കഴിഞ്ഞുകൂടുന്നു എന്ന് പറഞ്ഞുവല്ലോ. ചികിത്സാവിധികൾ പൂർത്തിയാകുമ്പോൾ ശരീരത്തിൽ പുതിയ കറുത്തരോമങ്ങൾ വളരുകയും ഇളകിയപല്ലുകളും അയഞ്ഞമസിലുകളും ഉറയ്ക്കുകയും രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവിൽ മാറ്റം വരികയും ചെയ്യുന്നു. അതോടൊപ്പം ശരീരത്തിലെ നല്ല കൊളസ്‌ട്രോളിൽ വർദ്ധനവ് സംഭവിക്കുകയും സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളുടെ അളവ് മനുഷ്യനെ യൗവനയുക്തമായ ശരീരത്തിനു തുല്യനാക്കി മാറ്റുകയും ചെയ്യു. കായകല്പ ചികിത്സയുടെ 39 ദിവസം കഴിയുമ്പോൾ  രോഗിയുടെ ചർമം പൊടിഞ്ഞു ഇല്ലാതാകുകയും പുതു ചർമം വരുകയും ചെയ്യും.90 ദിവസങ്ങൾ കൂടുമ്പോൾ നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങൾ നശിക്കുകയും പുതിയ കോശങ്ങൾ വരുകയും ചെയ്യുമെന്ന് ആധുനിക ശാസ്ത്രം തന്നെ സ്ഥിരീകരിച്ചിരിക്കുന്നു .ഈ സമയത്ത് രോഗിക്ക് വേദന അനുഭവപ്പെടാറില്ല കായകല്പം പകർന്നുകൊടുക്കുന്ന ത്രീവർഗ്ഗകുടിയിൽ പ്രത്യേകതരത്തിലുള്ള വാതക ഔഷധക്കൂട്ടാണ് മുറിയിൽ ഉപയോഗിച്ചിരിക്കുന്നത്....

    കുടിയിൽ നിന്നും പുറത്തുവന്ന് 10–15 ദിവസം നവജാതശിശുക്കളെ പോലെ ശ്രദ്ധിക്കണം. തുടർന്ന് ഒരു വർഷത്തേക്ക് ചില ചെറിയ പഥ്യങ്ങൾ പാലിക്കണം, പ്രത്യേക ഔഷധങ്ങളും കഴിക്കണം. 50 വയസ്സിനു മുൻപ് കുടിപ്രാവേശിക ചെയ്താൽ മികച്ച ഫലം ലഭിക്കും. 70 നുള്ളിൽ ചെയ്താൽ പകുതിഫലമേ കിട്ടൂ എന്ന് ആചാര്യന്മാർ പറയുന്നു.

    ചികിത്സാ കാലയളവ് അവസാനിക്കുന്നതിനുമുമ്പ് ചികിത്സ മുറി വിട്ട് പുറത്തിറങ്ങുകയാണെങ്കിൽ രോഗി മരിച്ചുപോകും എന്ന് പറയപ്പെടുന്നു... വൈദ്യന് ഒരു മുടിനാരിഴക്ക് പിഴച്ചു പോയാൽ രോഗി മരിച്ചുപോവുകയും അല്ലെങ്കിൽ മനസ്സിൻറെ താളം തെറ്റുകയും ചെയ്യാമെന്നും പറയപ്പെടുന്നു... ച്യവനപ്രാശം കണ്ടുപിടിച്ച ച്യവന മഹർഷിക്ക് കായകല്പത്തിലൂടെ യൗവനം ലഭിച്ചുവെന്ന് പുരാണങ്ങൾ പറയുന്നു. അദ്ദേഹത്തിൻറെ അകാലവാർധക്യം ആയിരുന്നുവെന്ന് പറയപ്പെടുന്നു.

    ഇത്രയും കേട്ടിട്ട് നാളെ തന്നെ കായകൽപം ചെയ്യാം എന്ന് കരുതണ്ട കേട്ടോ.. അതി കഠിനവും, സൂക്ഷ്മവും ആയ ഈ ചികിത്സക്ക് രോഗി ഉത്തമൻ ആണോ എന്ന് വൈദ്യൻ രോഗിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം, ജീവിത രീതിയും അളന്നു നോക്കി തൃപ്തി വന്നിട്ടെ ചെയ്യു.

    വാല്‍ക്കഷണം - ആ പ്രമുഖ നടന്‍റെ പേര് പ്രസിദ്ധപ്പെടുത്താന്‍ ദയവായി പറയരുത്. ഈ ചികിത്സക്ക് വിധേയരായ പലരും  സുന്ദരീ സുന്ദരന്മാരായി യുവത്വം വീണ്ടെടുത്ത ശേഷം പറയുന്നത് തങ്ങളുടെ സൗന്ദര്യത്തിന്‍റെ രഹസ്യം അച്ഛനമ്മമാരുടെ ബീജ ഗുണം ആണെന്നാണ്. 

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *