•  


    കൊറോണയെ പ്രതിരോധിക്കാന്‍ കാഡ (Kadha)


    കൊറോണയെ പ്രതിരോധിക്കാന്‍ കാഡ

    ഈ കൊറോണാക്കാലത്ത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ കാഡ (kadha) എങ്ങനെ സഹായിക്കും....
    ക്വാഥം എന്ന വാക്ക് ആയൂര്‍വേദത്തിൽ കഷായം തന്നെ.
    രോഗ പ്രതിരോധ ശക്തി വർധിപ്പിക്കുകയും അതിലൂടെ കൊറോണ എന്ന രോഗത്തിനെ ഒരു പരിധി വരെ പ്രധിരോധിക്കാനാവും എന്ന ആയൂഷ് മന്ത്രാലയ ഉദ്യോഗസ്ഥരുടെ ഉപദേശം സ്വീകരിച്ച് ഡോക്ടര്‍മാരുടെ നിര്‍ദേശം പാലിച്ച് കഴിക്കുക എന്നതാണ് ക്വാഥം പ്രയോഗം.
    കൊറോണ വൈറസ് മാത്രമല്ല ഏതൊരു അണുബാധകളെയും ചെറുക്കുന്നതിന് ഏതൊരാൾക്കും ആദ്യം വേണ്ടത് ആരോഗ്യകരമായൊരു രോഗപ്രതിരോധ ശേഷിയാണ്. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് നാമെല്ലാം വീട്ടിൽ തന്നെ തുടരുന്ന ഈ ഈ സാഹചര്യത്തിൽ മറ്റ് രോഗങ്ങളിൽ നിന്നെല്ലാം രക്ഷനേടാനും ശരീരത്തെ ആരോഗ്യപൂർണമാക്കി വയ്ക്കാനുമായി ഈ പാനീയം കുടിക്കേണ്ടത് ആവശ്യകമായി മാറുന്നു.
    എന്താണ് ഈ ഔഷധ പാനീയം? രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിൽ ഇത് എങ്ങനെ സഹായിക്കും?
    പണ്ട് കേരളത്തിലെ ഗ്രാമീണ ജനത പനിയുൾപ്പെടെയുള്ള ശ്വാസകോശ രോഗങ്ങൾ പടരുമ്പോൾ പറമ്പിൽ നിന്നും ശേഖരിക്കുന്ന ചില ചെടികളും, സുഗന്ധവ്യഞ്ജനങ്ങളും കരിപ്പട്ടി തുടങ്ങിയ മധുര ചേരുവകളും ചേർത്ത് ഉണ്ടാക്കുന്ന ഒരു പാനീയം കഴിക്കുന്നത് സാധാരണമായിരുന്നു... പലർക്കും വലിയ ആശ്വാസവും ഉൻമേഷവും ഇത് നൽകിയിരുന്നു എന്ന് ഇന്നത്തെ പല മുതിർന്ന വ്യക്തിത്വങ്ങളും സാക്ഷി... നമുക്കും ഈ കൊറോണാ കാലഘട്ടത്തിൽ ഇത് വീടുകളിൽ ഉപയോഗിക്കാം.. വരുന്ന അതിഥികൾക്കും നൽകാം... ( തമിഴ്നാട് ഔദ്യോദികമായി പൊതു ഇടങ്ങളിൽ ഇത് നൽകാൻ തുടങ്ങിക്കഴിഞ്ഞു...)


    ചില ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് തയ്യാറാക്കിയ ഒരു ആയുർവേദ പാനീയമാണ് കാഡ. ഓരോ വ്യക്തിയുടെയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ ഈ ആയുർവേദ ഔഷധ പാനീയം സഹായിക്കുമെന്നാണ് അവകാശപ്പെടുന്നത്. തുളസി, കറുവാപ്പട്ട, കുരുമുളക്, ഉണങ്ങിയ ഇഞ്ചി അഥവാ ചുക്ക്, ഉണക്കമുന്തിരി എന്നിവയുൾപ്പെടുന്ന ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളുമൊക്കെ ഉപയോഗിച്ചുകൊണ്ടാണ് ഈയൊരു പാനീയം തയ്യാറാക്കുന്നത്. ഒരാളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും രോഗശാന്തി ഗുണങ്ങൾ പകരുന്നതുമായ സംയുക്തങ്ങൾ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ടെന്നാണ് ആയുർവേദ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നത്. ഈ മഹാമാരിയുടെ ദിനങ്ങളിൽ നിങ്ങളുടെ ഭക്ഷണത്തിൽ ഈ പാനീയം ഉൾപ്പെടുത്തുന്നത് വഴി സ്വയം ആരോഗ്യകരമായി തുടരാനും മറ്റ് രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുവാനും സാധിക്കും.
    ഒരു കണക്കിന് നോക്കിയാൽ രോഗം വന്ന ശേഷം മരുന്നിന് പിറകേ പോകുന്നതിനേക്കാൾ നല്ലതല്ലേ അതു വരുന്നതിനു മുൻപ് അതിനെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത്. ഈ ഒരു പാനീയം ദിവസവും നിങ്ങളുടെ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തുന്നത് വഴി യാതൊരു രീതിയിലുള്ള പാർശ്വഫലങ്ങളും ഉണ്ടാവുകയില്ല എന്ന് ഉറപ്പിക്കാം. മാത്രമല്ല ഒരു രുചിയാർന്ന ഒന്നായതിനാൽ നിങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങളോടൊപ്പം സ്വാദോടെ ആസ്വദിക്കാനാൻ കഴിയുന്ന ഒന്നായിരിക്കുമിത്.


    അണുബാധകളെ ചെറുക്കുന്നതിനും നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് പുറമേ ഈ ഹെർബൽ ഡ്രിങ്ക് ഭക്ഷണം കഴിഞ്ഞ ശേഷമുള്ള നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താനും ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാനുമെല്ലാം കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പാനീയത്തിൽ ഉപയോഗിക്കുന്ന ഔഷധ ചേരുവകളെല്ലാം ഈ അലർജി സീസണിൽ നമുക്കെല്ലാം പ്രത്യേകിച്ചും ആവശ്യമായവ തന്നെയാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന കാദ ഔഷധ പാനീയം വീട്ടിൽ തന്നെ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
    ഈ ഔഷധ പാനീയം തയ്യാറാക്കാനായി നിങ്ങൾക്ക് ഇനിപ്പറയുന്ന ചേരുവകൾ ആവശ്യമാണ്:

    1 ടീസ്പൂൺ തുളസി ഇലകൾ
    ഏലയ്ക്കാ മൂന്ന് എണ്ണം.
    കറുവപ്പട്ട രണ്ടു കഷ്ണം.
    അര ടീസ്പൂൺ ചുക്ക് ( ഉണക്കിയ ഇഞ്ചി )
    അര ടീ സ്പൂൺ കുരുമുളക്.
    കുറച്ച് ഉണക്കമുന്തിരി
    2-3 കപ്പ് വെള്ളം
    രുചിക്കായി തേൻ അല്ലെങ്കിൽ ശർക്കര
    നാരങ്ങ നീര്

    തയ്യാറാക്കേണ്ട വിധം

    ☛ കുരുമുളകും കറുവപ്പട്ടയും ഒരു മിക്സലിട്ട് നന്നായി പൊടിച്ചെടുക്കണം.
    ☛ ഒരു പാനിൽ 2-3 ഗ്ലാസ് വെള്ളം ചേർത്ത് തിളപ്പിക്കാൻ വെക്കുക
    ☛ വെള്ളത്തിലേക്ക് തുളസി ഇല ചേർത്ത് ഏകദേശം 5 മിനിറ്റ് ചെറിയ തീയിൽ തിളപ്പിക്കുക.
    ☛ വെള്ളം ചെറുതായി തിളച്ചുവരുമ്പോൾ കുരുമുളക്, കറുവപ്പട്ട പൊടിച്ചത്, അതുപോലെ ചുക്ക് എന്നിവ ഇതിലേക്ക് ചേർത്ത് കൊടുക്കാം
    ☛ കുറച്ച് സമയത്തിന് ശേഷം ഇതിലേക്ക് കുറച്ച് ഉണക്കമുന്തിരി കൂടി ചേർത്ത് രണ്ടോ മൂന്നോ മിനിറ്റ് കൂടി തിളപ്പിക്കുക
    ☛ രുചി വർദ്ധിപ്പിക്കുന്നതിനായി നിങ്ങൾക്ക് ഇതിൽ തേനോ അല്ലെങ്കിൽ ശർക്കരയോ അതോടൊപ്പം നാരങ്ങ നീരോ ചേർക്കാം.

    ♻️പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന പാനീയം ഇതാ തയ്യാറായി കഴിഞ്ഞു. നിങ്ങളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനായി ചായക്ക് പകരമായി ദിവസത്തിൽ ഒന്നോ രണ്ടോ തവണ ഇത് കുടിക്കുന്നത് ശീലമാക്കാം.

    ⚠️ഇത് ഒരു അസുഖങ്ങൾക്കും മരുന്നല്ല!! പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ പാർശ്വഫലങ്ങളില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന പരമ്പരാഗതരീതിയിലുള്ള ഒരു പാനീയമാണ്

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *