•  


    നാം കഴിക്കുന്ന മുട്ട കോഴിയും താറാവും ഇട്ടതാണോ?



    നാം കഴിക്കുന്ന മുട്ട കോഴിയും താറാവും ഇട്ടതാണോ? 
    കൃത്രിമ മുട്ടകളെ കുറിച്ചുള്ള വാര്‍ത്ത വ്യാജപ്രചാരണമോ?

    താനും മാസങ്ങള്‍ക്ക് മുമ്പ് സജീവമായ ഒരു ചര്‍ച്ചായായിരുന്നു വ്യാജമുട്ടകള് വിപണിയില്‍ ഇറങ്ങുന്നു എന്നത്. ചൈനയില്‍ വ്യാപകമായി നിര്‍മിക്കപ്പെടുന്ന കൃത്രിമ മുട്ടകള്‍ ഇന്ത്യന് വിപണിയില്‍ പ്രചരിക്കുന്നു എന്നതായിരുന്നു ആ വാര്‍ത്ത. ഇതിനെതിരെ കേരളത്തിലെ ചൈനാ പ്രേമികള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരുന്നു. ഞങ്ങടെ ചൈന അങ്ങനെത്തെയാളല്ല, നിഷ്കളങ്കനാണ് എന്നൊക്കെയായിരുന്നു ഇക്കൂട്ടരുടെ വാദം. കൊറോണ ചൈനയില്‍ വന്നതാണെന്നും ചൈനീസ് ജൈവായുധമാണെന്നും ആരോ പറഞ്ഞതുകേട്ട് ഇവിടെ ചൈനാപ്രേമിയായ പത്രങ്ങള്‍ ഇങ്കിലാബുമായി രംഗത്തെത്തിയിരുന്നു. ഒരു നിഷ്കളങ്കനായ ഈനാംപേച്ചിയാണ് കൊറോണ എന്ന വൈറസിനെ സൃഷ്ടിച്ച് ലോകത്ത് മൂന്നരലക്ഷം പേരെ കൊന്നതും മാലോകരെ മുഴുവന്‍ ഓടിച്ചു വീട്ടില്‍ കയറ്റിയതും എന്ന് പറഞ്ഞത് ഞങ്ങളങ്ങ് വിശ്വസിച്ചു.

    അതൊക്കെ പോട്ടെ നമുക്ക് കൃത്രിമ മുട്ട അഥവാ ചൈനീസ് മുട്ടയിലേക്ക് വരാം. ചൈനീസ് മുട്ടവിവാദം കത്തി നിന്ന കഴിഞ്ഞ വര്‍ഷം ഈ ലേഖകന്‍ വൈക്കത്തു നിന്ന് ചേര്‍ത്തലയിലേക്ക് പോകുന്ന വഴി തണ്ണീര്‍മുക്കം ബണ്ട് റോഡിനോട് അടുത്ത് വഴിയോരത്ത് ഒത്തിരി മുട്ടക്കടകള്‍ കണ്ടു. അഞ്ചു രൂപയ്ക്ക് താറാവുമുട്ട എന്ന് കാര്‍ഡ് ബോര്‍ഡില്‍ എഴുതി കടകളുടെ മുന്‍വശത്ത് തൂക്കിയിട്ടിരുന്നു. മുട്ടയും ഉണക്കചെമ്മീനും ആണ് പ്രധാന വില്‍പന. അവിടെ ഒരു കടയില്‍ നിന്ന് കുറച്ച് മുട്ട വാങ്ങി. ഈ സാധനം വീട്ടില്‍ കൊണ്ടു വന്ന് ഉപയോഗിച്ചപ്പോഴാണ് ഇതിന്‍റെ സ്വഭാവം കൃത്രമമാണെന്ന് മനസിലാകുന്നത്. ഒരു തരം റബര്‍ സ്വഭാവം. ഒരു കൃത്രിമ മുട്ട എങ്ങനെ മനുഷ്യന് ഉണ്ടാക്കിയെടുക്കാന്‍ കഴിയും എന്ന് ഞാനും ചിന്തിച്ചിരുന്നു. ഒരു പക്ഷേ ഇവര്‍ താറാവിന് കൊടുക്കുന്ന തീറ്റയുടെ പ്രത്യേകതയായിരിക്കും എന്നു കരുതി സമാധാനിക്കുകയും ചെയ്തു. പക്ഷേ ഇപ്പോള്‍ ഈ വീഡിയോ കണ്ടപ്പോള്‍ മനസിലായി കൃത്രിമ മുട്ട വ്യാജപ്രചരണമല്ല യഥാര്‍ത്ഥമാണ്. ഇത് വന്‍തോതില്‍ ഉണ്ടാക്കുന്നവരുണ്ട്. ഈ വീഡിയോ ഒന്നു കാണുക.


    ഇതുപോലെ തന്നയാണ് കൃത്രിമ പാലിന്‍റെ കാര്യവും. നമ്മുടെ അടുത്ത് വന്നെത്തുന്ന പാക്കറ്റ് പാലിനെ അങ്ങനെ വിശ്വസിക്കണ്ട.

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *