•  


    Baba Neem Karoli ബാബ നീം കരോലി



    ബാബ നീം കരോലി 
    ബാബ നീം കരോലി എന്ന സിദ്ധ സന്യാസിയെ പറ്റി കേട്ടിട്ടുണ്ടോ. ഭാരതീയനായ ഇദ്ദേഹത്തെ ഭാരതീയര്‍ എത്രപേര്‍ അറിയും. പക്ഷേ ഇദ്ദേഹത്തിന്‍റെ ശിഷ്യ ഭക്തന്മാരുടെ പേരുകള്‍ കേട്ടാല്‍ ഞെട്ടും. ആപ്പിള്‍ കമ്പനി ഉടമ സ്റ്റീവ് ജോബ്സ്, ഗൂഗിള്‍ സ്ഥാപകന്‍ ലാറി ബ്രില്യന്‍റ്, തുടങ്ങി വിദേശ പ്രമുഖരുടെ ഒരു നിര തന്നെയുണ്ട്. ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ് ഈ സിദ്ധസന്യാസിയുടെ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നതിന്ശേഷമാണത്രേ ഫേസ്ബുക്ക് രൂപം കൊണ്ടത്.  ബബായുടെ കഥകളിലേക്ക് പോകാം.
    ബാബ നീം കരോലി
     ബാബ നീം കരോലി , സാക്ഷാല്‍ ഹനുമാന്‍റെ സ്വരൂപമായിരുന്നത്രേ. ഒരു ഹനുമാന്‍ ഭക്തനായിരുന്നു അദ്ദേഹം. കുറേയധികം ഹനുമാന്‍ ക്ഷേത്രങ്ങളും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.  ബാബയെ നമ്മെക്കാൾ അറിയുന്നത് വിദേശികൾക്കാണ് . വിശ്വപ്രസിദ്ധ സംഗീത സംഘമായിരുന്ന ബീറ്റിൽസ് സ്വാമിയുടെ ശിഷ്യരായിരുന്നു .
    ബീറ്റിൽസ്
    സത്യാന്വേഷികളായി ഈ മണ്ണിലേക്ക് വന്ന പലർക്കും ബാബ വഴികാട്ടി . ഹിമാലയശിഖരത്തിൽ ഒരു ബെഞ്ചിൽ ഒരു കമ്പിളി പുതച്ചു , ബാലചേഷ്ടകളുമായി പുഞ്ചിരിച്ചു , പഴകിയ ആപ്പിൾ പഴങ്ങൾ ഭക്ഷിച്ചു ,സദാ രാമ നാമം ജെപിച്ചു ബാബ വിശ്വത്തിന് മാർഗ്ഗദർശിയായി...
    ബാബയുടെ ചെറുപ്പകാലം
    ബാബയുടെ ആദ്യത്തെ ആശ്രമം ഉത്തർപ്രദേശിലായിരുന്നു . ബാബയെ ടിക്കറ്റ് എടുക്കാത്തതിന് ഒരു എക്സാമിനർ പുറത്താക്കി . ട്രെയിൻ അവിടെ നിന്ന് പിന്നീട് മുന്നോട്ട് നീങ്ങിയില്ല , ഒടുവിൽ അധികൃതർ ബാബയോട് മാപ്പ് ചോദിച്ചു .പിന്നീട്‌
    ആ ഗ്രാമത്തിൽ ബാബ കുറെ കാലം വസിച്ചു . അവിടെ നിന്നാണ് നീം കരോലി എന്ന നാമം കിട്ടിയത് .
    ബാബ
    അതിന് ശേഷമാണ് അദ്ദേഹം ഹിമാലയത്തിലേക്ക് വന്നത്‌ . ഹനുമാന്‍ ഭക്തന്‍ ആയിരുന്നതിനാലാകണം അദ്ദേഹത്തിന്റെ ചേഷ്ടകൾ പലപ്പോഴും , വാനരസമാനം ആയിരുന്നു.

    ബീറ്റിൽസിന് പിറകെ ഒരുപാട് വിദേശികൾ അദ്ദേഹത്തെ കാണാൻ വന്നു .അദ്ദേഹത്തിന്റെ ജീവിതം വളരെ ലളിതമായിരുന്നു , " രാമ , രാമ" എന്നു മാത്രമേ ഉപദേശിച്ചിരുന്നുള്ളു , എങ്കിലും നിരവധി ഭക്തർ അദ്ദേഹത്തെ തേടിയെത്തി, പലരും ഹിപ്പികളായിരുന്നു . അവർക്ക് ലഹരി ഉപയോഗവും ഉണ്ടായിരുന്നു.

    ഒരിക്കൽ ഒരു ഹിപ്പി അദ്ദേഹത്തോട് അനുഗ്രഹം ചോദിച്ചു . ബാബ ഹിപ്പിയുടെ പോക്കറ്റിൽ  കൈയ്യിട്ടു . ഒരു ചെറിയ പാക്കറ്റിൽ പൊതിഞ്ഞ ലഹരി മരുന്ന് എടുത്തു . ബാബ ലഹരിയുടെ ഉപയോഗത്തിന് എതിരെയായിരുന്നു . എന്നാൽ എൽ എസ് ടി എന്ന ആ ലഹിരി വസ്തു ഭാരതത്തിൽ സുപരിചിതമായിരുന്നില്ല .

    ഇത് എന്താണ് എന്ന് ചോദിച്ച ബാബയോട്

    " എനിക്കുള്ള മരുന്നാണ്"

    എന്ന് ഹിപ്പി കള്ളം പറഞ്ഞു .

    ബാബ അതിൽ നിന്നൊരു ഗുളിക കഴിച്ചു . 300 മൈക്രോ ഗ്രാം ഉള്ള ഒരു ഗുളിക സാധരണ ഒരാളെ മയക്കാൻ അത് ധാരാളമായിരുന്നു . ബാബ അടുത്ത ഗുളികയും കഴിച്ചു അങ്ങനെ 4 ഗുളിക അതായത് 1200 മൈക്രോ ഗ്രാം എൽ എസ് ടി കഴിച്ചു . ഹിപ്പി ആകെ ഭയന്നു വിറച്ചു . ബാബയുടെ കൈ ഒന്ന് വിറച്ചു , എന്നിട്ട് ഹിപ്പിയുടെ തോളിൽ തട്ടി പറഞ്ഞു ,

    " നോ എൽ എസ് ടി , ഒൺലി രാം രാം "

    പിന്നീട് ആ ഹിപ്പിയാണ് ബാബയുടെ ഏറ്റവും വലിയ ശിഷ്യനായ രാംദാസ് ആയി മാറിയത് .

    ശിഷ്യനായ രാംദാസ് 

    1900 ജനിച്ച ബാബ , 1973 ൽ മഹാസമാധി സ്വീകരിച്ചു. സമാധിക്ക് ശേഷവും , ഏത് പ്രതികൂല സാഹചര്യങ്ങളിലും അദ്ദേഹത്തിന്റെ ഭക്തരുടെ രക്ഷക്ക് അദ്ദേഹം ഉണ്ട്.

    പ്രശസ്ത ഹോളിവുഡ് ചലച്ചിത്ര നായിക ജൂലിയ റോബർട്ട്സ് , പിൽക്കാലത്ത് ബാബയുടെ ശിക്ഷയായി മാറി. ബാബയുടെ മഹാസമാധിക്ക് ശേഷമായിരുന്നു ഇത് . ഇത് പോലെ പലർക്കും ബാബയുടെ സമാധിക്ക് ശേഷം ബാബ ദർശനം നൽകിയിട്ടുണ്ട് .
    ജൂലിയ റോബർട്ട്സ്


    ഈ അടുത്ത് ഭാരതം സന്ദർശിച്ച ഫേസ്ബുക്ക് സിഈഒ മാർക്ക് സൻബെർഗ് , ആദ്യം പോയത് ഹിമാലയത്തിൽ ബാബയുടെ ആശ്രമത്തിലേക്കായിരുന്നു . ആദ്യകാലത്ത് പ്രസ്തുത ആശ്രമം സന്ദര്‍ശിച്ച ശേഷമാണ് ഫേസ്ബുക്ക് രൂപം കൊള്ളുന്നത്

    Google.org ന്റെ സ്ഥാപകനും ലോകാരോഗ്യ സംഘടനയിൽ ചിക്കൻപോക്‌സ് നിർമാർജന സംഘത്തിന്റെ തലവനുമായ ലാറി ബ്രില്യന്റ ബാബയുടെ നേരിട്ടുള്ള ശിഷ്യനാണ്.
    ലാറി ബ്രില്യന്റ 

    ബാബയാണ് അദ്ദേഹത്തോട് ചിക്കൻപോക്സിനെതിരെ ഒരു നിർമാർജന പദ്ധതി തുടങ്ങാൻ ആവശ്യപ്പെട്ടത് .

    ലോകപ്രശസ്തരായ പല തൊഴിൽദാതകളും സംരംഭകരും എല്ലാം ബാബയുടെ ഭക്തരാണ് . അവരുടെ ലിസ്റ്റ് എടുക്കാൻ നിന്നാൽ ഒരുപക്ഷേ ഇവിടെ എഴുതി തീരില്ല .
    നൈനിറ്റാളിലെ ആശ്രമവും വിദേശപ്രമുഖരും
    ബാബക്ക് ആപ്പിൾ വലിയ ഇഷ്ടമായിരുന്നു . എല്ലാവര്ക്കും കഴിക്കാൻ ആപ്പിൾ നൽകുമായിരുന്നു . ഇത് മലയാളി യോഗിയായ ശ്രീ   എം തന്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട് . അങ്ങനെ വിദേശത്തു നിന്നൊരു വീഡിയോ ഗെയിം നിർമാതാവായ യുവാവ് വന്നു ബാബയെ കാണാൻ . അയാൾ ഡൽഹിയിൽ നിന്ന് വളരെ കഷ്ടപ്പെട്ട് ഹിമാലയത്തിലെ ആശ്രമത്തിലെത്തി . ബാബക്ക് വളരെ പ്രിയപ്പെട്ട കശ്മീരി ആപ്പിൾ ഒരു കൂട കൈയ്യിലേന്തിയാണ് വന്നത് , എന്നാൽ ബാബ സമാധിയായ വിവരം അപ്പോഴാണ് അയാൾ അറിഞ്ഞത് . കൈയിൽ കരുതിയ ആപ്പിൾ കൂട അദ്ദേഹം ബാബയുടെ ചിത്രത്തിന് മുന്നിൽ സമർപ്പിച്ചു , ബാബയുടെ അനുഗ്രഹം വാങ്ങി , തിരിച്ചുപോയി ഒരു സംരംഭം തുടങ്ങി . ആ യുവാവാണ് പിൽക്കാലത്ത് ആപ്പിൾ കമ്പനിയുടമയായ സ്റ്റീവ് ജോബ്സ് .
    സമാധി
     അദ്ദേഹത്തിന്‍റ സമാധിസ്ഥലം വൃന്ദാവനമാണ്. അവിടെ സമാധി ആശ്രമം ഉണ്ട്.


    കടപ്പാട്  വിക്കിപീഡിയ

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *