•  


    സംസ്കൃതം പഠിക്കാന്‍ ഇനി സംസ്ഥാന സര്‍ക്കാരിന്‍റെ മധുവാണി.


    സംസ്കൃതം പഠിക്കാന്‍ ഇനി സംസ്ഥാന സര്‍ക്കാരിന്‍റെ മധുവാണി. 
    കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം പൂര്‍ണമായി ഹൈടെക്കായ സാഹചര്യത്തില്‍ സംസ്‌കൃതപഠനത്തിന് കൂടുതല്‍ മികവ് കൈവരിക്കുക എന്ന ലക്ഷ്യത്തോടെ എസ്.സി.ഇ.ആര്‍.ടി സി.ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ച ഇന്ററാക്ടീവ് ഡി.വി.ഡിയാണ് ‘മധുവാണി.’


    പ്രൈമറിതലം മുതല്‍ സംസ്‌കൃതം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും സംസ്‌കൃതം പഠിക്കാനാഗ്രഹിക്കുന്ന മറ്റുള്ളവര്‍ക്കും ഉപകാരപ്രദമാണ് ഇത്.  സംസ്‌കൃതപഠനം സരളവും സരസവുമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.  അക്ഷരമാല മുതല്‍ വിഭക്തികള്‍ വരെയുള്ള സംസ്‌കൃതത്തിന്റെ ബാലപാഠങ്ങള്‍ അനിമേഷന്റെ സഹായത്തോടെ ഇന്ററാക്ടീവ് രീതിയില്‍ പഠിക്കുന്നതിനു ഉപകരിക്കുന്നതാണിത്.

    സംസ്ഥാനത്തെ സംസ്‌കൃതം പഠിപ്പിക്കുന്ന പൊതുവിദ്യാലയങ്ങളില്‍ ഡി.വി.ഡിയും കൈപ്പുസ്തകങ്ങളും സര്‍ക്കാര്‍ എത്തിക്കും.  അതിനുപുറമെ ആവശ്യക്കാര്‍ക്ക്  www.scert.kerala.gov.in  ല്‍ നിന്ന് ഡൗണ‍് ലോഡ് ചെയ്യാം.

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *