മഹാരാഷ്ട്രയിലെ ഹിന്ദു സന്യാസിമാരുടെ കൂട്ടക്കൊല പോലീസ് റിപ്പോര്‍ട്ട് പുറത്തു വന്നു
മഹാരാഷ്ട്രയിലെ പാല്‍ഘാറില്‍ രണ്ട് ഹിന്ദു സന്യാസികളേയും ഡ്രൈവറേയും ആള്‍ക്കൂട്ടം തല്ലിക്കൊലപ്പെടുത്തിയ കേസിലെ പോലീസ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. (മലയാളത്തിലെ പത്ര ചാനലുകള്‍ പുറത്തുവിടാത്ത ഈ വാര്‍ത്ത കട്ടന്‍ചായ ഓണ്‍ലൈന്‍ മാഗസിന്‍ കൊടുക്കുകയാണ്. രാഷ്ട്രീയവും മതവും നോക്കി വാര്‍ത്ത പടയ്ക്കുന്നത് സമൂഹത്തിന് ഗുണം ചെയ്യില്ല എന്നു അത്തരം മാധ്യമങ്ങളെ ഓര്മപ്പെടുത്തുന്നു.) വര്‍ഗീയ കലാപത്തിന് വഴിമരുന്ന് ഇടുന്ന രീതിയില്‍ ഇടതുപക്ഷ ഇസ്ലാമിക ജിഹാദി സംഘമാണ് കൂട്ടക്കൊലക്ക് പിന്നില്‍ എന്നു പ്രചാരമുണ്ടായിരുന്നു. അതേതുടര്‍ന്ന അതീവ ജാഗ്രതയിലായ സംസ്ഥാന സര്‍ക്കാര്‍ മഹാരാഷ്ട്ര സിഐഡിക്ക് നിര്‍ദേശം കൊടുത്തിരുന്നു. അതിന്‍റെ പ്രഥമ വിവര റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്.
മഹാരാഷ്ട്രയിലെ പാല്‍ഘാറില്‍ രാത്രിയില്‍ ഏകദേശം 400 ല്‍ പരം ആളുകളാണ് ആ കൂട്ടക്കൊലയില്‍ പങ്കെടുത്തത്. ഒരു സന്യാസിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തി വഴി തെറ്റിയ സന്യാസിമാരെ ചിലര്‍ വഴി തടയുകയായിരുന്നു. ഒരു സിപിഎം പാര്‍ട്ടി ഗ്രാമമാണ് പാല്‍ഘാര്‍ എന്നു പറയപ്പെടുന്നു. സന്യാസിമാരുടെ വഴി തടഞ്ഞ സിപിഎം പ്രാദേശികനേതാക്കള്‍ ആളുകളെ ഫോണിലൂടെ വിളിച്ചുകൂട്ടുകയായിരുന്നത്രേ. കുട്ടികളെ മോഷ്ടിക്കുന്ന സംഘം പ്രദേശത്ത് ചുറ്റിക്കറങ്ങുന്നു എന്ന ഊഹാപോഹത്തിന്‍റെ അടിസ്ഥാനത്തിലാണ് കൂട്ടക്കൊല എന്നു ആദ്യം ചില പത്രക്കാര്‍ പ്രചരിപ്പിച്ചിരുന്നു. ഓടിക്കൂടിയ ആളുകള്‍ വടിയും കല്ലും ഉപയോഗിച്ച് സന്യാസിമാരെ കാറിനു പുറത്തേക്ക് വലിച്ചിറക്കി മൃഗീയമായി തല്ലിക്കൊല്ലുകയായിരുന്നു. സ്വമി കല്‍പവൃക്ഷ ഗിരി, സ്വാമി സൂശീല്‍ ഗിരി എന്നിവരും അവരുടെ ഡ്രൈവറായ നീലേഷ് തെല്‍ഗാതെയുമാണ് കൊല്ലപ്പെച്ചത്.
മഹാരാഷ്ട് പോലീസിന്‍റെ അന്വേഷണത്തിനുശേഷം അറസ്റ്റ് ചെയ്യപ്പെട്ടത് സിപിഎം പ്രാദേശിക നേതാക്കന്മാരാണ്. കൂട്ടക്കൊലയില്‍ പങ്കെടുത്തവരില്‍ പലരേയും തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനുമുള്ള യത്നത്തിലാണ് പോലീസ് എന്ന് സര്‍ക്കാര്‍ പറയുമ്പോഴും അന്വേഷണം നേരായ ദിശയിലല്ല എന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
കാവി കണ്ടാലോ ഹിന്ദു എന്നു കേട്ടാലോ അസ്വസ്ഥരാകുകയും അക്രമാസക്തരാകുകയും ചെയ്യുന്ന ഒരു കൂട്ടം നികൃഷ്ടജീവികളെ സൃഷ്ടിക്കാന്‍ പാടുപെടുകയാണ് ഒരു കൂട്ടം രാഷ്ട്രീയക്കാരും അവരുടെ ലേബല്‍ ചുമക്കുന്ന പത്രക്കാരും. ഈ സംഭവം നടക്കുന്നത് ഹിന്ദു വര്‍ഗീയതയെ മുതലെടുത്ത് അധികാരത്തിലേറിയവര്‍ കേന്ദ്രവും മഹാരാഷ്ട്രയും ഭരിക്കുമ്പോഴാണ് എന്നുള്ളതാണ് ഏറ്റവും വിചിത്രം. ഭൂരിപക്ഷ - ന്യൂനപക്ഷ വര്‍ഗീയതയെ മുതലെടുത്തുകൊണ്ട് വോട്ടു ബാങ്കു രാഷ്ട്രീയം കളിക്കുന്നതിലാണ് ബിജെപിയും ശിവസേനയും അടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേ സമയം രാജ്യത്തിന്‍റെ പൈതൃകം പേറുന്ന സന്യാസ പ്രസ്ഥാനങ്ങളെ സംരക്ഷിക്കാന്‍ ഇവരാരും ഒന്നും ചെയ്യുന്നില്ല എന്നതാണ് വാസ്തവം.
വാല്‍ക്കഷണം രാഷ്ട്രീയ ലാഭത്തിനുവേണ്ടി വാര്‍ത്തകളെ മുക്കുന്ന പണിയില്‍ വിരുതന്മാരാണ് മലയാള പത്രമാധ്യമങ്ങള്‍. അതിനുദാഹരണമാണ് തലസ്ഥാനത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനലീലകള്. മനോരമയും മാതൃഭൂമിയുമടക്കമുള്ള പത്ര ചാനലുകളിലെ റിപ്പോര്‍ട്ടമാര്‍ ഭൂരിപക്ഷവും സിഐടിയുക്കാരാണ് എന്നതുകൊണ്ട് പിണറായി വിജയന്‍റെ ഇമേജിനെ ബാധിക്കുന്ന ഒരു ചോദ്യവും അവര്‍ ചോദിക്കാറില്ല. സ്പ്രിംഗ്ളര്‍ കമ്പനിയുടെ കാര്യം പത്രസമ്മേളനത്തില്‍ ആദ്യം എടുത്തിട്ടത് കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദ് ടിവിയിലെ പ്രമീളയായിരുന്നു. ഒട്ടും പ്രകോപനപരമല്ലാത്ത ഈ ചോദ്യത്തെ മുഖ്യമന്ത്രി പ്രകോപനപരമായി നേരിട്ടു. അതൊടെ ആറുമണി പത്രസമ്മേളനം പൂട്ടിക്കെട്ടി. പിന്നെ രണ്ടു ദിവസം കഴിഞ്ഞ് വീഡിയോ കോണ്‍ ഫറന്‍സ് പത്രസമ്മേളനം തുടങ്ങി. ചോദ്യം ആരു ചോദിക്കണമെന്നും ഏതു ചോദ്യം ചോദിക്കണമെന്നും മുഖ്യമന്ത്രിയുടെ പിആര്‍ തീരുമാനിക്കുമത്രേ. മാധ്യമങ്ങളുടെ വായ ഇങ്ങനെ മൂടിക്കെട്ടുന്നത് എത്ര മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന സര്‍ക്കാരിനും ഗുണം ചെയ്യില്ല. കാര്യങ്ങള്‍ തുറന്നുചോദിച്ചാല്‍ ജയിലില്‍ അടക്കും എന്നു ഭീഷണി മുഴക്കുന്ന അധികാര വര്‍ഗം അധിക നാള്‍ വാണിട്ടുമില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ