•  


    Kerala lock down food വേണം ലോക്ക് ഡൗണ്‍ കാലത്ത് ഒരു ഭക്ഷണശീലം


    വേണം ലോക്ക് ഡൗണ്‍ കാലത്ത് ഒരു ഭക്ഷണശീലം
    കേരളത്തിൽ ആദ്യത്തെ കോവിഡ് 19 രോഗം കണ്ടെത്തിയിട്ട് ഒരു മാസം പൂർത്തിയായി.അഥവ കേരളത്തിലെ ഭൂരിപക്ഷം കുട്ടികളും വീടിനകത്ത് കയറിയിട്ട് ഒരു മാസം പൂർത്തിയായി, ഏതാണ്ട് പൂർണമായും തന്നെ വീട്ടിനകത്ത് മറ്റ് ശരീരികമായ ഒരു തരത്തിലുള്ള വ്യായാമവും ഇല്ലാതെ കഴിയുകയാണവർ, ഏതെങ്കിലും തരത്തിലുള്ള ദൃശ്യമാധ്യമത്തിന് അടിപ്പെട്ട് പതിവിലധികം ഭക്ഷണം കഴിച്ച് ആവശ്യത്തിലധികം ഉറങ്ങി ദിനങ്ങൾ തള്ളി നീക്കുന്ന അവർക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള പല കാരണങ്ങൾ ഉണ്ട്. അനാവശ്യമായ തോ, അധികമായതോ ആയ ഭക്ഷണ ഉപഭോഗം നിയന്ത്രിച്ചാൽ ലഭിക്കാവുന്ന ചില നേട്ടങ്ങൾ കുറിക്കുന്നു.
    ചക്കപ്പഴം
    എണ്ണയിൽ വറുത്തതോ പൊരിച്ചതോ ആയ ആഹാരങ്ങൾ അധികമായി കഴിക്കുന്നതിന്റെ ദോഷം അറിയാവുന്നതിനാൽ അതെല്ലാവരും നന്നായി നിയന്ത്രിക്കുന്നുണ്ട് എന്ന് വിശ്വസിക്കാമല്ലോ. നമ്മുടെ നാട്ടിൻ പുറങ്ങളിൽ ഇപ്പോൾ കണ്ടു വരുന്ന കുപ്പചീര, സാമ്പാർ ചീര, തഴുതാമ തുടങ്ങി ധാരാളം ഇലകൾ ഇപ്പോൾ തോരനാക്കണം.
    കപ്പപ്പുഴുക്ക് 
    ചക്കയും ചക്കക്കുരുവും ധാരാളമായി ഉപയോഗിക്കുക, പച്ച മാങ്ങ കുറവാണെങ്കിൽ തന്നെ സീസണായതു കൊണ്ട് ലഭിക്കും അത് പരമാവധി പച്ചക്കോ, കറികളായോ ഉപയോഗിക്കണം എല്ലാത്തരം പുഴുക്കുകളും കുട്ടികളെ പരിചയപ്പെടുത്തണം; വാഴപിണ്ടി കൊടപ്പൻ എന്നിവ കട്ടികളെ നിർബന്ധിച്ചു തന്നെ കഴിപ്പിക്കണം. എല്ലാത്തരം വാഴപ്പഴങ്ങളും വലിയ തല്ലാത്ത വിലയിൽ ലഭ്യമാണ് ഇടക്ക് കഴിക്കുന്ന പ്രധാന ഭക്ഷണമായി പഴത്തെ മാറ്റണം, പാല് തൈരാക്കി മാറ്റി ഉപയോഗിക്കണം. ബേക്കറി പലഹാരങ്ങൾ പരമാവധി നിയന്ത്രിക്കണം.
    കഞ്ഞി
    പ്രധാന ഭക്ഷണം രണ്ടു നേരത്തേക്ക് മാത്രം മതി 11 മണിക്കും 7 മണിക്കും രാത്രിയിൽ കഞ്ഞി ശീലമാക്കുന്നത് നന്ന്
    എളുപ്പത്തിൽ ദഹിക്കുന്ന ആഹാരങ്ങൾ നിയന്ത്രിത അളവിൽ കഴിച്ചാൽ വരും കാലങ്ങളിൽ ഉണ്ടായേക്കാവുന്ന പല ജീവിത ശൈലി രോഗങ്ങളിൽ നിന്നും മക്കളെ കാക്കാം.

    ജോഷി മേരി വർഗീസ്
    ഭാരതമാതാ കോളേജ് പിആര് ഓ
    ചെമ്പ് കാട്ടിക്കുന്ന് സ്വദേശി

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *