ലോകത്തെ നടുക്കി കൊറോണ. കേരളം ലോക്ക് ഡൗണിലേക്ക്
ലോകത്തൊട്ടാകെ കൊറോണവൈറസ് രോഗബാധിതര്‍ 392,435 ആയി. ഇതില്‍ത്തന്നെ ആക്ടീവ് കേസുകള്‍ 271,892. ആണ്. അതില്‍ 12,182 എണ്ണം മാത്രമേ സീരിയസ് ആയി ഉള്ളൂ. ബാക്കിയുള്ളവര്‍ മൈല്‍ഡ് കേസില്‍ പെടുന്നവരാണ്. ഇതുവരെ മരിച്ചവരുടെ എണ്ണം 17,148 . രോഗബാധയില്‍ നിന്ന് ഇതുവരെ രക്ഷപ്പെട്ടവര്‍ 103,395. ഇന്നു വൈകുന്നേരത്തെ ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് ലോകം കൊറോണയെ അതിജീവിച്ചുകൊണ്ടിരിക്കുന്ന എന്ന സൂചനകളാണ്. ഇന്ത്യയില്‍ ഇന്ന് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്ത്യയില്‍ ഇതുവരെ മരിച്ചത് 10 പേരാണ്. ആകെ 519 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 40 പേര്‍ രോഗവിമുക്തരായിട്ടുണ്ട്.
കേരളമുള്‍പ്പെടെ രാജ്യത്തിന്‍റെ മിക്ക സംസ്ഥാനങ്ങളും പൂര്‍ണമായ ലോക്ക് ഡൗണിലേക്ക് നീങ്ങിയിരിക്കുന്നു. അവശ്യസാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ തുറക്കും. പൊതുഗതാഗതം ഉണ്ടാകില്ല.പത്രം, വെള്ളം, വൈദ്യുതി ഇവ മുടങ്ങില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആളുകള്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടാന്‍ പാടില്ല. നിരീക്ഷണത്തിലുള്ളയാളുകള്‍ പുറത്തിറങ്ങിയാല്‍ കര്‍ശ ശിക്ഷാനടപടികള്‍ ഉണ്ടാകും എന്ന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ