•  


    ലോക്ക് ഔട്ട് കാലത്തെ കേന്ദ്രപാക്കേജ് ; വെള്ള-നീലക്കാര്‍ഡുകാര്‍ക്ക് ഒന്നുമില്ലേ..?


    കൊറോണ ലോക്കൗട്ട് കാലത്ത് 1.70 ലക്ഷം കോടിരൂപയുടെ സാമ്പത്തിക പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചു. പക്ഷേ പൊള്ളയായതും നിരാശ ജനിപ്പിക്കുന്നതുമായ ഒരു പാക്കേജാണ് കേന്ദ്രം മുന്നോട്ട് വച്ചിരിക്കുന്നത്.  ബിപിഎല് കാര്‍ഡുടമകള്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് 5 കിലോ അരി സൗജന്യ റേഷന്‍ ലഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് ഗ്യാസ് സിലിണ്ടര്‍ സൗജന്യമായി നല്‍കും. 

    അതേ സമയം പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനയും സാമ്പത്തിക അരാജകത്വവും നിമിത്തം നടുവൊടിഞ്ഞിരിക്കുന്ന ഇടത്തരക്കാര്‍ക്ക് ഒരു പ്രയോജനവുമില്ല. ഏറ്റവും താഴെ തട്ടിലുള്ള ബിപിഎല് കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കോര്‍റേറ്റുകള്‍ക്കും വാരിക്കോരി കൊടുക്കുന്നതിനിടെ സര്‍ക്കാരിനെ തീറ്റിപോറ്റുന്ന ഒരു വലിയ വിഭാഗമാണ് പ്രൈവറ്റ് സെക്ടറില്‍ സ്വയം തൊഴില്‍ തേടുന്നവരും ബിപിഎല്‍ അല്ലാത്ത ബിസിനസുകാരും. ഇവരുടെ ജീവിതം ഈ കേന്ദര്സര്‍ക്കാരിന്‍റെ കാലത്ത് വലിയ ദുസഹമാണ് എന്നു പറയാതെ വയ്യ. അതിനിടയിലാണ് ഇരുട്ടടിപോലെ കൊറോണയും ലോക്കൗട്ടും വന്നുചേര്‍ന്നിരിക്കുന്നത്. 

    ലോക്ക് ഔട്ട് കാലത്ത് വീടിനകത്ത് പുറത്തിറങ്ങാനാവാതെ അടച്ചിരിക്കേണ്ടി വരുന്നവരില്‍ വെള്ളക്കാര്ഡുകാരും നീലക്കാര്‍ഡുമൊക്കെയുണ്ട്. അവിടേയേും ഈ വേര്‍തിരിവിന്‍റെ ആവശ്യമുണ്ടോ. ഇടത്തരക്കാരുടെ ചോരയൂറ്റിക്കുടിക്കുക എന്ന മോദി സര്‍ക്കാരിന്‍റെ നയത്തിന്‍റെ ഏറ്റവും തീക്ഷ്ണമായ രൂപമാണ് ഈ പ്രഖ്യാപനത്തിലൂടെ വന്നിരിക്കുന്നത്. മാത്രവുമല്ല പൊള്ളയായ ഈ പ്രഖ്യാപനം കൊണ്ട് ഇതിന്‍റെ ഗുണഭോക്താക്കള്‍ എന്തെങ്കിലും ഗുണമുണ്ടാകുമോ എന്നും കണ്ടറിയണം. 
    എന്തായാലും ഈ സാഹചര്യത്തില്‍ സംസ്ഥാന സര്ക്കാര്‍ കാര്ഡ് വേര്‍തിരിവില്ലാതെ പ്രഖ്യാപിച്ച 15 കിലോ അരി തന്നെയാണ് ഏറ്റവും അഭികാമ്യമായി മുന്നില്‍ നില്‍ക്കുന്നത്. 

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *