ലോക്ക് ഔട്ടില്‍ പോലീസ് കരുതല്‍ ശക്തമാക്കി.
അവശ്യസർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന കൂടുതൽ വിഭാഗക്കാരെ പോലീസ് പാസ് ലഭിക്കുന്നതിൽനിന്ന് ഒഴിവാക്കി. ഔദ്യോഗിക കൃത്യനിർവഹണത്തിനു പോകുമ്പോൾ ഇവർ സ്ഥാപനം നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് പോലീസിനെ കാണിച്ചാൽ മതി.
സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ, നഴ്‌സുമാരും മറ്റു ജീവനക്കാർ, ആംബുലൻസ് ഡ്രൈവർമാർ, ജീവനക്കാർ, മെഡിക്കൽ ഷോപ്പ് ജീവനക്കാർ, മെഡിക്കൽ ലാബ് ജീവനക്കാർ, മൊബൈൽ ടവർ ടെക്‌നീഷ്യൻമാർ, ഡാറ്റ സെന്റർ ഓപ്പറേറ്റർമാർ, യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ജീവനക്കാർ, സ്വകാര്യ സുരക്ഷ ജീവനക്കാർ, പാചകവാതക വിതരണ ജീവനക്കാർ, പെട്രോൾ ബങ്ക് ജീവനക്കാർ എന്നിവരെയാണ് പോലീസ് പാസ് ലഭിക്കുന്നതിൽ നിന്ന് ഒഴിവാക്കിയതെന്ന് കേരള പോലീസ് അറിയിച്ചു.
ലോക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടും അത് അവഗണിച്ചുകൊണ്ട് റോഡിലിറങ്ങിയവര്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കി. കേരളത്തില്‍ അനാവശ്യമായി നിരത്തിലിറക്കിയ നിരവധി വാഹനങ്ങള്‍ പോലീസ് കേസ് ചാര്‍ജ് ചെയ്ത് പിടിച്ചെടുത്തു. ഇനി നടപടികള്‍ കര്‍ശനമാക്കുമെന്ന് കേരളപോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടിക നീട്ടി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾ മാർച്ച് 31വരെ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇലക്ട്രറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ അറിയിച്ചു.
സംസ്ഥാനത്ത് കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന് മാർച്ച് 31 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തദ്ദേശസ്ഥാപനങ്ങളുടെ വോട്ടർപട്ടിക പ്രസിദ്ധീകരണം മാർച്ച് 31ന് ശേഷം നടത്താൻ തീരുമാനിച്ചിട്ടുള്ളത് .
ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് 31ന് ശേഷം സ്ഥിതി വിലയിരുത്തി അറിയിക്കുന്നതാണെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 15 കിലോ അരി
എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 15 കിലോ അരി വീതം സൗജന്യറേഷന്‍ നല്‍കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 35 കിലോ അരി ലഭിക്കും. വൈകാതെ പല വ്യഞ്ജനങ്ങളും സൗജന്യറേഷനില്‍പെടുത്തി നല്‍കിയേക്കും. വീട്ടില്‍ നിരീക്ഷത്തിലുള്ളവര്‍ക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വഴി റേഷന്‍ എത്തിച്ചു നല്‍കും.
പച്ചക്കറിക്ക് വില കുതിച്ചു കയറി
പച്ചക്കറിക്ക് വില കുതിച്ചു കയറുകയാണ്. പല സാധനങ്ങള്‍ക്കും വില ഇരട്ടിയിലധികമായി. ലോഡ് കൃത്യമായി എത്താതുകൊണ്ടാണ് എന്ന് വ്യാപാരികള്‍ പറയുന്നു. കരിഞ്ചന്തയും പൂഴ്തത്തിവയ്പും ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ