വിനോദ് നാരായണന് രചന നിര്വഹിച്ച ഏഴ് ഹ്രസ്വചിത്രങ്ങളുടെ തിരക്കഥകള് സമാഹരിച്ചതാണ് “കള്ള് കപ്പ കരിമീന്‍” എന്ന ഈ പുസ്തകം. മനുഷ്യജീവിതത്തിന്റെ വിവിധ ഭാവങ്ങളുടേയും സാഹചര്യങ്ങളുടേയും നിറവും മണവും രോഷവും സന്തോഷവും പകയും രതിയും നിറയുന്ന കഥകളെ ദൃശ്യഭാഷയിലേക്ക് പകര്ത്തിയതാണ് ഈ ഏഴ് തിരക്കഥകളും. നൈസാമിന്റെ ഒട്ടകങ്ങള്, മാവോയിസ്റ്റ്, തങ്കമണിയുടെ ജാരന്, കള്ള് കപ്പ കരിമീന്, കൂമന് മുടി 60 കിലോമീറ്റര്, വെള്ളിമേഘങ്ങളും കാട്ടാറുകളും, ഡാ റോഡ് നിന്റപ്പന്റെ വകയാണോടാ എന്നിങ്ങനെ ഏഴ് തിരക്കഥകളെയാണ് ഈ പുസ്തകത്തില് വായിക്കാന് കഴിയുന്നത്. ഇതില് നൈസാമിന്റെ ഒട്ടകങ്ങള്, തങ്കമണിയുടെ ജാരന്, ഡാ റോഡ് നിന്റപ്പന്റെ വകയാണോടാ എന്നീ ചിത്രങ്ങള് ചിത്രീകരിച്ചവയാണ്. ഈ ചിത്രങ്ങളുടെ പോസ്റ്ററുകള്, ചിത്രീകരണ ഫോട്ടോകള് ഇവയും പുസ്തകത്തില് കാണാം. വിനോദ് നാരായണന് സംവിധാനം ചെയ്ത നൈസാമിന്റെ ഒട്ടകങ്ങള്, തങ്കമണിയുടെ ജാരന് എന്നിവ യുട്യൂബില് ലഭ്യമാണ്. ഈ പുസ്തകം ആമസോണില് വാങ്ങുകയോ ആമസോണ് കിന്ഡില് ലൈബ്രറി സംവിധാനം ഉപയോഗിച്ച് വായിക്കുകയോ ചെയ്യാം. പുതിയ വായനക്കാര്ക്ക് ഒരു മാസം ആമസോണ് വരിസംഖ്യ സൗജന്യമാണ്. CLICK HERE: https://www.amazon.in/dp/B07SW6BKG2
Vinod Narayanan’s Official Website: https://vinodnarayana.blogspot.com/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ