•  


    അരണവിശേഷങ്ങള്‍


    അരണ ഒരു വിഷ ജന്തു അല്ല . ആണ്‍ അരണകളുടെ ഇരു വശങ്ങളിലും കാണുന്ന ചുവപ്പു കലര്‍ന്ന മഞ്ഞ നിറം വിഷമാണെന്നു പലരും കരുതുന്നു. ഇതാകട്ടെ പ്രത്യുല്‍‌പാദനകാലത്തു മാത്രം കാണുന്ന ഒരു സവിശേഷതയാണ്‌. പാമ്പിന്‍ വിഷത്തിനു പോലും യഥാര്‍ത്ഥത്തില്‍ നിറമില്ല. നിറവും വിഷവുമായി ബന്ധമൊന്നുമില്ല എന്നു പറയാം . അതുകൊണ്ട് അരണ കടിച്ചാല്‍ ഉടനെ മരണം എന്നത് അന്തവിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു പ്രചരണം മാത്രമാണ്‌.

    നീണ്ട ശരീരവും കുറുകിയ കാലുമാണുള്ളത്. ചിലയിനം അരണകളുടെ കാലുകൾ അനിതരസാധാരണമാംവിധം ചെറുതാണ്. തന്മൂലം ഇവ പാമ്പുകളാണെന്നു തോന്നാനിടയുണ്ട്. ശരീരം മിനുസവും തിളക്കവുമുള്ള ചെതുമ്പലുകൾകൊണ്ട് പൊതിഞ്ഞിരിക്കുന്നു. തലയിലുള്ള ചെതുമ്പലുകൾ വിസ്താരം കൂടിയവയാണ്. തലയ്ക്ക് കോണാകൃതിയാണ്. പരന്ന തലയോട്ടിയും ശൂലം പോലുള്ള നാവും ഇവയുടെ സവിശേഷതയാണ്. നാവിൽ പല്ലു പോലെയുള്ള ശല്ക്കങ്ങളുണ്ട്. പുറത്ത് നെടുകെ ഒന്നും പാർശ്വഭാഗങ്ങളിൽ ഈരണ്ടും വെളുത്ത വരകൾ കാണാം. ശരീരത്തിന്റെ ഉപരിഭാഗത്തിനു തവിട്ടുനിറമാണ്. അടിവശം മഞ്ഞയോ വെള്ളയോ ആയിരിക്കും.

    അരണ മുട്ടയിട്ടാണ് പ്രത്യുത്പാദനം നടത്തുന്നത്. 'അരണ കടിച്ചാൽ ഉടനെ മരണം' എന്നൊരു ചൊല്ലുണ്ട്. ഇത് വെറും അന്ധവിശ്വാസമാണ്. അരണയ്ക്ക് വിഷപ്പല്ലുകളോ വിഷഗ്രന്ഥികളോ ഇല്ല. ഇതിന്റെ മാംസം വിഷമുള്ളതാണെന്നു കരുതപ്പെടുന്നു. എന്നാൽ അരണയ്ക്ക് വിഷമുണ്ടെന്നും കടിക്കാൻ ചെല്ലുമ്പോഴേക്കും അക്കാര്യം അത് മറന്നുപോകുമെന്നും ഒരു വിശ്വാസം പരന്നിട്ടുണ്ട്. ഈ സങ്കല്പത്തിന്റെ ഫലമായാണ് ഓർമക്കുറവുള്ള ആളുകളെ പരിഹസിക്കാൻ 'അരണബുദ്ധി' എന്ന ശൈലി മലയാള ഭാഷയിൽ സ്ഥാനം പിടിച്ചിട്ടുള്ളത്.

    സർപ്പങ്ങളെപ്പോലെ അരണയും ഒരു ഉരഗമായതുകൊണ്ട് ഇതിന്റെ വായിലും മാണിക്യരത്നമുണ്ടെന്ന് ഒരു കവി സങ്കല്പമുണ്ട്. 'അരണമാണിക്യം' എന്ന പേരാണ് ഇതിനു കൊടുത്തിരിക്കുന്നത്

    (കടപ്പാട്)



    Buy Now

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *